മഴ താണ്ഡവം തുടങ്ങി;വൈക്കം ക്ഷേത്രത്തില്‍ ഊട്ടുപുരയും കലാപീഠവും തകര്‍ന്നു; കവളപ്പാളറയിലും പുത്തുമലയിലും സംഭവിച്ചത് വീണ്ടും ഉണ്ടാകുമോ.... പേടിയോടെ കേരളം ഉറ്റുനോക്കുമ്പോള്‍ ഇനി ഒരു പ്രളയം വന്നാല്‍ അതിജീവിക്കാന്‍ നമ്മുടെ കയ്യില്‍ എന്തുണ്ട്....പേടിയോടെ കേരളം

ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ദ്ധിച്ചപ്പോള്‍ സംഭവിച്ചത് ഇതാണ്. വെള്ളപ്പൊക്കം നാല്‍പ്പതു നാള്‍ തുടര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നു. ഭൂമിയില്‍ ജലം വര്‍ധിച്ചുകൊണ്ടേയിരുന്നു. പര്‍വ്വതങ്ങള്‍ക്ക് മുകളില്‍പത്തുമുഴം വെള്ളമുയര്‍ന്നു. ഭൂമുഖത്ത് ചരിക്കുന്ന എല്ലാ ജീവജാലങ്ങളും ചത്തൊടുങ്ങി. പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും മനുഷ്യനും ചത്തൊടുങ്ങി. ഈ വരികള്‍ അറിയാത്തവരുണ്ടാകില്ല.
മനുഷ്യന്റെ മനസ്സിലും പ്രവര്‍ത്തിയിലും കൂടി നമ്മളെല്ലാം ഈ ദുരിതം വരാതിരിക്കാന്‍ അതിജീവനത്തിന്റെ പെട്ടകം സൃഷ്ടിക്കണമെന്നാണ് ഓരോ പ്രളയകാലങ്ങള്‍ മനസിലാക്കിത്തരുന്നത്. മനുഷ്യനൊപ്പം പക്ഷിയെയും മീനിനെയും പാമ്പിനെയും നാല്‍ക്കാലികളെയും കരുതലിന്റെ പെട്ടകത്തില്‍ ഒപ്പം കൂട്ടണം. മണ്ണും വിണ്ണും പുഴയും കടലും വാസയോഗ്യമാകണമെങ്കില്‍, സുരക്ഷിതവും സുഖകരവുമാകണമെങ്കില്‍ ജീവനുള്ളവയെല്ലാം തമ്മിലുള്ള പാരസ്പര്യത്തിന്റെ, സഹജീവനത്തിന്റെ അക്ഷരമാല പഠിച്ചേ മതിയാകൂ. സാക്ഷരരായ നമുക്കതിന് കഴിയുമോ എന്നാണ് പ്രളയകാലം ചോദിക്കുന്നത്.
2018ലെ മഴക്കാലം വെള്ളപ്പൊക്കം, 2019ലെ മഴക്കാലം വെളളപ്പൊക്കം പെരുംപ്രളയമാകുന്നത് ദുരിതമാകുന്നത് എങ്ങിനെയെന്ന് കാണിച്ചു തന്നു.ഇപ്പോള്‍ വീണ്ടും ഒരു പ്രളയത്തിന്റെ അവസ്ഥയില്‍ എത്തിനില്‍ക്കുകയാണ്. കവളപ്പാളറയിലും പുത്തുമലയിലും സംഭവിച്ചത് വീണ്ടും ഉണ്ടാകുമോ. പേടിയോടെ കേരളം ഉറ്റുനോക്കുമ്പോള്‍ ഇനി ഒരു പ്രളയം വന്നാല്‍ അതിജീവിക്കാന്‍ നമ്മുടെ കയ്യില്‍ എന്തുണ്ട്.. കാര്യമായിട്ടൊന്നുമില്ലേ. അതുമാത്രമേ ഇപ്പോള്‍ പറയാന്‍ സാധിക്കൂ. 1924 വെള്ളപ്പൊക്കം എന്ന് കേട്ടിട്ടുണ്ടോ? പമ്പയിലൂടെ ആനയുടെ ജഡം ഒഴുകിവന്നതും വന്‍മരങ്ങള്‍ കരക്കടിഞ്ഞതും നാട് കൊടുംദുരിതത്തിലും പട്ടിണിയിലുമായതും ഒക്കെ ഒരു തലമുറ പറഞ്ഞുള്ള കേട്ടുകേള്‍വി മാത്രമാണ് പലര്‍ക്കും.
കഴിഞ്ഞ മഴക്കാലത്ത് കേരളം മുഴുവന്‍ പ്രളയം അനുഭവിച്ചു. എല്ലാ ജില്ലകളിലും നദികള്‍ കരകവിഞ്ഞൊഴുകി. വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്കെത്തി. ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടി. ഏറ്റവും ദുരിതം ഏറ്റുവാങ്ങിയത് കുട്ടനാട്, പമ്പാതീരം, പെരിയാര്‍തീരം. തലക്കുമീതെ, വീടിന് മേലെ, നാടാകെ മുക്കിക്കൊണ്ട് വന്‍ മലവെള്ളപാച്ചിലിനാണ് സമതലങ്ങള്‍ സാക്ഷ്യം വഹിച്ചത്. ബാക്കിയാകുന്നത് ജീവന്‍നഷ്ടപ്പെട്ടവരുടെ കണ്ണീരോര്‍മ്മകള്‍, ദുരന്തത്തിന് മുന്നില്‍പകച്ചു നില്‍ക്കുന്നവരുടെ നിസ്സഹായത, തകര്‍ന്നടിഞ്ഞ നാടിന്റെ ദൈന്യം.
വെള്ളം പൊങ്ങുകയും അതേവേഗത്തില്‍ ഇറങ്ങുകയും ചെയ്യുന്നതാണ് പതിവ് രീതി. കൂടിപ്പോയാല്‍ ഒരുദിവസം വെള്ളമിറങ്ങാതെ നില്‍ക്കും. ഇതാണ് കേരളം പരിചയിച്ച വെള്ളപ്പൊക്കം. ഇത്തവണ ഇതെല്ലാം തെറ്റിച്ചാണ് മഴയും പുഴയും ഒത്തുകളിച്ചത്. ഓഗസ്റ്റ് മാസത്തില്‍ ആദ്യ 18 ദിവസം ഏതോവാശിയോടെ എന്നപോലെ മഴ പെയ്തുകൊണ്ടേ ഇരുന്നു. ഇടമുറിയാതെ ഇടവപ്പാതി എന്തെന്ന് പുതിയ തലമുറ കാണുകയായിരുന്നു.
ഇതു കൂടാതെയാണ് നെഞ്ചിടിപ്പ് കൂട്ടി പലപേരുകളില്‍ ചുഴലിക്കാറ്റ്, ന്യൂനമര്‍ദം ഒക്കെ. ഇതൊക്കെ കാലാകാലങ്ങളില്‍ വരുന്നതാണ്. പക്ഷെ നമുക്ക് ചെയ്യാന്‍് ഏറെയുണ്ട്. ഡാമുകളിലെ ചെളിയും മണലും മാറ്റാം. അനധികൃത നിര്‍മാണം തടയാം. നദികളെ ശരിയായ രീതിയില്‍ സംരക്ഷിക്കാം. പ്രശ്‌നബാധിത മേഖലകളില്‍ നേരത്തെ മുന്നൊരുക്കം നടത്താം. പക്ഷെ നമ്മള്‍ ഇപ്പോഴും അതൊക്കെ ചെയ്യുന്നുണ്ടോ.
മഴ അതിശക്തമാകുകയും, വെള്ളം കവിഞ്ഞൊഴുകയും അത് ഒഴുകിപ്പോകുന്ന വഴിയെല്ലാം തടസ്സങ്ങള്‍ ഉയരുകയും ചെയ്തപ്പോള്‍ പുഴകള്‍ വഴിമാറി ഒഴുകാന്‍ തീരുമാനിച്ചു. സംഭരണികളിലെ ജലം കൂടി എത്തിയതോടെ അപ്പാടെ വെള്ളത്തില്‍ മുങ്ങുന്ന സ്ഥിതിയായി. നികത്തിയ വയലിലും തണ്ണീര്‍തടത്തിലും സിമന്റിട്ട് ഭംഗിയാക്കിയ മുറ്റത്തും വെള്ളം. പെരുമഴയും പ്രകൃതിയെയും പരിസ്ഥിതിയെയും മറന്നുള്ള വികസനവും നിര്‍മാണവും കൈകോര്‍ത്തപ്പോള്‍ കേരളം പ്രളയജലത്തില്‍ മുങ്ങി, ജനജീവിതം കണ്ണീര്‍ക്കടലായി. നേരത്തെ തന്നെ വെള്ളം നിറഞ്ഞിരുന്ന സംഭരണികളൊന്നൊന്നായി തുറന്നുവിടേണ്ടി വന്നു. കായലും കുളവും തോടും എല്ലാം നിറഞ്ഞൊഴുകിയതോടെ നാടാകെ വെള്ളത്തിനടിയില്‍. പുഴയോരത്തു നിന്ന് ആറും ഏഴും കിലോമീറ്റര്‍ അകലെപോലും രണ്ടാള്‍പൊക്കത്തില്‍ വെള്ളം കയറി. കെട്ടിടങ്ങളും പാലവും റോഡും വാഹനങ്ങളും മരങ്ങളും എല്ലാം തകര്‍ത്തായിരുന്നു വെള്ളത്തിന്റെ വരവ്. ചെളി, പാറ, ചെടികള്‍, പ്‌ളാസ്റ്റിക്കും മറ്റ് മാലിന്യവും, ചത്ത മൃഗങ്ങള്‍ ഇങ്ങനെ വെള്ളം ഒഴുക്കിക്കൊണ്ട് വന്നത് ദുസ്വപ്്‌നത്തിന് സമാനമായ കാഴ്ചകള്‍. ഇത്തരം അനുഭവങ്ങള്‍, കാഴ്ചകള്‍, എന്തിന് പേടികള്‍ പോലും മലയാളിയുടെ മനസ്സിലുണ്ടായിരുന്നില്ല എന്നതാണ് സത്യം. പ്രളയത്തെ മുന്‍കൂട്ടി പ്രവചിക്കാനോ, മുന്‍കരുതല്‍ നടപടിയെടുക്കാനോ നമ്മുടെ ദുരന്തനിവാരണ സംഘങ്ങള്‍ക്കായില്ല. നിറഞ്ഞു കവിയുന്നതിന് കുറച്ച് ദിവസം മുന്‍പെങ്കിലും ഡാമുകള്‍ അല്‍പ്പാല്‍പ്പമായി തുറക്കേണ്ടതായിരുന്നില്ലേ? നിര്‍ബന്ധമായി പ്രളയസാധ്യതായ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കേണ്ടിയിരുന്നില്ലേ? പ്രളയ മുന്നറിയിപ്പുകള്‍ 48 മണിക്കൂര്‍ മുന്‍പെങ്കിലും പുറപ്പെടുവിക്കേണ്ടിയിരുന്നില്ലേ? കാലാവസ്ഥാ മാറ്റം കേള്‍ക്കാന്‍രസമുള്ള ഒരുവാക്കോ, സെമിനാറും ചര്‍ച്ചയും സംഘടിപ്പിക്കാനുള്ള വിഷയമോ മാത്രമല്ലെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങളാണ് കടന്നുപോയത്. കാലാവസ്ഥയിലെ മാറ്റം, തീവ്രകാലാവസ്ഥാ അനുഭവങ്ങള്‍ തുടര്‍ക്കഥയാവുകാണ്. വരള്‍ച്ച, വെള്ളക്ഷാമം. ഉഷ്ണകാലത്തും കടലാക്രമണം, ഓഖി, പിന്നീടിതാ പ്രളയവും. പ്രകൃതി മാറുകയാണ്, കാലാവസ്ഥയും. ഇത് തിരിച്ചറിയാനെങ്കിലും തയ്യാറായാലേ കേരളത്തിന് ഇനി ഇത്തരം പ്രളയകാലങ്ങളെ അതിജീവിക്കാനാവൂ.
https://www.facebook.com/Malayalivartha

























