യുവാവിന് കഞ്ചാവിന് പകരം കമ്യൂണിസ്റ്റ് പച്ച ഉണ്ടാക്കി നൽകി ; പിന്നെയെല്ലാം സിനിമാ സ്റ്റൈൽ

കഞ്ചാവിന് പകരം കമ്യൂണിസ്റ്റ് പച്ച നൽകി യുവാവിനെ പറ്റിച്ചു. കഞ്ചാവിനായി യുവാവ് നല്‍കിയ് 45000 രൂപ, പക്ഷേ ലഭിച്ചത് പറമ്ബിലെ കമ്മ്യൂണിസ്റ്റ് പച്ച ഉണങ്ങിയത്. ഒടുവില്‍ സംഭവം എത്തിയത് തട്ടിക്കൊണ്ട് പോകലിലും മര്‍ദ്ദനത്തിലും.
പൊന്നാനിയിലാണ് സംഭവം, എടപ്പാള്‍ നരിയന്‍ സ്വദേശി കിരണ്‍ (18) ആണ് പോലീസിന്റെ പിടിയിലായത്, 45000 രൂപ പൊന്നാനി സ്വദേശി ബഷീറിന് നല്‍കിയിരുന്നതായും എന്നാല്‍ കഞ്ചാവിന് പകരം ബഷീര്‍ നല്‍കിയത് കമ്മ്യൂണിസ്റ്റ് പച്ച ഇല ആയിരുന്നെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് തട്ടിക്കൊണ്ട് പോകുന്നതും , മര്‍ദിച്ച് അവശനാക്കുന്നതും.
കുപിതനായ കിരണും സുഹൃത്തുക്കളും മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് 4 ലക്ഷം രൂപയായിരുന്നു. പൊന്നാനി സിഐ മഞ്ജിത് ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























