പ്രവാസികളുമായി കേരളത്തിലേക്ക് 38 വിമാനങ്ങള്‍

ജൂണ്‍ രണ്ടു വരെ തീയതികളിലായി കേരളത്തിലേക്ക് 38 വിമാനങ്ങള്‍ വിദേശത്തു നിന്ന് എത്തിച്ചേരുമെന്നു മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ഇതുവരെ വിമാനത്തിലും കപ്പലിലുമായി 5815 പേരാണ് കേരളത്തില്‍ എത്തിച്ചേര്‍ന്നത്.
യുഎഇയില്‍ നിന്നും എട്ടു വിമാനങ്ങളും സൗദി അറേബ്യയില്‍ നിന്നും നാലും ഖത്തറില്‍ നിന്നും മൂന്നും കുവൈറ്റില്‍ നിന്നും രണ്ടും വിമാനങ്ങള്‍ കേരളത്തിലെത്തും. ബഹ്റൈന്‍, ഫിലിപ്പൈന്‍സ്, മലേഷ്യ, യുകെ, യുഎസ്എ, ഓസ്ട്രേലിയ, ഫ്രാന്‍സ്, ഇന്തോനേഷ്യ, അര്‍മേനിയ, താജിക്കിസ്ഥാന്‍, ഉക്രെയ്ന്, അയര്‍ലന്‍ഡ്, ഇറ്റലി, റഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഓരോ വിമാനങ്ങളും കേരളത്തിലെത്തും. 6530 പേര് എത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























