നമ്മുടെ സ്വകാര്യ അഹങ്കാരമായിരുന്നു ചക്ക ഇപ്പൊ... അമേരിക്കക്കാരന്മാരു കൊണ്ടുപോയി; ഇതുകണ്ടാ കൊറോണ കാലത്ത് അവര്‍ ചക്കകൊണ്ട് ചെയ്യുന്നത്

നാട്ടിലാകെ ഇപ്പോ ചക്ക സീസണാണ്. മുന്‍പൊക്കെ ഞെട്ടറ്റ് താഴെ വീഴുന്ന ചക്കപ്പഴം പാഴാക്കി കളയുന്നതായിരുന്നു നമ്മുടെ കൊച്ചു കേരളത്തില്‍ പതിവ്. എന്നാല്‍ ഈ കൊവിഡ് വ്യാപന സമയത്ത് നമ്മുടെ അന്നദാതാക്കളായ അയല്‍ സംസ്ഥാനങ്ങളും കൊവിഡ് ബാധയില്‍ വിപണി അടച്ചുപൂട്ടിയപ്പോള്‍ പച്ചക്കറികളും മറ്റു ഭക്ഷണസാമഗ്രികളും ആകെ കുറഞ്ഞതോടെ നമ്മള്‍ പറമ്പിലേക്ക് ഇറങ്ങി.
ചക്കയും, മാങ്ങയും വാഴക്കൂമ്പും നാടന്‍ ഇലക്കറികളും എല്ലാം നമ്മുടെ വിഭവങ്ങളായി മേശപ്പുറത്തെത്തി. കൊവിഡ് കാലത്തെ പാചകകലാ പരീക്ഷണങ്ങളില്‍ ചക്കക്കുരു ഷേക്കും, ചക്ക പ്രഥമനും ഒക്കെ സ്ഥാനം പിടിച്ചു. ഒപ്പം ചക്ക ഉപ്പേരി, ചക്കപ്പുഴുക്ക്, ചക്ക തോരന്‍, പായസം പോലെ
ചക്ക ബംഹ്ലാദേശിന്റെ ഔദ്യോഗിത ഫലമാണെങ്കിലും ചക്കയുമായി കേരളത്തിന് അഭേദ്യമായ ബന്ധമാണുള്ളത്. പുരാതന സങ്കല്‍പങ്ങളിലെ ഉത്തമവൃക്ഷമായി മലയാളികള്‍ കണ്ടിരുന്ന ഒന്നാണ് പ്ലാവ്. എന്തിനേറെ പറയുന്നു ഇംഗ്ലിഷിലെ ജാക്ക്ഫ്രൂട്ട് എന്ന പേരു ചക്കയ്ക്ക് സമ്മാനിച്ചതുപോലും മലയാളമാണ്. പോര്‍ച്ചുഗീസുകാരുടെ വരവോടെ ഇവിടെ സുലഭമായിരുന്ന ചക്ക, അവര്‍ക്ക് 'ജാക്ക്' ആയി. അങ്ങനെ ചക്ക ഹൊര്‍ത്തൂസ് മലബാറിക്കൂസ് എന്ന അമൂല്യഗ്രന്ഥത്തില്‍ സ്ഥാനം നേടി. ജാക്ക് പിന്നീട് ഇംഗ്ലീഷുകാര്‍ ഏറ്റുപിടിച്ചു ജാക്ക്ഫ്രൂട്ട്.
ഒരു പ്രദേശത്തെ ചക്ക മുഴുവന്‍ കോണ്‍ട്രാക്ട് എടുത്ത് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നുണ്ട് ഇപ്പോള്‍. അങ്ങനെ പഴുത്ത ചക്കയും പച്ച ചക്കയും വിദേശ രാജ്യങ്ങളില്‍ താരമാകുകയാണ് ഇപ്പോള്‍. ഒരു മരത്തില്‍ നിന്ന് സീസണില്‍ 250 ചക്ക വരെ ചിലപ്പോള്‍ ലഭിക്കാറുണ്ടെന്നാണ്. വളരെ കുറച്ച് പരിചരണവും വളരെയധികം പോഷകഗുണങ്ങളുമുള്ള ചക്ക ഇപ്പോള്‍ കൊവിഡ് ബാധയുടെ രൂക്ഷത അറിഞ്ഞ പല രാജ്യങ്ങളിലെ പ്രധാന വിഭവങ്ങളിലൊന്നാണ്. എങ്കിലും നമ്മുടെ ഏതെങ്കിലും ഹോട്ടലുകളിലും റസ്റ്റൊറന്റുകളിലും ചക്കകൊണ്ടുള്ള വിഭവങ്ങളുണ്ടൊ. ഇല്ല. ചിക്കന്‍ പോലുള്ള മാംസാഹാരങ്ങളോട് ചെറിയ ഭയം ഉണ്ടായിട്ടുള്ള അമേരിക്കയിലെ ഹോട്ടലുകളിലും മറ്റും മാംസത്തിന് പകരം പച്ച ചക്കകൊണ്ടുള്ള ഭക്ഷണങ്ങളും പഴുത്ത മധുരമുള്ള മറ്റ് വിഭവങ്ങളും ഇപ്പോള്‍ വിളമ്പുന്നുണ്ട്. ഓസ്ട്രേലിയയിലെ സിഡ്നി സര്‍വ്വകലാശാലയില്‍ നടത്തിയ പോഷകാഹാരപഠനത്തില്‍ ഡയബറ്രിക് രോഗികള്‍ക്ക് ചക്ക ഉല്‍പന്നങ്ങള്‍ റൊട്ടിക്കോ, ചോറിനോ പകരം ഭക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതായി കണ്ടെത്തി.നമ്മുടെ രാജ്യത്തെ പോലെ ബംഗ്ളാദേശും തായ്ലന്റും ചക്ക കയറ്റുമതി നടത്തുന്നുണ്ട്. ഇവര്‍ നമുക്ക് കടുത്ത വെല്ലുവിളിയുമാണ്. എന്തായാലും പാവപ്പെട്ടവന്റെ വിഭവമായ ചക്ക ഇപ്പോ ശരിക്കും ഇന്റര്‍നാഷണലായിരിക്കുകയാണ്.
വിദേശ വിപണിയിലുള്ള സാധ്യത മാത്രമല്ല ചക്കയ്ക്കുള്ളത്. അവ സമ്മാനിക്കുന്ന ആരോഗ്യവും അതില്‍ ഒളിഞ്ഞിരിക്കുന്ന പോഷകഘടകങ്ങള്‍ക്കും സമാനതകളില്ല. പോഷകമൂല്യമേറിയ ഫലമാണ് ചക്ക. ശരീരത്തിന് ആവശ്യമായ ജീവകങ്ങളും മൂലകങ്ങളും നാരുകളും അടങ്ങിയ പോഷകസമ്പന്നമായ നാടന്‍ വിഭവമാണ് ചക്ക. ഇതിലെ പോഷകമൂല്യങ്ങളുടെ സാന്നിധ്യംമൂലം പല തരത്തിലുള്ള ജീവിതശൈലി രോഗങ്ങളെയും തടയും. ഭക്ഷ്യയോഗ്യമായ ചുളയില്‍ ഏതാണ്ട് 74 ശതമാനം വെള്ളമാണ്. 23 ശതമാനം അന്നജം, 2 ശതമാനം പ്രൊട്ടീന്‍, ഒരു ശതമാനം കൊഴുപ്പും. 100 ഗ്രാം ചക്ക ഏതാണ്ട് 95 കിലോകലോറി ഊര്‍ജം സമ്മാനിക്കും. ഇതുകൂടാതെ വിറ്റാമിനുകള്‍ (ഫോളേറ്റുകള്‍, നയാസിന്‍, പീരിഡോക്സിന്‍, റൈബോഫ്ളാവിന്‍, തയാമിന്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി), സോഡിയം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ ,കാല്‍സ്യം, ഇരുമ്പ്, മെഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കള്‍ എന്നിവയുടെയും സാന്നിധ്യമുണ്ട്.
ആന്റി ഓക്സിഡന്റുകളാല്‍ സമൃദ്ധമാണ് ചക്ക. ചക്കയിലെ എ, സി ജീവകങ്ങള്‍ ആന്റി ഓക്സിഡന്റുകളായും വര്‍ത്തിക്കുന്നു. ഇതുമൂലം കാന്‍സറിനെതിരെ മികച്ച പ്രതിരോധം തീര്‍ക്കാന്‍ ചക്കയ്ക്കാവും. രക്തധമനിയുടെ നശീകരണത്തെയും അതുമൂലം വാര്‍ധക്യത്തെപ്പോലും തടയാന്‍ ഇവയ്ക്കു കഴിവുണ്ട്. പൊട്ടാസ്യം പോലുള്ള മൂലകങ്ങള്‍ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. പച്ചച്ചക്കയിലെ നാരുകള്‍ക്ക് ആരോഗ്യ നിയന്ത്രണത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. ഈ നാരുകളില്‍ 60 ശതമാനവും വെള്ളത്തില്‍ ലയിക്കാത്തവയാണ്. ഈ നാരുകള്‍ കൊഴുപ്പിന്റെ ആഗിരണത്തെ തടയുന്നു. ഇതുമൂലം കൊളസ്ട്രോള്‍ നിയന്ത്രിക്കുന്ന കാര്യത്തിലും മുന്നിലാണ്. വന്‍കുടലിലെ അര്‍ബുദത്തിന് കാരണമാകുന്ന കാര്‍സിനോജനുകളെ പുറന്തള്ളാനും ഈ നാരുകള്‍ സഹായിക്കും. അതുപോലെ ശോധനയെ സഹായിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha

























