രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആഴ് സര്‍വീസ്; പൊതുഗതാഗതം തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍. ലോക്ക്ഡൗണ്‍ ഈ മാസം 31 വരെ നീട്ടി നടപടിയതിനെ തുടര്‍ന്ന് ജില്ലകള്‍ക്കകത്ത് പൊതു ഗതാഗതം അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പൊതു ഗതാഗതത്തിന് സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകള്‍ മാത്രമെ പൊതു ഗതാഗതത്തില്‍ അനുവദിക്കുകയുള്ളു. നിന്ന് യാത്ര അനുവദിക്കില്ല. അന്തര്‍ ജില്ലാ യാത്രകള്‍ക്ക് പൊതു ഗതാഗതമുണ്ടാകില്ല. സ്വന്തം വാഹനത്തില്‍ അന്തര്‍ ജില്ലാ യാത്ര അനുവദിക്കും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആഴ് വരെയാണ് അനുമതി. ഇതിന് പ്രത്യേക പാസ് ആവശ്യമില്ല. തിരിച്ചറിയല്‍ കാര്‍ഡ് മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓട്ടോ, ടാക്സി സര്‍വീസുകള്‍ക്കും അനുമതിയുണ്ട്. നാല് ചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേര്‍ മാത്രമേ പാടുള്ളു. കുടുംബമാണെങ്കില്‍ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാം. ഓട്ടോയില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍ക്കും കുടുംബമാണെങ്കില്‍ മൂന്നാള്‍ക്കും യാത്രയാകാം. ഇരു ചക്ര വാഹനത്തില്‍ കുടുംബാംഗമാണെങ്കില്‍ മാത്രം പിന്‍സീറ്റ് യാത്ര അനുവദിക്കും. ജല ഗതാഗതമടക്കം അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























