മദ്യശാലകള്‍ തുറക്കും; ഓണ്‍ലൈന്‍ ക്യൂ സംവിധാനം നടപ്പാക്കി രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ച് വരെ വില്‍പന;

സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ തുറക്കാന്‍ അനുമതി. സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. എന്നാല്‍ എന്നാണ് മദ്യവില്‍പനശാല തുറക്കുന്നതെന്ന് ഉത്തരവില്‍ ഇല്ല. ഓണ്‍ലൈന്‍ ക്യൂ സംവിധാനം നടപ്പാക്കി വേണം മദ്യവില്‍പന നടത്താനെന്നും ഇതിനുള്ള മൊബൈല്‍ ആപ്പും മറ്റു സാങ്കേതിക സംവിധാനങ്ങളും തയ്യാറാവുന്ന മുറയ്ക്ക് മദ്യവില്‍പന ആരംഭിക്കാമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാക്കി മദ്യവില്‍പന ശാലകളുടെ പ്രവര്‍ത്തന സമയം സംസ്ഥാന സര്‍ക്കാര്‍ പുനക്രമീകരിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മദ്യവില്‍പന പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ 301 ബെവ്‌കോ - കണ്‍സ്യൂമര്‍ഫെഡ് വില്‍പനശാലകള്‍ വഴിയും സ്വകാര്യ ബാറുകള്‍ - വൈന്‍ പാര്‍ലറുകള്‍ എന്നിവ വഴിയും മദ്യം പാഴ്‌സാലായി വില്‍ക്കാമെന്നും എന്നാല്‍ എല്ലായിടത്തേയും മദ്യവില്‍പന പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിര്‍ച്യുല്‍ ക്യൂ സംവിധാനത്തിനുള്ള മൊബൈല്‍ ആപ്പ് സജ്ജമാകുന്ന മുറയ്ക്ക് ഇതിന്റെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്കായി ബെവ്‌കോ എംഡി വിശദീകരിക്കുമെന്നും ഉത്തരവിലുണ്ട്.
https://www.facebook.com/Malayalivartha

























