ലോൗക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് കേരളം. സ്വകാര്യവാഹനങ്ങളില്‍ ജില്ലവിട്ടു യാത്രചെയ്യാം... ജില്ലയ്ക്കുള്ളില്‍ ജലഗതാഗതം ഉള്‍പ്പെടെ പൊതുഗതാഗതം അനുവദിക്കുമെന്നും മുഖ്യമന്ത്രി

ലോൗക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് കേരളം. സ്വകാര്യവാഹനങ്ങളില്‍ ജില്ലവിട്ടു യാത്രചെയ്യാം. പ്രത്യേക പാസിന്റെ ആവശ്യമില്ല. വിദൂരജില്ലകളിലേക്കുള്ള യാത്രയ്ക്ക് പാസുവേണം. ജില്ലയ്ക്കുള്ളില്‍ ജലഗതാഗതം ഉള്‍പ്പെടെ പൊതുഗതാഗതം അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സമീപത്തല്ലാത്ത ജില്ലകളിലേക്ക് അനുവദനീയമായ ആവശ്യങ്ങള്‍ക്കായി യാത്രചെയ്യുന്നതിന് പോലീസ് സ്‌റ്റേഷനില്‍നിന്നോ കളക്ടറില്‍നിന്നോ അനുമതിനേടണം. അവശ്യസര്‍വീസുകളില്‍ ജോലിചെയ്യുന്നവര്‍ക്ക് ഇതുബാധകമല്ല.
ജോലി ആവശ്യങ്ങള്‍ക്കായി സ്ഥിരമായി ദൂരെ ജില്ലകളിലേക്ക് യാത്രചെയ്യുന്നവര്‍ പ്രത്യേക യാത്രപാസ് കളക്ടറില്‍നിന്നോ പോലീസ് മേധാവിയില്‍നിന്നോ വാങ്ങണം.
അടച്ചിടല്‍ കേന്ദ്രസര്‍ക്കാര്‍ മേയ് 31 വരെ നീട്ടിയതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് അനുവദനീയമായ പ്രവര്‍ത്തനങ്ങളിലും ആവശ്യമായ നിയന്ത്രണങ്ങളിലും സര്‍ക്കാര്‍ വ്യക്തതത വരുത്തിയത്.
ബസ് അനുവദിക്കുക സിറ്റിങ് കപ്പാസിറ്റിയുടെ പകുതി ആളുകളെ മാത്രം. നിന്നുള്ള യാത്ര പറ്റില്ല
സ്വകാര്യവാഹനം ഉപയോഗിക്കുമ്പോള്‍ പ്രത്യേക യാത്രാപാസ് ആവശ്യമില്ല. തിരിച്ചറിയല്‍ കാര്‍ഡുമതി. രാത്രി ഏഴുമുതല്‍ രാവിലെ ഏഴുമണിവരെ യാത്ര അനുവദിക്കില്ല. പ്രതിരോധപ്രവര്‍ത്തകര്‍, അവശ്യസര്‍വീസിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് സമയപരിധി ബാധകമല്ല. ഇലക്ട്രീഷ്യന്മാരും മറ്റു ടെക്‌നീഷ്യന്‍മാരും ട്രേഡ് ലൈസന്‍സ് കോപ്പി കരുതണം.വാഹനത്തില്‍ എത്രപേര്‍ നാലുചക്രമാണെങ്കില്‍ െ്രെഡവര്‍ക്കു പുറമെ രണ്ടുപേര്‍. കുടുംബമാണെങ്കില്‍ മൂന്നുപേര്‍. (ടാക്‌സിയിലും ഇതുപോലെതന്നെ)ഓട്ടോറിക്ഷകളില്‍ െ്രെഡവര്‍ക്കുപുറമെ ഒരാള്‍. കുടുംബമാണെങ്കില്‍ മൂന്നുപേര്‍.. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍. കുടുംബാംഗമാണെങ്കില്‍മാത്രം പിന്‍സീറ്റ് യാത്ര
മാളുകള്‍ ഒഴികെ കച്ചവടകേന്ദ്രങ്ങളില്‍ ആകെയുള്ള കടകളുടെ അമ്പതുശതമാനം തുറക്കാം. ഓരോദിവസവും ഏതൊക്കെ തുറക്കണമെന്നത് അതത് കച്ചവടകേന്ദ്രങ്ങളുടെ കൂട്ടായ്മകള്‍, തദ്ദേശസ്ഥാപനത്തിന്റെ അനുമതിയോടെ തീരുമാനിക്കണം., ബാര്‍ബര്‍ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും ഹെയര്‍കട്ടിങ്, ഹെയര്‍ ഡ്രസിങ്, ഷേവിങ് ജോലികള്‍ക്ക് മാത്രമായി തുറക്കാം.എ.സി. പാടില്ല. ഒരുസമയത്ത് രണ്ടുപേരില്‍ കൂടുതല്‍ കാത്തുനില്‍ക്കാന്‍ പാടില്ല. ഒരേ ടവ്വല്‍ പലര്‍ ഉപയാഗിക്കരുത്. സ്വന്തം ടവ്വല്‍ കൊണ്ടുവരുന്നത് നല്ലത്. ഫോണ്‍ ബുക്കിങ് പ്രോത്സാഹിപ്പിക്കണം
പാര്‍സല്‍ കൗണ്ടറുകളില്‍നിന്നുള്ള ഭക്ഷണസാധനങ്ങളുടെ വിതരണം രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ. രാത്രി 10 മണിവരെ ഓണ്‍ലൈന്‍, ഡോര്‍ ഡെലിവറി അനുവദിക്കും.
എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും 50 ശതമാനം ജീവനക്കാര്‍ ജോലിക്കെത്തണം. അവശേഷിക്കുന്നവര്‍ വീട്ടിലിരുന്ന് ജോലിചെയ്യണം. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രനിബന്ധനകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കും
സ്‌കൂളുകള്‍, കോളേജുകള്‍, മറ്റു പരിശീലനകേന്ദ്രങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കരുത്. പരീക്ഷാ നടത്തിപ്പിനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനായി സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാം. ഇതിന് ശനിയാഴ്ച ഒഴിവ് ബാധകമല്ല.
https://www.facebook.com/Malayalivartha

























