പിണറായിയെ വെട്ടിലാക്കാന്‍ നീക്കം... കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രളയകാലത്ത് സംഭാവന ചെയ്ത അരക്കോടിയിലധികം തുക തിരികെ ചോദിച്ചവര്‍ക്ക് തിരികെ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ വിവാദങ്ങള്‍ക്ക് അരങ്ങൊഴിഞ്ഞു

പ്രളയ ഫണ്ട് തിരികെ ചോദിക്കുമെന്ന് സ്വപ്നത്തില്‍ പോലും ആരും പ്രതീക്ഷിച്ചില്ല .അതിനാല്‍ തന്നെ അവരുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിക്ക് അനാവശ്യം എന്ന് പറഞ്ഞു തള്ളാനും വയ്യ .നിലവില്‍ ഒരു അടവുനയം പയറ്റിയിരിക്കുകയാണ് സാക്ഷാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ .കേരളം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാമാനതകളില്ലാത്ത നേട്ടം കൈവരിക്കുമ്പോള്‍ അതിനെ അംഗീകരിച്ച മലയാളി സമൂഹവും ലോകജനതയും ഈ നീക്കത്തെ ആശങ്കയോടെയാണ് വീക്ഷിക്കുന്നതെന്നു വ്യക്തമാണ് .
കോവിഡ് പ്രതിരോധം മികച്ച രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ട് വരുന്നതെന്ന് പറയുമ്പോഴും പ്രളയ കാലത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ലഭിച്ച തുക വഴിമാറ്റി ചിലവഴിച്ചു എന്ന് പരക്കെ ആക്ഷേപമുണ്ട്. അതെല്ലാം പ്രതിപക്ഷ കക്ഷികളുടെ കുടിലബുദ്ധി എന്നായിരുന്നു പറഞ്ഞിരുന്നത് .
ഇപ്പോഴിതാ കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രളയകാലത്ത് സംഭാവന ചെയ്ത അരക്കോടിയിലധികം തുകയാണ് തിരികെ ചോദിക്കുന്നത് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കിയ 97 പേര്‍ പണം തിരികെ ആവശ്യപ്പെട്ടു. ഇവരെല്ലാം കൂടി നല്‍കിയത് 55.18 ലക്ഷം രൂപ. എന്നാല്‍ മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതോടു കൂടി വിവാദങ്ങള്‍ അരങ്ങൊഴിഞ്ഞിരിക്കുകയാണ് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്ത തുക തിരികെ ചോദിച്ച് ആരും പൊതുവേ എത്താറില്ല. എന്നാല്‍ ഇത്തരമൊരു നീക്കം രാഷ്ട്രീയ പ്രേരിതമാകാനേ സാധ്യതയുള്ളൂ എന്ന് തന്നെയാണ് പ്രാഥമികമായ വിലയിരുത്തല്‍ .നവകേരളനിര്‍മ്മിതിക്കായി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചത് സുതാര്യമായി തന്നെയെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരിക്കുകയാണ്
2018 ലെ പ്രളയകാലത്ത് 4900 കോടി രൂപ സര്‍ക്കാരിനു ലഭിച്ചിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി പണമടയ്ക്കാന്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തിയതും അന്നാണ്. പണം ഓണ്‍ലൈനായി കൈമാറിയപ്പോള്‍ വന്ന പിശകാണു ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ആയിപ്പോയതെന്ന് പണം തിരികെ ആവശ്യപ്പെട്ടുള്ള അപേക്ഷകളില്‍ പറയുന്നു. തുക രേഖപ്പെടുത്തിയപ്പോള്‍ ഒരു പൂജ്യം കൂടിപ്പോയെന്നു കാട്ടി ബാക്കി തിരികെ ആവശ്യപ്പെട്ടവരുമുണ്ട്.2018 ലെ പ്രളയകാലത്ത് രാജ്യത്തെ ഒട്ടേറെ കോടതികള്‍ പ്രതികളോടു മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്കു പണമടയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇങ്ങനെ പണമടച്ചവര്‍ രസീത് കോടതിയില്‍ ഹാജരാക്കിയ ശേഷം തുക തിരികെ വാങ്ങുകയാണെന്ന സംശയവുമുണ്ട്.
ആദായ നികുതി കിഴിവു നേടിയ ശേഷം സംഭാവന തിരിച്ചു വാങ്ങാനുള്ള സാധ്യതയുമുണ്ട്. അതല്ല സര്‍ക്കാരിനെ കരിവാരിത്തേക്കാണ് ഉള്ള ഗൂഢലക്ഷ്യമായി കരുതുന്നവരുമുണ്ട് .നികുതി കിഴിവ് നേടിയവര്‍ സംഭാവന തിരികെ വാങ്ങിയ വിവരം ഈ വര്‍ഷത്തെ കണക്കില്‍ രേഖപ്പെടുത്തണമെന്ന നിബന്ധനയോടെയാണു സര്‍ക്കാര്‍ പണം തിരികെ നല്‍കുന്നത്. കോവിഡ് ഫണ്ടിലേക്ക് ഇതുവരെ 344 കോടി രൂപ സംഭാവന കിട്ടിയിരുന്നു .നിലവില്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്
"
https://www.facebook.com/Malayalivartha

























