Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഗജവീരൻ ചെർപ്പുളശ്ശേരി നീലകണ്ഠൻ ഇനി ഇല്ല ; ചരിഞ്ഞത് ആനപ്രേമികളുടെ പ്രിയങ്കരൻ; ക്ഷേത്രോത്സവങ്ങളിൽ നിറസാന്നിധ്യം

19 MAY 2020 08:18 AM IST
മലയാളി വാര്‍ത്ത

ക്ഷേത്രോത്സവങ്ങളിലെ ആനച്ചന്തം ഇനി ഓർമ. ശബരി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആനത്തറവാട്ടിലെ ഗജവീരൻ ചെർപ്പുളശ്ശേരി നീലകണ്ഠൻ കാറൽമണ്ണ ആനക്കോട്ടയിൽ ചരിഞ്ഞു. തിങ്കളാഴ്ചരാവിലെ 7.10-നായിരുന്നു പാദരോഗത്തിന് ചികിത്സയിലായിരുന്ന നീലകണ്ഠൻ ചരിഞ്ഞത്. 47 വയസ്സ് പ്രായമുണ്ട്.

കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ അഴകിന്റെ നിറസാന്നിധ്യമായിരുന്ന ചെർപ്പുളശ്ശേരി നീലകണ്ഠൻ പാദരോഗത്തെത്തുടർന്ന് മൂന്നു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ലക്ഷണമൊത്ത കൊമ്പൻ മധ്യകേരളത്തിലെ പൂരങ്ങൾക്കും ഉത്സവങ്ങൾക്കും നിറസാന്നിധ്യമായിരുന്നു. തൃശ്ശൂർ പൂരം എഴുന്നള്ളിപ്പിലും പങ്കാളിയായിരുന്നു.. 308 സെന്റീമീറ്റർ ഉയരമുണ്ടായിരുന്നു. വനം വകുപ്പുദ്യോഗസ്ഥരും പൊലീസും എത്തി നടപടികൾ പൂർത്തിയാക്കി ജഡം വാളയാറിൽ സംസ്കരിച്ചു.
ആനപ്രേമികളുടെ ആവേശമായിരുന്നു ചെർപ്പുളശ്ശേരി നീലകണ്ഠൻ എന്ന ഗജ വീരൻ..ചിനക്കത്തൂർ, പരിയാനംപറ്റ, ഉത്രാളിക്കാവ്, ചേറമ്പറ്റ തുടങ്ങി തൃശൂർ പൂരം വരെയുള്ള ഉത്സവങ്ങളിൽ തിടമ്പുമായി എഴുന്നള്ളിയിട്ടുണ്ട്‌ പാദരോഗത്തെത്തുടർന്ന് ഈ സീസണിൽ ഉത്സവ എഴുന്നള്ളിപ്പിൽ നീലകണ്ഠൻ പങ്കെടുത്തിരുന്നില്ല. ലോക്ഡൗൺ സമയത്തും പൊലീസിന്റെ സഹായത്തോടെ തിരുവനന്തപുരം പോത്തൻകോടുനിന്ന് ആയുർവേദ മരുന്ന് എത്തിച്ചു ചികിത്സ നടത്തിയിരുന്നു.പക്ഷെ നീലകണ്ഠനെ രക്ഷിക്കാനായില്ല.

 ചെർപ്പുളശ്ശേരി ശേഖരൻ, ചെർപ്പുളശ്ശേരി മണികണ്ഠൻ, ചെർപ്പുളശ്ശേരി പാർഥൻ എന്നീ ആനകൾക്കു ശേഷം നാലാമനായാണു ചെർപ്പുളശ്ശേരി നീലകണ്ഠൻ ശബരി ഗ്രൂപ്പിന്റെ ചെർപ്പുളശ്ശേരിയിലെ ആനത്തറവാട്ടിൽ എത്തിയത്. തനി നാടൻ ആനകളുടെ സൗന്ദര്യവും ശൗര്യവുമൊക്കെയുള്ള ഒരു ആനയായിരുന്നു ചെർപ്പുളശ്ശേരി നീലകണ്ഠൻ; കുട്ടിയായിരിക്കുമ്പോൾ തമിഴ്നാട്ടിലെ പള്ളിവാസലിൽനിന്ന് പറവൂരിൽ ഉള്ള ഒരു ജ്വല്ലറി ഉടമയാണ് ഈ ആനയെ കേരളത്തിലെത്തിച്ചത്. പറവൂരിൽ ഉള്ളപ്പോൾ പാണ്ടിഭാസ്കർ എന്നായിരുന്നു പേര്.

2006ൽ ശബരി ഗ്രൂപ്പ് സ്വന്തമാക്കിയതോടെ ചെർപ്പുളശ്ശേരി നീലകണ്ഠനായി. എല്ലാ അർഥത്തിലും ലക്ഷണമൊത്ത ആനയായിരുന്നു നീലകണ്ഠൻ. ഉയർന്ന വായുകുംഭവും ആകാരവടിവും . എല്ലാം കൊണ്ടും ഗജവീരൻ തന്നെയായിരുന്ന നീലകണ്ഠൻ ഉത്സവപ്പറമ്പുകളിൽ മുൻപനായി പേരെടുത്തു. തുമ്പിക്കയ്യിന് നല്ല നീളമുണ്ടായിരുന്നു. സാധാരണ ആനകൾ 25 മുതൽ 30 വരെ പട്ട തിന്നുമ്പോൾ നീലകണ്ഠൻ ഒറ്റനിൽപ്പിൽ 60 വരെ പട്ട തിന്നുമായിരുന്നു. അതുകൊണ്ടു തന്നെ നീലകണ്ഠന് നല്ല ആരോഗ്യവും നിലനിർത്താനായി.

വാശിക്കാരനായ കുറുമ്പനായിരുന്നെങ്കിലും അനുസരണശീലവും നല്ല സ്വഭാവ ലക്ഷണങ്ങളും കൊണ്ട് ആനത്തറവാട്ടിലെ പ്രിയങ്കരനായി മാറാനും നീലകണ്ഠനു പെട്ടന്ന് സാധിച്ചു. പാര്ഥന് ശേഷമാണ് നീലകണ്ഠൻ ചെർപ്പുളശേരിയിൽ എത്തുന്നത് .കഴിഞ്ഞ വർഷം മെയ് 7നാണ് ചെർപ്പുളശ്ശേരി പാർഥൻ ചരിഞ്ഞത്. ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ചെർപ്പുളശ്ശേരി നീലകണ്ഠനും യാത്രയായത് ആനപ്രേമികൾക്കു തീരാവേദനയായി. പാർഥനു ശേഷം ആനത്തറവാട്ടിലെത്തിയ നീലകണ്ഠന്റെ മടക്കവും പാർഥനു പിന്നാലെയായിരുന്നു .

ചെർപ്പുളശ്ശേരി പാർഥനു മുൻപേ ചെർപ്പുളശ്ശേരി ആദിനാരായണനും ചെർപ്പുളശ്ശേരി ഹിരണും വിടവാങ്ങിയിരുന്നു. 9 ആനകളുണ്ടായിരുന്ന ചെർപ്പുളശ്ശേരി ആനത്തറവാട്ടിൽ നിലവിൽ ചെർപ്പുളശ്ശേരി ശേഖരൻ, ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ ഉൾപ്പെടെ 6 ആനകളായി ചുരുങ്ങി.
ലോക്ഡൗണിനിടെ ഏപ്രിൽ 18-ന് തിരുവന്തപുരത്തുനിന്ന് ചെർപ്പുളശ്ശേരി പോലീസിന്റെ സഹായത്തോടെ നീലകണ്ഠന്റെ ചികിത്സക്കായി ആയുർവേദമരുന്നുകളെത്തിച്ചത് വാർത്തയായിരുന്നു. വനംവകുപ്പ്-പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ പൂർത്തിയാക്കിയശേഷം വാളയാർ വനത്തിൽ സംസ്‌കരിച്ചു. ആനപ്രേമികലക്കും കേരളക്കരയ്ക്കും തീരാനഷ്ടം സമ്മാനിച്ച് അങ്ങനെ ചെർപ്പുളശ്ശേരി നീലകണ്ഠൻ എന്ന ഗജവീരനും യാത്രയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (44 minutes ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (55 minutes ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (1 hour ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (1 hour ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (1 hour ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (1 hour ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (1 hour ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (2 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (3 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (4 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (4 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (4 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (5 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (5 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (5 hours ago)

Malayali Vartha Recommends