സംസ്ഥാനത്ത് മദ്യ വില്‍പന മറ്റെന്നാള്‍ ആരംഭിച്ചേക്കും; വെര്‍ച്വല്‍ ക്യൂ ടോക്കനുവേണ്ടിയുള്ള ഗുഗിള്‍ അനുമതി 24 മണിക്കൂറിനകം; ട്രയല്‍ റണ്‍ പരാജയമായാല്‍ തുറക്കുന്നത് വീണ്ടും വൈകും

കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ട മദ്യവില്‍പന ശാലകള്‍ സംസ്ഥാനത്തു വ്യാഴാഴ്ച ആരംഭിച്ചേക്കുമെന്ന് സൂചന. വില്‍പ്പനക്കുവേണ്ടിയുള്ള ബുക്കിങ്ങിനായി സ്റ്റാര്‍ട്ടപ് കമ്പനി വികസിപ്പിച്ച മൊബൈല്‍ ആപ്പിനായി സര്‍ക്കാര്‍ ഇന്നലെ വൈകിട്ടു ഗൂഗിളിന്റെ സുരക്ഷാ അനുമതി തേടിയതായാണ് വിവരം ലഭിക്കുന്നത്. 24 മണിക്കൂറിനകം അനുമതി ലഭിക്കുമെന്നാണു അധികൃതര്‍ കണക്കുകൂട്ടുന്നത്. അതു ലഭിച്ചാലുടന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആപ് ഉപയോഗിച്ചുതുടങ്ങും. തുടര്‍ന്ന് വ്യാഴാഴ്ച വില്‍പന ആരംഭിക്കും. ആപ്പില്‍ സാങ്കേതിക തടസ്സം ഉണ്ടായാല്‍ മാത്രം വില്‍പന വീണ്ടും വൈകിയേക്കും. മാത്രമല്ല മദ്യ വില്‍പ്പന രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ മാത്രമായിരിക്കും
അതുപോലെതന്നെ വെര്‍ച്വല്‍ ക്യൂ വഴി പ്രത്യേക കൗണ്ടറുകളിലൂടെ പാഴ്സലായി മദ്യം വിതരണം ചെയ്യാന്‍ ഇന്നലെ വൈകിട്ടുവരെ 511 ബാറുകളും 222 ബീയര്‍ വൈന്‍ പാര്‍ലറുകളും സര്‍ക്കാരിനെ താല്‍പര്യം അറിയിച്ചു. ബവ്കോ, കണ്‍സ്യൂമര്‍ഫെഡ് വില്‍പന കേന്ദ്രങ്ങളിലും ബാര്‍ കൗണ്ടറുകളും മദ്യം വാങ്ങുന്നതിനു മൊബൈല്‍ ആപ്പിലൂടെ ടോക്കണ്‍ ലഭിക്കും. അതില്‍ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തില്‍ പോയി വാങ്ങാം. എല്ലായിടത്തും ഒരേ വിലയായിരിക്കും. ബവ്കോ കേന്ദ്രങ്ങളില്‍ തിരക്കില്ലാത്ത സ്ഥിതിയായാല്‍ ബാര്‍ കൗണ്ടര്‍ നിര്‍ത്തുമെന്നാണു സൂചന.
ക്ലബുകളില്‍ ഒരു സമയത്ത് 5 ആളുകളിലധികം വരില്ലെന്ന് ഉറപ്പാക്കിയും സാമൂഹിക അകലം പാലിച്ചും അംഗങ്ങള്‍ക്ക് മദ്യവും ആഹാരവും പാഴ്സലായി നല്‍കാമെന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്ത അറിയിച്ചു. ക്ലബ് അംഗത്വമില്ലാത്തവര്‍ക്കു പ്രവേശനമില്ല.
മദ്യവില്‍പന കേന്ദ്രങ്ങള്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ മാത്രമാകും പ്രവര്‍ത്തിക്കുകയെന്നു സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. ബവ്കോ കേന്ദ്രങ്ങള്‍ നേരത്തേ രാത്രി 9 വരെ പ്രവര്‍ത്തിച്ചിരുന്നു. സര്‍ക്കാരിന്റെ 301 വില്‍പനകേന്ദ്രങ്ങള്‍ വഴി മാത്രം മദ്യം വിറ്റാല്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയാതെ വരുമെന്നും അതിനാലാണു ബാറുകളും ബീയര്‍വൈന്‍ പാര്‍ലറുകളും വഴി പാഴ്സല്‍ വില്‍പനയ്ക്ക് അനുമതി നല്‍കുന്നതെന്നും ഉത്തരവില്‍ പറയുന്നു. ആപ്പിലൂടെ വെര്‍ച്വല്‍ ക്യൂ സമ്പ്രദായത്തിലേ മദ്യം വില്‍ക്കാവൂ. നടത്തിപ്പും പ്രവര്‍ത്തനവും ബവ്കോ മാനേജിങ് ഡയറക്ടറുടെ നിയന്ത്രണത്തിലായിരിക്കും. മാര്‍ഗരേഖ എംഡി തയാറാക്കും. ജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളും എംഡി പ്രസിദ്ധീകരിക്കും. ബാറുകളില്‍ ഇരുന്നു മദ്യം കഴിക്കാന്‍ അനുമതിയില്ലാത്ത കാലത്തേക്കു മാത്രമാണു പാഴ്സല്‍ കൗണ്ടര്‍ വില്‍പന.
ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മദ്യവില്‍പന പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 301 ബെവ്കോ - കണ്‍സ്യൂമര്‍ഫെഡ് വില്‍പനശാലകള്‍ വഴിയും സ്വകാര്യ ബാറുകള്‍ - വൈന്‍ പാര്‍ലറുകള്‍ എന്നിവ വഴിയും മദ്യം പാഴ്സാലായി വില്‍ക്കാമെന്നും എന്നാല്‍ എല്ലായിടത്തേയും മദ്യവില്‍പന പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിര്‍ച്യുല്‍ ക്യൂ സംവിധാനത്തിനുള്ള മൊബൈല്‍ ആപ്പ് സജ്ജമാകുന്ന മുറയ്ക്ക് ഇതിന്റെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്കായി ബെവ്കോ എംഡി വിശദീകരിക്കുമെന്നും ഉത്തരവിലുണ്ട്.
"
https://www.facebook.com/Malayalivartha

























