Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഗൂഗിള്‍ അനുമതി കിട്ടാന്‍ വൈകുന്നത് മൂലമാണ് ബെവ് ക്യൂ ആപ്പ് വൈകുന്നതെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍; അനുമതി ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി

23 MAY 2020 12:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ

ബെവ് ക്യൂ ആപ്പ് വൈകുന്നതിനു കാരണം ഗൂഗിള്‍ അനുമതി കിട്ടാത്തതാണെന്ന് വ്യക്തമാക്കി എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കൊവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് തിരക്ക് ഒഴിവാക്കാന്‍ സംവിധാനം ഏര്‍പ്പാട് ചെയ്യണമെന്നും അതിന് ശേഷം ഔട്ട്‌ലെറ്റുകള്‍ തുറക്കാമെന്നും മന്ത്രി പറഞ്ഞു.

നിരവധിപേരാണ് സോഷ്യൽ മീഡിയയിലുൾപ്പെടെ ആപ്പ് വൈകുന്നതിനെ കുറിച്ചുള്ള വിമർശനവുമായി എത്തിയിരിക്കുന്നത്. ലോക്കഡൗണിൽ കുടുങ്ങി മദ്യം കിട്ടാതെ അക്ഷമരായിരിക്കുന്നവർക്കു ആശ്വാസ വാർത്തയായിരുന്നു മദ്യത്തിനായി ആപ്പ് വരുന്നു എന്നത്.എന്നാൽ കാത്തിരുന്നവർക്കെല്ലാം നിരാശയായിരുന്നു ഫലം.
ഈ സാഹചര്യത്തിലാണ് മന്ത്രിയോട് ആപ്പ് എന്ന് വരും എന്ന കാര്യത്തിൽ മാധ്യമ പ്രവർത്തകർ പ്രതികരണം ചോദിച്ചത്.എന്നാൽ ആപ്പ് വൈകുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകുടെ ചോദ്യത്തിന് കൂടുതല്‍ പ്രതികരണം നടത്താന്‍ മന്ത്രി തയ്യാറായില്ല. ഇതേക്കുറിച്ച് പറയാനുള്ളതൊക്കെ പറഞ്ഞുകഴിഞ്ഞെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം,മദ്യം വാങ്ങാന്‍ വെര്‍ച്ച്വല്‍ ക്യൂ ആപ്പായ ‘ബെവ്ക്യൂ’ തയ്യാറാക്കുന്ന കമ്പനി സെക്യൂരിറ്റി ടെസ്റ്റില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്നു. സെക്യൂരിറ്റി ലോഡ് ടെസ്റ്റിങ്ങുകള്‍ വിജയകരമായി പൂര്‍ത്തിയായാല്‍ മാത്രമേ പ്ലേ സ്റ്റോറില്‍ ആപ്പ് സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഡാറ്റയുടെ സുരക്ഷിതത്വം സംബന്ധിച്ച പത്ത് നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കമ്പനിയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

ആപ്പ് നിര്‍മ്മിക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയെ തെരഞ്ഞെടുത്തതില്‍ അധികൃതര്‍ക്ക് വീഴ്ച്ച സംഭവിച്ചു എന്ന ആരോപണവും ഉയരുന്നുണ്ട്. ഓപ്പണ്‍ ബെവ് ആപ്ലിക്കേഷന്‍ സെക്യൂരിറ്റി പ്രൊജക്ടിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ആപ്പിന്റെ സെക്യൂരിറ്റി ഓഡിറ്റ് ചെയ്യുന്നത്.
മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ബെവ്ക്യൂ ആപ്പ് വഴി മദ്യം വിതരണം ചെയ്യുമെന്ന് അറിയിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ച മദ്യശാലകള്‍ തുറക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം നീട്ടിവെക്കുകയായിരുന്നു. 7 ലക്ഷം പേരാണ് സാധാരണ ദിവസങ്ങളില്‍ മദ്യശാലകളില്‍ എത്താറുള്ളത് എന്നാണ് കണക്കുള്‍ സൂചിപ്പിക്കുന്നത്. തിരക്കുള്ള ദിവസങ്ങളില്‍ ഇത് 10.5 ലക്ഷവും ആകാറുണ്ട്.
ബവ്റിജസ് കോർപ്പറേഷന്റെ വെർച്വൽ ക്യൂ ആപ്പ് പ്ലേ സ്റ്റോർ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ് എന്നാണ് റിപോർട്ടുകൾ . ഗൂഗിളിന്റെ അനുമതി ലഭിക്കാൻ സാധാരണനിലയിൽ ഒരാഴ്ച വരെ എടുക്കാറുണ്ടെങ്കിലും സർക്കാർ സ്ഥാപനമായതിനാൽ വേഗം അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബവ്കോ. മദ്യവിതരണം പുനരാരംഭിക്കാനുള്ള തീയതിയെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നാണ് അധികൃതർ പറയുന്നതെങ്കിലും തിങ്കളാഴ്ചയോടെ ആപ് മദ്യ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയുമെന്നാണ് ലഭിക്കുന്ന സൂചന.

സ്റ്റാര്‍ട്ടപ്പ് മിഷന്റെ ടെന്‍ഡറില്‍ 29 കമ്പനികള്‍ പങ്കെടുത്തിരുന്നു. കമ്പനിയുടെ സാങ്കേതിക റിപ്പോര്‍ട്ട് മറ്റുള്ളവരില്‍ നിന്നും മികച്ചു നില്‍ക്കുന്നതായിരുന്നു എന്ന് ഉദ്യോ?ഗസ്ഥര്‍ പറയുന്നു. സാങ്കേതിക തകരാറുകള്‍ ഒഴിവാക്കാന്‍ വ്യത്യസ്ത പരിശോധനകള്‍ നടക്കുന്നതിനാലാണ് ആപ്പ് ജനങ്ങളിലെത്താന്‍ വൈകുന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം.
പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മൊബൈൽ ആപ് ലഭ്യമാക്കും. ആപ്പിളിന്റെ അനുമതി ഇതുവരെ തേടിയിട്ടില്ല. ഇതിനു പുറമേ സാധാരണ ഫോണുകളിൽനിന്ന് എസ്എംഎസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം. പേരും ഫോൺ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിൻകോഡ്, ലൊക്കേഷൻ എന്നിവയിലേതെങ്കിലും) നൽകി ക്യൂവിൽ ബുക്ക് ചെയ്യാം.
വ്യക്തിവിവരങ്ങൾ ചോദിക്കില്ല. ആപ്പിലൂടെ മദ്യത്തിന്റെ ബ്രാൻഡ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കാനാകില്ല. ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കൺ നമ്പർ അതിൽ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തിൽ ഹാജരാക്കണം. അവിടെയെത്തി ബ്രാൻഡ് തിരഞ്ഞെടുത്ത് പണം അടയ്ക്കാൻ കഴിയും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends