Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള അമ്പലങ്ങളിലെ പഴയ ഓട്ടുപാത്രങ്ങൾ വിളക്കുകൾ എന്നിവ ലേലം വിളിച്ച് വിൽക്കാൻ ഒരുങ്ങുന്നു.. കേൾക്കുമ്പോൾ പെട്ടെന്ന് അപാകത തോന്നില്ലെങ്കിലും അമൂല്യങ്ങളായ ശില്പങ്ങളും ഒട്ടു വിളക്കുകളും വിറ്റുതുലക്കാൻ തുടങ്ങുന്നതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അഴിമതിയുടെ കഥ ഇങ്ങനെ

23 MAY 2020 04:29 PM IST
മലയാളി വാര്‍ത്ത

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള അമ്പലങ്ങളിലെ പഴയ ഓട്ടുപാത്രങ്ങൾ വിളക്കുകൾ എന്നിവ ലേലം വിളിച്ച് വിൽക്കാൻ ഒരുങ്ങുന്നു. തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എൻ വാസുവാണ് ഇക്കാര്യം പറഞ്ഞത് .

കോടതി അനുമതി ലഭിച്ചാൽ നടപടിയുമായി മുന്നോട്ട് പോകും ..കോവിഡ് കാലമായതിനാൽ ക്ഷേത്രങ്ങളൊക്കെ അടഞ്ഞു കിടക്കുകയാണ് . അതുകൊണ്ട് ഉണ്ടായ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മാറ്റാനാണ് ക്ഷേത്രങ്ങളിൽ സ്ഥലം മുടക്കികളായി കിടക്കുന്ന പഴയ ഒട്ടു പത്രങ്ങൾ എടുത്ത് ലേലത്തിൽ വിൽക്കുന്നത്

സാമാന്യ ചിന്തയിൽ തീർത്തും നിർദ്ദോഷമായ ഒരു വാർത്ത തന്നെയാണ് ഇത് എന്ന് തോന്നാം . ക്ഷേത്രങ്ങളിൽ സ്ഥലം മുടക്കികളാകുന്ന പഴയ ഓട്ടുപാത്രങ്ങൾ വിളക്കുകൾ എന്നിവ ലേലം വിളിച്ച് വിറ്റാൽ ഈ കോവിഡ് കാലത്തെ ദേവസ്വങ്ങളുടെ പ്രശ്നത്തിന് ചെറിയ ഒരാശ്വാസമാകും. അതിനാൽത്തന്നെ ദേവസ്വം ബോർഡിൻ്റെ ഇപ്പോളത്തെ നീക്കത്തിൽ ഒറ്റനോട്ടത്തിൽ അപാകത തോന്നില്ല. എന്നാൽ കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മറവിൽ സംഘടിപ്പിക്കുന്ന ഈ ലേല മഹാമഹത്താൽ ഒരു തട്ടിപ്പ് ഒളിഞ്ഞ് കിടപ്പുണ്ട്

ഇതിനെകുറിച്ച് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കേന്ദ്ര പുരാവസ്തു വകുപ്പിൽ ജോലി നോക്കുന്ന ഒരു ഉദ്യോഗസ്ഥൻ പറയുന്നത് ഇപ്രകാരമാണ്

ആർക്കിയോളജിയിൽ റിസർച്ചിൻ്റെ ഭാഗമായി അദ്ദേഹത്തിന് കുറച്ച് കാലം മുമ്പ് ഒരു പ്രൊജക്ടിന് വേണ്ടി യൂറോപ്പിൽ ഇംഗ്ലണ്ടിലും ജർമ്മനിയിലുമായി പോകുവാൻ ഇടയായി. അദ്ദേഹം ബ്രിട്ടീഷ് മ്യൂസിയത്തിലും, ജർമ്മനിയിലും കണ്ട കാഴ്ചകൾ വിവരിച്ചപ്പോൾ സത്യത്തിൽ ഞാൻ അമ്പരന്ന് പോയി.

നമ്മുടെ നാട്ടിലെ പല അപൂർവ്വ ഗ്രന്ഥങ്ങൾ, പാത്രങ്ങൾ, വിളക്കുകൾ, ബലിബിംബങ്ങൾ, ദാരുവിലും, ലോഹത്തിലും, ശിലയിലുമുള്ള വിഗ്രഹങ്ങൾ, പ്രഭാ മണ്ഡലങ്ങൾ, ശിവലിംഗങ്ങൾ, ദ്വാരപാലകർ, സോപാന കൈ, ഓവ്, ബലിക്കല്ലുകൾ, എന്ന് വേണ്ട സകലമാന സാധനങ്ങളും അക്കൂട്ടത്തിൽ കണ്ടുവത്രേ. ഈ ഓരോ സാധനങ്ങളും കൈമാറിയ ആളുകളുടെ പേരും, അതിന് പ്രതിഫലമായി നൽകിയ തുകയുമടക്കം അവിടെ ലോഗ് ബുക്കിലുണ്ടത്രേ.

ആ പട്ടികയിലെ അഡ്രസുകൾ പരിശോധിച്ചപ്പോൾ കേരളത്തിലെ പ്രമുഖരായ വ്യക്തികളുടെ പേരും കണ്ടെന്നും അദ്ദേഹം പറയുന്നു. അതിനൊക്കെ ഓരോരുത്തരും കൈപറ്റിയ തുക ലക്ഷങ്ങളാണ് എന്നും ആ റെക്കോർഡുകൾ തെളിയിക്കുന്നുണ്ട് .

പുരാവസ്തുക്കളിൽ മൂല്യമനുസരിച്ച് ഒരൊറ്റ വസ്തുവിന് മാത്രം 40 മുതൽ 50 ലക്ഷം രൂപ വരെ കൈപ്പറ്റിയ ആളുകൾ ഉണ്ട് .. ഇപ്പോളത്തെ ഈ ലേലം വിളിയെ ഈ പശ്ചാത്തലത്തിൽ വേണം നമ്മൾ നോക്കിക്കാണുവാൻ.

ഇവർ ലേലത്തിന് വയ്ക്കാൻ പോകുന്ന വിളക്കുകളുടെ വിപണി മൂല്യം വിദേശത്ത് നാട്ടിലുള്ളൻ്റെ നാലിരട്ടിയെങ്കിലും വരും.. പുരാവസ്തു മാർക്കറ്റിൽ ഇത്തരം വസ്തുക്കൾക്ക് പറയുന്നതാണ് വില. തൂക്കമോ, ഭംഗിയോ അല്ല പഴക്കമാണവിടെ വിലയുടെ മൂല്യം നിശ്ചയിക്കുന്നത്. അതു കൊണ്ട് തന്നെ ഇവിടെ ദേവസ്വം ബോർഡ് നടത്താൻ പോകുന്ന ഈ ലേലത്തിൽ പങ്കെടുക്കാനെത്തുന്നവർ ഒരിക്കലും പഴയ സാധനങ്ങൾ ഉരുക്കി പുതുത് ഉണ്ടാക്കുന്നവർ ആയിരിക്കില്ല.

ലേലതുകയുടെ പത്തിരട്ടി വിലയ്ക്ക് ആയിരിക്കും ഏജന്റ് ഇവ വിദേശത്തേക്ക് കടത്തുന്നത് ഏജൻ്റ്മാരായിരിക്കും എത്തുക. നിസാരമല്ല കാര്യങ്ങൾ. അത് കൊണ്ട് തന്നെ ഈ വാർത്ത അത്ര നിർദ്ദോഷമാണ് എന്ന് എനിക്ക് തോന്നുന്നില്ല. കൊറോണാ പ്രതിസന്ധിയുടെ പേര് പറഞ്ഞ് കൈ നനയാതെ മീൻ പിടിക്കാനുള്ള ഒരു തന്ത്രമായിട്ട് തന്നെ ഈ പഴയ വസ്തുക്കളുടെ ലേല നടപടികളെക്കാണണം.

ദശാബ്ദത്തോളം വളരെ സുരക്ഷിതമായി നമ്മുടെ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധി കാത്ത് സൂക്ഷിക്കുന്ന കവടിയാർ കൊട്ടാരത്തെയും ക്ഷേത്രം ഭാരവാഹികളെയും ഈ അവസരത്തിലാണ് അനുസ്മരിക്കേണ്ടത് . അവർ ചെയ്ത സേവനങ്ങളുടെ മൂല്യം എത്ര വലുതാണെന്ന് മനസ്സിലാക്കണം ..

വിശ്വാസത്തിന്റെ ഭാഗമായി പലരും വീടുകളിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള അമൂല്യ ശില്പങ്ങളും ക്ഷേത്രങ്ങൾക്ക് സംഭാവന കൊടുത്തിട്ടുണ്ട്. ഇവയൊന്നും ക്ഷേത്രാചാരങ്ങൾക്ക് ഉപയോഗിക്കാതെ ക്ഷേത്രത്തിൽ സുരക്ഷിതമായി സൂക്ഷിക്കുകയാണ് പതിവ് . ഇത്തരം ശില്പങ്ങളും ഒട്ടു വിളക്കുകളും വിറ്റുതുലക്കാൻ വിശ്വാസികൾ അംഗീകരിക്കില്ല

അതിനിടെയാണ് ദേവസ്വം വക ഭൂമി പാട്ടത്തിനു നൽകാനുള്ള പദ്ധതി ഹരിപ്പാട് ദേവസ്വം ബോർഡ് തുടങ്ങുന്നത്. വിശ്വാസികൾ ഏറെ പ്രതീക്ഷയുടെ കാത്തിരുന്ന പൂങ്കാവനം പദ്ധതിക്ക് പകരമായാണ് ഇപ്പോൾ മരച്ചീനി കൃഷി തുടങ്ങാനുള്ള ആലോചന ദേവസ്വം ബോർഡ് മുന്നോട് വെച്ചിട്ടുള്ളത് .

ഹരിപ്പാട് ഗ്രൂപ്പിലെ 58 ക്ഷേത്രങ്ങളിലാണ് മരച്ചീനി കൃഷി തുടങ്ങാൻ പോകുന്നത് . പൂങ്കാവനം പദ്ധതിയിൽ നട്ടു പിടിപ്പിച്ച ചെടികളൊക്കെ വാടി കരിഞ്ഞു പോയി . അവയൊന്നും പരിപാലിക്കാൻ ദേവസ്വം ബോർഡ് ശ്രമിച്ചില്ല .പലയിടത്തും ആരംഭിച്ച നാളികേര കൃഷിപോലും ഇപ്പോൾ നടക്കുന്നില്ല.

ഒടുവിലാണ് ഇപ്പോൾ ദേവ ഹരിതം പദ്ധതിയുമായി ചിലർ മുന്നോട്ട് വന്നിരിക്കുന്നത് .ഇഷ്ടക്കാർക്ക് ദേവസ്വം ഭൂമി പാട്ടത്തിനു നൽകി ലാഭം കൊയ്യാനുള്ള ഏർപ്പാടാണ് ഇത് .വിശ്വാസവുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങൾ നടപ്പിലാക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ടവർക്ക് കൂടുതൽ കരുതൽ വേണം .എങ്കിലേ സാധാരണക്കാരായ വിശ്വാസികൾക്ക് നീതി ലഭിക്കൂ

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി  (6 hours ago)

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു  (6 hours ago)

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (7 hours ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (8 hours ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (11 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (11 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (11 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (11 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (11 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (12 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (12 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (12 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (12 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (12 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (15 hours ago)

Malayali Vartha Recommends