Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 12ന്.... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്

'മിക്ക പുരോഹിതരുടേയും ലൈംഗീക ദാരിദ്ര്യത്തിനോ, ലൈംഗീക ചൂഷണത്തിനോ ഇരയാകുന്നവരാണ് കന്യാസ്ത്രീകൾ. പലപ്പോഴും സഭയിലെ അൽമായരുമായും പുരോഹിതർക്ക് ലൈംഗീകബന്ധം ഉണ്ടാകുന്നു. ഇത് സഭ കാര്യമായി പരിഗണിക്കണം...'ജോമോൾ ജോസെഫിന്റെ കുറിപ്പ് വൈറലാകുന്നു

24 MAY 2020 04:26 PM IST
മലയാളി വാര്‍ത്ത

ഇപ്പോൾ കേരളത്തിൽ ചർച്ചാവിഷയമായിരിക്കുന്ന മഠത്തിലെ കിണറുകൾ ആത്മഹത്യാ കിണറുകളാകുന്നതും വികാരിയച്ചന്റെ വികാരപ്രകടനത്തെ കുറിച്ച് എഴുതിയ പോസ്റ്റ് വൈറലാകുന്നു. ഇവിടെ സഭാനിയമം പരിഷ്കരിക്കാൻ സഭ തയ്യാറാകണം. 'പുരോഹിതരും സിസ്റ്റർമാരും അവർക്ക് താൽപര്യമുള്ളവരെ വിവാഹം കഴിക്കട്ടെ, വിവാഹം കഴിച്ചതുകൊണ്ട് അവർക്ക് പൌരോഹിത്യമോ സന്യാസമോ നിഷേധിക്കരുത്. അല്ലേലും പ്രസവിച്ച ശേഷവും മറിയം കന്യകയായിരുന്നു എന്ന് പഠിപ്പിക്കുന്നതൊക്കെ ഇന്നത്തെ യുഗത്തിൽ വലിയ പിന്തിരിപ്പൻ സമീപനമാണ് എന്നത് സഭ തിരിച്ചറിയണം'- എന്നും പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;

മഠത്തിലെ കിണറുകൾ ആത്മഹത്യാ കിണറുകളാകുന്നതും വികാരിയച്ചന്റെ വികാരപ്രകടനവും..
മഠങ്ങളെ സംബന്ധിച്ചും, മഠങ്ങളിലേക്ക് എത്തിപ്പെടുന്നവർ പല ഇടയൻമാരുടേയും ഇരകളായി തീരുന്നത് സംബന്ധിച്ചും ഇതിന് മുമ്പ് പല തവണ ഞാനെഴുതിയിട്ടുണ്ട്. സംശയകരമായ പലതും ആ കുട്ടിയുടെ മരണത്തിലുണ്ടായിട്ടും, സഭാ അധികാരികൾ പറയുന്നത് വിശ്വാസമാണ് എന്നും സഭയുടെ അന്വേഷണം തൃപ്തികരമാണ് എന്നും ജീവൻ പൊലിഞ്ഞ കുട്ടിയുടെ അമ്മ പറയുമ്പോൾ, സ്റ്റേറ്റ് സ്വയം കേസെടുത്ത് അന്വേഷണം നടത്തിയേ മതിയാകൂ. കേരളത്തിൽ ധാരാളം മഠങ്ങളും അതിൽ മിക്കതിനും സ്വന്തം കിണറുകളും ഉള്ളതുകൊണ്ട് ഇതൊരു സാമൂഹ്യ വിഷയം തന്നെയാണ്..

ഇതിൽ കൂടുതലെഴുതാത്തത് മരണത്തെ കുറിച്ച് എഴുതുക അത്ര സുഖകരമല്ലാത്ത കാര്യമായതുകൊണ്ട് തന്നെയാണ്. ഞാനും ആ കുട്ടിയുടെ ശരീരം കിണറിൽ നിന്നെടുക്കുന്ന വീഡിയോ കണ്ടിരുന്നു കഴിഞ്ഞ ദിവസം. മഠങ്ങളിലേക്ക് പെൺകുട്ടികളെ പറഞ്ഞയക്കുന്നവർ ഒന്നു ചിന്തിക്കുക, റോബിൻമാരും ഫ്രാങ്കോമാരും ധാരാളമുള്ളതാണ് സഭ, കിണറുകളില്ലാത്ത മഠങ്ങൾ കുറവാണ് താനും, സിസ്റ്റർ അഭയമുതലിങ്ങോട്ട് അത്തരം കിണറുകൾ സമർത്ഥമായി ഉപയോഗിക്കപ്പെടുന്നത് നമ്മൾ കണ്ടുവരുന്നതാണ്.
.....
വികാരിയച്ചന്റെ വികാരപ്രകടനം പല രീതിയിൽ ചർച്ചചെയ്യപ്പെട്ടത് കണ്ടു. ഞാൻ വേറൊരു തരത്തിലാണ് ആ വാർത്തയെ സമീപിക്കുന്നത്. ആ വീട്ടമ്മയും പുരോഹിതനും പരസ്പരസമ്മത പ്രകാരമാണ് ലൈംഗീകബന്ധത്തിലേർപ്പെട്ടത്. അത് ആ രണ്ടു വ്യക്തികളുടെ മാത്രം വിഷയമാണ്, അവരുടെ സ്വകാര്യതയും. അവരുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നന്നാക്കാനായി കൊടുത്തപ്പോൾ, ആ വ്യക്തി ആ ഫോണിലെ വിവരങ്ങൾ തിരഞ്ഞതും, അവ പകർത്തി നാട്ടിൽ മുഴുവനും പ്രചരിപ്പിച്ചതും ക്രിമിനൽ കുറ്റമാണ്. ഈ വിഷയത്തിൽ വീട്ടമ്മയോ പുരോഹിതനോ കേസ് കൊടുക്കുകയോ, പോലിസ് സ്വമേധയാ കേസെടുക്കയോ വേണം. നാട്ടിൽ അസ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായി മനസ്സിലായാൽ കേസെടുക്കാനുള്ള വകുപ്പ് നിയമപരമായി പോലീസിനുണ്ട്. പോൺ സൈറ്റുകൾ ബ്ലോക്ക് ചെയ്യിക്കുന്ന ആർജ്ജവം ഇവിടെയും കാണിക്കാം.

എനിക്ക് കത്തോലിക്കാ സഭയോട് പറയാനുള്ളത്..

പണ്ട് കൊച്ചി രൂപതയിലെ മെത്രാനായിരുന്ന ജോൺ തട്ടുങ്കൽ അടക്കം സമാനമായ ആക്ഷേപത്തിൽ സഭാവസ്ത്രമൂരി തടി കയ്ച്ചിലാക്കിയതാണ്. ഒരു തട്ടുങ്കൽ പിതാവ് മാത്രമല്ല, നിരവധി പുരോഹിതർ ലൈംഗീകാപവാദത്തിന് വിധേയരാകുകയോ, സഭാവസ്ത്രമൂരി ഇന്ന് ഗാർഹീക ജീവിതം നയിക്കുകയോ ചെയ്യുന്നുണ്ട്. മിക്ക പുരോഹിതരുടേയും ലൈംഗീക ദാരിദ്ര്യത്തിനോ, ലൈംഗീക ചൂഷണത്തിനോ ഇരയാകുന്നവരാണ് കന്യാസ്ത്രീകൾ. പലപ്പോഴും സഭയിലെ അൽമായരുമായും പുരോഹിതർക്ക് ലൈംഗീകബന്ധം ഉണ്ടാകുന്നു. ഇത് സഭ കാര്യമായി പരിഗണിക്കണം.

ഇവിടെ സഭാനിയമം പരിഷ്കരിക്കാൻ സഭ തയ്യാറാകണം. പുരോഹിതരും സിസ്റ്റർമാരും അവർക്ക് താൽപര്യമുള്ളവരെ വിവാഹം കഴിക്കട്ടെ, വിവാഹം കഴിച്ചതുകൊണ്ട് അവർക്ക് പൌരോഹിത്യമോ സന്യാസമോ നിഷേധിക്കരുത്. അല്ലേലും പ്രസവിച്ച ശേഷവും മറിയം കന്യകയായിരുന്നു എന്ന് പഠിപ്പിക്കുന്നതൊക്കെ ഇന്നത്തെ യുഗത്തിൽ വലിയ പിന്തിരിപ്പൻ സമീപനമാണ് എന്നത് സഭ തിരിച്ചറിയണം. ഒരു സ്ത്രീ കന്യകയായിരിക്കുന്നതുകൊണ്ടോ അവരുടെ കന്യകാത്വം നഷ്ടപ്പെട്ടതുകൊണ്ടോ വലിയ കാര്യമുണ്ടെന്നോ, അത് വലിയ സംഭവമാണെന്നോ ഉള്ള ധാരണയിൽ കഴിയുന്ന സഭ ഏത് നൂറ്റാണ്ടിലെ പഠനത്തിലാണ് ഇപ്പോഴും ഉറച്ചു നിൽക്കുന്നതെന്നും ആ നൂറ്റാണ്ടുകൾ പിന്നിട്ട് പല നൂറ്റാണ്ടുകളിലൂടെയാണ് ഇന്നത്തെ നൂറ്റാണ്ടിൽ മനുഷ്യരെത്തി നിൽക്കുന്നത് എന്നതും സഭ കണ്ണുകൾ തറന്ന് കാണണം.
വിശപ്പ്, ദാഹം, വിസർജ്ജനം നടത്തൽ എന്നീ ശാരീരിക പ്രവർത്തനങ്ങൾ പോലെ മനുഷ്യന്റെ ശരീരത്തിലെ സ്വാഭാവിക ആവശ്യമോ പ്രവർത്തനമോ ആണ് ലൈംഗീകത എന്നുമുള്ള പഠനം സഭ ഉൾക്കൊള്ളണം. അതോടൊപ്പം ലൈംഗീകത പാപമെന്ന ചിന്തയും സഭ തിരുത്തണം. ലൈംഗീകത മനുഷ്യന്റെ ആവശ്യമാണ് എന്ന പഠനത്തിലേക്ക് സഭ വരാൻ തയ്യാറാകണം. കൂടാതെ അന്യന്റെ ഭാര്യയെ മോഹിക്കരുതെന്ന പത്തുകൽപ്പനകളിലൊന്ന് രാജ്യത്തെ നിയമത്തിന് വിരുദ്ധമാണ് എന്നതും സഭ മനസ്സിലാക്കി ആ കൽപന കൂടെ അസാധുവാക്കണം. പകരം പരസ്പര സമ്മതം (കൺസെന്റ്) എന്ന ചെറിയ വാക്കിന് ലൈംഗീകയിൽ വലിയ സ്ഥാനമുണ്ട് എന്ന് സഭാ മക്കളെയും, പുരോഹിതരെയും കന്യാസ്ത്രീകളെയും പഠിപ്പിക്കാൻ സഭ തയ്യാറാകണം.
യേശുക്രിസ്തുവിനെ കുരിശിലേറ്റിയത് മറിയത്തിന്റെ കന്യകാത്വ വിഷയവുമായി ബന്ധപ്പെട്ട കേസിലായിരുന്നില്ല എന്നത് അംഗീകരിച്ച് ഇടപെടാനുള്ള മിനിമം മര്യാദ സഭ പ്രകടിപ്പിക്കണം. ലൈംഗീക ദാരിദ്രത്തിന്റെ കടുത്ത വീർപ്പുമുട്ടലുകളിൽ നിന്നും, അതിനോടനുബന്ധിച്ച ക്രൈമുകളിൽ നിന്നും പള്ളിമേടകളും മഠങ്ങളും മുക്തമാകട്ടെ.I

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (6 minutes ago)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും.  (15 minutes ago)

കാറ്റും മഴയ്ക്കും പുറമെ ആലിപ്പഴ വർഷവും; ഭീഷണിയായി പൊടിക്കാറ്റ് !! അതീവ ജാഗ്രതാ നിർദേശം യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു  (32 minutes ago)

രാഹുലുമായി ഞാൻ അടിയായി രാഹുൽ ഈശ്വർ...ഇനി ഒന്നിനുമില്ല..! ജയിൽ സൂപ്പറാണ്...! ആ 4 പേർക്ക് വേണ്ടി ഇറങ്ങും  (42 minutes ago)

വിവിധ താലൂക്കുകളിൽ പ്രാദേശിക അവധി ...  (50 minutes ago)

ഡിസൈനറും ശിൽപിയുമായ രാം സുതൻ അന്തരിച്ചു...  (59 minutes ago)

കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിലെ കസ്റ്റമർ മീറ്റ് ഉദ്ഘാടനം നിർവഹിച്ച് റീജണൽ ഓഫീസിലെ സീനിയർ മാനേജർ ശ്രീ അജയൻ പി വി  (1 hour ago)

മന്ത്രിമാർ പരസ്പരം നോക്കി ... തോൽപ്പിച്ചത് തങ്ങളോ? ഇന്നലെ മന്ത്രിസഭാ യോഗത്തിൽ നടന്നത് !  (1 hour ago)

160 യാത്രക്കാരുമായി ജിദ്ദയിൽ നിന്ന്!! ജിദ്ദ - കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസിൻ്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു...അടിയന്തര ലാന്‍ഡിങ്  (1 hour ago)

 ശബരിമല സ്വർണക്കൊള്ള കേസ്.... ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുടെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് സുപ്രീം കോടതി  (1 hour ago)

സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് നക്‌സലൈറ്റുകൾ  (2 hours ago)

വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിത്തെറിച്ചു....  (2 hours ago)

മലിനീകരണം അപകടകരമായ രീതിയിൽ ഉയർന്നു..  (2 hours ago)

സ്വർണവിലയിൽ നേരിയ ...  (3 hours ago)

ബസും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ്  (3 hours ago)

Malayali Vartha Recommends