Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

തന്നെ വേശ്യയെന്നു വിളിച്ച ഭര്‍ത്താവിന്റെ അനുജനെ ഒന്നും ചെയ്യാതെ ഭര്‍ത്താവും കുടുംബക്കാരും നോക്കിനിന്നു; കലിയടക്കാനാകാതെ ഭര്‍ത്താവിന്റെ അനുജനെ വിറകുവെട്ടിയടിച്ച സംഭവം വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

31 MAY 2020 08:38 AM IST
മലയാളി വാര്‍ത്ത

കുടുംബത്തുണ്ടായ ഒരു മോശം പെരുമാറ്റ രീതിയും അതിന് താന്‍ എങ്ങനെയാണ് എന്ന് പ്രതികരിച്ചെതെന്നുമുള്ള രീതി വെളിപ്പെടുത്തി നടി ഭാഗ്യ ലക്ഷ്മി. തന്നെ വേശ്യയെന്നു വിളിച്ച ഭര്‍ത്താവിന്റെ അനുജനെ വിറക് എടുത്ത് തല്ലുകയായിരുന്നുവെന്നാണ് ഭാഗ്യലക്ഷ്മി ആ കുറിപ്പില്‍ പറയുന്നു. അമിത മദ്യപാനിയായ അനുജനില്‍ നിന്നും അങ്ങനെയൊരു മോശം വാക്കു വന്നിട്ടും ഭര്‍ത്താവും മറ്റ് കുടുംബാഗംങ്ങളും ഒന്നും മിണ്ടിയില്ല ഇതേ തുടര്‍ന്നാണ് തന്റെ നിയന്ത്രണം വിട്ടുപോയതെന്നും അങ്ങനെയാണ് താന്‍ പ്രതികരിച്ചതെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു. ടിവിയില്‍ കണ്ടുകൊണ്ടിരുന്ന സ്ത്രീ സുരക്ഷയുടെ കാണാപ്പുറങ്ങള്‍ എന്ന് റിയാലിറ്റി ഷോയിലെ ഒരു വിഷയമാണ് ഈ സംഭവം ഇപ്പോള്‍ വെളിപ്പെടുത്താന്‍ കാരണമായതെന്നും താരം വ്യക്തമാക്കുന്നു.


ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് വായിക്കാം:

ഏഴിലോ എട്ടിലോ പഠിക്കുന്ന പെണ്‍കുട്ടി മഹാഭാരതത്തിലെ വസ്ത്രാക്ഷേപത്തെ ഇന്നത്തെ സമൂഹത്തിലെ സ്ത്രീകള്‍ക്ക് നേരെയുള്ള അധിക്ഷേപവുമായി ബന്ധപ്പെടുത്തി ഒരു റിയാലിറ്റി ഷോയില്‍ സംസാരിക്കുന്നത് കണ്ടു. 'സ്ത്രീ സുരക്ഷയുടെ കാണാപ്പുറങ്ങള്‍' എന്നായിരുന്നു വിഷയം..

കൗരവ സഭയില്‍ വച്ച് വസ്ത്രാക്ഷേപം ചെയ്ത് അപമാനിക്കപ്പെട്ടപ്പോള്‍ അഞ്ച് പുരുഷന്മാര്‍(ഭര്‍ത്താക്കന്മാര്‍) തനിക്ക് ഉണ്ടായിട്ടും, സഭ നിറയെ ബന്ധുക്കളും ഗുരുക്കന്മാരും (സമൂഹം) ഉണ്ടായിട്ടും തന്നെ രക്ഷിക്കാന്‍ ആരുമില്ലല്ലോ എന്നവള്‍ നിലവിളിച്ചു, അവിടെ ദൈവത്തെ വിളിക്കുകയല്ലാതെ അവള്‍ക്ക് മറ്റു മാര്‍ഗ്ഗമില്ല. ഭഗവാന്‍ വന്ന് അവളെ രക്ഷിക്കുന്നു..

ആധുനിക കാലത്തെ സ്ത്രീ അപമാനിതയാവുമ്പോള്‍ ആരെ വിളിച്ചു കരയും? ഏത് ഭഗവാന്‍ വരും? അവള്‍ക്ക് സ്വയം ഭദ്രകാളി ആവാനേ പറ്റൂ...

ഇത് കേട്ടപ്പോള്‍ എന്റെ ജീവിതത്തിലെ ഒരു സംഭവമാണ് എനിക്ക് ഓര്‍മ വന്നത്. ഒരു 30 കൊല്ലം മുന്‍പ്, അദ്ധ്വാനിച്ച് ജീവിക്കുന്ന സ്ത്രീയായ ഞാന്‍ ഭര്‍ത്താവിനേയും കുഞ്ഞിനെയും ഭര്‍ത്താവിന്റെ വീട്ടുകാരെയും സ്‌നേഹിച്ച് നല്ല കുലസ്ത്രീയായി ജീവിച്ച കാലം.

ഭര്‍ത്താവിന്റെ അനുജന്‍ (ഒരു തികഞ്ഞ മദ്യപാനി) സ്വന്തം ജ്യേഷ്ഠനോടുളള പകയില്‍ എന്നെ വേശ്യ എന്ന് വിളിച്ചു (യഥാര്‍ത്ഥ വാക്ക് എഴുതാനാവില്ല) അത് കേട്ട് യാതൊരു കൂസലുമില്ലാതെ നിന്നു ഭര്‍ത്താവും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം.

എന്റെ ശരീരമാകെ വിറയ്ക്കാന്‍ തുടങ്ങി.. എന്താണിത് നിങ്ങള്‍ എല്ലാവരും മിണ്ടാതെ നില്‍ക്കുന്നത് എന്ന ചോദ്യത്തിന് അവര്‍ തന്ന മറുപടി 'ഓ അവന്‍ മദ്യത്തിന്റെ പുറത്ത് പറയുന്നതല്ലേ വിട്ടു കള എന്നായിരുന്നു.. അന്നെനിക്ക് മനസ്സിലായി അപമാനിക്കപ്പെടുന്ന സ്ത്രീ അത് സഹിക്കുക എന്നത് കുടുംബത്തില്‍ പിറന്ന പെണ്ണിന്റെ കടമയാണ്..

അങ്ങനെ ഞാനിപ്പൊ കുടുംബത്തില്‍ പിറന്ന പെണ്ണാവാന്‍ ഉദ്ദേശിക്കുന്നില്ല.. എന്നെ രക്ഷിക്കാന്‍ ഒരു കൃഷ്ണനും വരാനും പോകുന്നില്ല. ഞാന്‍ തന്നെയാണ് എന്റെ സംരക്ഷക,ഞാന്‍ തന്നെയാണ് എന്റെ ശക്തി..

ഞാനവന്റെ അടുത്ത് ചെന്ന് പറഞ്ഞു ഒരിക്കല്‍ കൂടി പറ ആ വാക്ക്. അവന്‍ ആ വാക്ക് വീണ്ടും ആവര്‍ത്തിച്ചു..പിന്നെ എന്റെ നിയന്ത്രണം വിട്ടു... ഉണങ്ങാന്‍ ഇട്ടിരുന്ന വിറക് കൈയിലെടുത്തതേ എനിക്ക് ഓര്‍മ്മയുളളു..

തലങ്ങും വിലങ്ങും നോക്കാതെ ഞാനവനെ അടിക്കാന്‍ തുടങ്ങി..പറയടാ പറയടാ എന്ന് ഞാന്‍ അലറുന്നുണ്ട്...ഭര്‍ത്താവും അമ്മയും അച്ഛനും സഹോദരിയും അളിയനും എല്ലാവരും കൂടി എന്നെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നുണ്ട്.. പക്ഷേ അവനെ ജീവശ്ചവമാക്കിയിട്ടേ എന്റെ കലി അടങ്ങിയുളളു.

ഇനി ഒരു പെണ്ണിനേയും നീ ഇങ്ങനെ അപമാനിക്കരുത് എന്ന് പറഞ്ഞിട്ടാണ് ഞാന്‍ അകത്തേക്ക് കയറിപ്പോയത്. പിറകേ വന്ന ഭര്‍ത്താവ് ചോദിച്ചു എന്താണ് ഈ കാട്ടിയത് പെണ്ണുങ്ങള്‍ക്ക് ഇത്ര ദേഷ്യം പാടില്ല, പരമ പുച്ഛത്തോടെ ഒരു പുഴുവിനെ നോക്കുന്നത് പോലെ ഞാനയാളെ നോക്കി.. എന്നിട്ടും ജീവിച്ചു അയാളോടൊപ്പം പിന്നെയും പതിനഞ്ചു വര്‍ഷം.

ഇത് ഞാന്‍ മാത്രമല്ല ഈ സമൂഹത്തില്‍ പല വീടുകളിലും പല സ്ത്രീകളും അനുഭവിക്കുന്നതാണ് വ്യത്യസ്ത രീതികളില്‍... അപൂര്‍വം ചിലര്‍ക്കേ ഭദ്രകാളി ആവാനും സ്വന്തം ശക്തി തിരച്ചറിയാനും സാധിക്കൂ.. അത് തിരിച്ചറിയാത്തിടത്തോളം അവള്‍ അപമാനിക്കപ്പെട്ടു കൊണ്ടേയിരിക്കും

അമ്മമാര്‍ പെണ്‍ മക്കളോട് പറയണം നീതന്നെയാണ് നിന്റെ സുരക്ഷിതത്വം നീ മാത്രമേയുള്ളു നിന്നെ സംരക്ഷിക്കാന്‍. ആണ്‍മക്കളോടും പറയണം അവളുടെ ഉള്ളിലെ കാളിയെ നീ ഉണര്‍ത്തരുത്. അവളുടെ ശക്തി അത് നീ കരുതുന്നതിനും അപ്പുറമാണ് എന്ന് പറഞ്ഞു തന്നെ വളര്‍ത്തണം..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (2 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (2 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (2 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (3 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (3 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (3 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (3 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (3 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (4 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (8 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (10 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (11 hours ago)

Malayali Vartha Recommends