ഇന്നു മുതല് 15 വരെ സപ്ലൈകോ വില്പനശാലകള് വഴി സൗജന്യ പലവ്യഞ്ജന കിറ്റ്... കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

റേഷന് കടകളില് നിന്ന് കോവിഡ് 19 അതിജീവനകിറ്റ് കൈപ്പറ്റാന് കഴിയാത്ത കാര്ഡുടമകള്ക്ക് ഇന്നു മുതല് 15 വരെ
സപ്ലൈകോ വില്പനശാലകള് വഴി വാങ്ങാനാവുമെന്ന് സിഎംഡി പി.എം.അലി അസ്ഗര് പാഷ അറിയിച്ചു.
കിറ്റ് വാങ്ങേണ്ടവര് റേഷന് കാര്ഡുമായി സപ്ലൈകോ വിപണനശാലകളില് എത്തണം.
കേരളത്തിലെ മുഴുവന് റേഷന് കാര്ഡ് ഉടമകള്ക്കും സൗജന്യ ഭക്ഷ്യധാന്യകിറ്റും നല്കുമെന്ന് സര്ക്കാര് അറിയിച്ചിരുന്നു.
ഇതുപ്രകാരം 87,28,806 കിറ്റുകള് തയാറാക്കി. ഒരു കിറ്റിന് ശരാശരി 974.03 രൂപ വീതം ചെലവായി. കിറ്റ് വിതരണത്തിനു 756 കോടി രൂപയാണ് സര്ക്കാര് നല്കിയത്.
https://www.facebook.com/Malayalivartha

























