10–ാം ക്ലാസിൽ 4 എപ്ലസ് നേടിയ മിടുമിടുക്കി; പ്ലസ് ടു സയൻസ് ബാച്ച് വിദ്യാർഥിനിയായിരുന്നു അഞ്ജു പി. ഷാജി ബികോമിന് ചേർന്നത് ബാങ്ക് ഉദ്യോഗസ്ഥയാകണമെന്ന ആഗ്രഹത്തിൽ ; കുട്ടിയുടെ കോപ്പി വ്യാജമായി തയ്യാറാക്കിയതെന്ന് അച്ഛന്

പരീക്ഷയെഴുതാന്പോയി കാണാതായ പൊടിമറ്റം പൂവത്തോട് അഞ്ജു പി.ഷാജിയെ തിങ്കളാഴ്ച മീനച്ചിലാറ്റില് മരിച്ചനിലയില് കണ്ടെത്തുകയായിരുന്നു. കോപ്പിയടിച്ചതിന് വിദ്യാര്ഥിനിയെ പിടിച്ചെന്നും വിശദീകരണം എഴുതിനല്കാതെ പോയെന്നുമാണ് ചേര്പ്പുങ്കല് ബി.വി.എം. കോളേജ് അധികാരികളുടെ മൊഴി. എന്നാല്, കുട്ടിയുടെ കോപ്പി വ്യാജമായി തയ്യാറാക്കിയെന്നും മാനസികപീഡനം ഉണ്ടായെന്നുമാണ് അച്ഛന് പരാതിപ്പെട്ടത്.
പ്ലസ് ടു സയൻസ് ബാച്ച് വിദ്യാർഥിനിയായിരുന്നു അഞ്ജു പി. ഷാജി. ബാങ്ക് ഉദ്യോഗസ്ഥയാകണമെന്ന ആഗ്രഹത്തിലാണ് ബികോമിന് ചേർന്നത്. പഠിക്കാൻ മിടുക്കിയാണെന്ന് നാട്ടുകാർക്കും ശാന്തശീലയായ വിദ്യാർഥിനിയെന്ന് അഞ്ജുവിന്റെ അധ്യാപകരുടെയും അഭിപ്രായം. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അഞ്ജുവിന് പത്താം ക്ലാസിൽ 4 എപ്ലസ് ഗ്രേഡ് അടക്കം മെച്ചപ്പെട്ട ഗ്രേഡ് ഉണ്ടായിരുന്നു. പൊൻകുന്നം ഗവ. ഹൈസ്കൂളിലായിരുന്നു പ്ലസ് ടു പഠനം.
തുടർന്ന് കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജിൽ ബികോം ടാക്സേഷൻ കോഴ്സിനു ചേർന്നു. ആദ്യ രണ്ടു സെമസ്റ്ററുകളിലും എല്ലാ പേപ്പറുകളും പാസായിട്ടുണ്ട്. രണ്ടാം സെമസ്റ്റർ പരീക്ഷയിൽ 60 ശതമാനം മാർക്കുണ്ട്. കോളജിലെ ഏറ്റവും കൂടുതൽ മാർക്കും അഞ്ജുവിനായിരുന്നു. അച്ഛൻ ഷാജി പലഹാരക്കട നടത്തുകയാണ്. ക്ലാസ് ഇല്ലാത്ത ദിവസങ്ങളിൽ സ്കൂട്ടറിൽ അച്ഛനു ഉച്ചഭക്ഷണവുമായി പോകുമായിരുന്നു അഞ്ജു. പെട്ടെന്നു തളർന്ന് പോകുന്ന സ്വഭാവമല്ലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
∙ പരീക്ഷാകേന്ദ്രത്തിലുണ്ടായ മാനസിക പീഡനമാണ് അഞ്ജു പി. ഷാജിയുടെ ആത്മഹത്യയ്ക്കു കാരണമെന്ന് പിതാവ് കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് ഷാജി പറഞ്ഞു. ഷാജി പറയുന്നു: പഠിക്കാൻ മിടുക്കിയായിരുന്നു മകൾ. പഠിച്ചിരുന്ന കോളജിൽ അന്വേഷിച്ചാൽ അതറിയാം. അഞ്ജു ഹാൾടിക്കറ്റിന്റെ പിറകിൽ ഉത്തരങ്ങൾ എഴുതിയിരുന്നുവെന്നാണ് ആരോപണം. ഇനിയും പരീക്ഷ നടക്കാനുണ്ട്. അപ്പോഴും ആവശ്യമുള്ളതാണ് ഹാൾടിക്കറ്റ്. അപ്പോൾ ഓരോ പരീക്ഷയ്ക്കു മുൻപും എഴുതിയത് മായ്ച്ചുകളയേണ്ടി വരില്ലേ? അങ്ങനെ ചെയ്യില്ല അഞ്ജു.
മകളെ കാണാതായതു മുതൽ പരീക്ഷാകേന്ദ്രത്തിലുള്ളവർ പരസ്പരം ബന്ധമില്ലാത്ത കാര്യങ്ങളാണ് പറയുന്നതെന്നും ഷാജി പറഞ്ഞു. അഞ്ജുവിന്റെ ഹാൾടിക്കറ്റ് പൊലീസുകാരുടെ കയ്യിലാണെന്ന് ആദ്യം പറഞ്ഞു. പിന്നീട് അതു മാധ്യമങ്ങൾക്കു കൊടുത്തു. അഞ്ജുവിന്റെ അടുത്തിരുന്നു പരീക്ഷ എഴുതിയ കുട്ടി അധ്യാപകൻ വഴക്കു പറഞ്ഞുവെന്ന് ആദ്യം പറഞ്ഞു. പിറ്റേ ദിവസം ആരൊക്കെയോ ഇടപെട്ട് മാറ്റിപ്പറയിപ്പിച്ചു.കോളജിലെ ക്യാമറയിലെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്താണ് പുറത്തു വിട്ടതെന്നും ഷാജി ആരോപിച്ചു.
റോഡരികിലെ ബേക്കറിയിലെ ക്യാമറയിൽ ദൃശ്യങ്ങൾ ഉണ്ട്. അതിൽ മകൾ പേടിച്ചു പെട്ടന്നു നടന്നു പോകുന്നതായി കാണാമെന്നും ഷാജി പറഞ്ഞു. പരീക്ഷാകേന്ദ്രത്തിൽ നിന്നു പോയ വിവരം കുട്ടി പഠിക്കുന്ന കോളജിലോ വീട്ടിലോ അറിയിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. ഇപ്പോഴത്തെ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ല. പരീക്ഷാകേന്ദ്രത്തിലെ പ്രിൻസിപ്പലിനെയും അധ്യപകനെയും അറസ്റ്റ് ചെയ്യണമെന്നും ഷാജി ആവശ്യപ്പെട്ടു.
കുട്ടിയുടെ മരണത്തില് നീതിതേടി ചൊവ്വാഴ്ച ബന്ധുക്കളുടെ പ്രതിഷേധവും റോഡുപരോധവുമുണ്ടായി. പോസ്റ്റ്മോര്ട്ടത്തിനുശേഷം മൃതദേഹം പോലീസ് ഏറ്റെടുത്തെന്നും അച്ഛനെയും അമ്മാവനെയും ആംബുലന്സില്നിന്ന് ഒഴിവാക്കിയെന്നും ആരോപിച്ച് നാട്ടുകാര് ഈ വാഹനം തടഞ്ഞു. പ്രത്യേക അന്വേഷണസംഘം കേസന്വേഷിക്കുന്നതിന് ഇടപെടാമെന്ന് പി.സി.ജോര്ജ് ഉറപ്പുനല്കിയതിനെത്തുടര്ന്നാണ് ബന്ധുക്കള് മൃതദേഹം ഏറ്റുവാങ്ങി വീട്ടുവളപ്പില് സംസ്കരിച്ചത്.
ചൊവ്വാഴ്ച രാവിലെ 11.30-നാണ് പോസ്റ്റ്മോര്ട്ടം പൂര്ത്തിയാക്കി മൃതദേഹം ആംബുലന്സില് കയറ്റിയത്. ആംബുലന്സിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. ഇതിനിടെയാണ് ബന്ധുക്കളെ ഒഴിവാക്കിയത്. വാഹനവ്യൂഹം വെള്ളൂരിലെത്തിയപ്പോള് കാത്തുനിന്ന ബന്ധുക്കള് വാഹനം നിര്ത്തിച്ച് പ്രതിഷേധിച്ചു.കുട്ടിയുടെ അച്ഛന് കോട്ടയത്ത് നില്ക്കുന്നതേയുള്ളൂവെന്നും പോലീസ് ഏകപക്ഷീയമായി പോകുന്നത് ശരിയല്ലെന്നും അവര് പറഞ്ഞു. അച്ഛന് ഷാജിയുടെ വാഹനം വരുന്നതുവരെ ആംബുലന്സ് മെല്ലെ പോകാമെന്ന് പോലീസ് സമ്മതിച്ചു.
https://www.facebook.com/Malayalivartha

























