കരിപ്പൂര് എയര്പോര്ട്ടിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു..വിമാനത്താവളത്തിലെ ടെർമിനൽ മാനേജർക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്

കരിപ്പൂര് എയര്പോര്ട്ടിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ ടെർമിനൽ മാനേജർക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത് . കസ്റ്റംസ്, സിഐഎസ്എഫ് എന്നിവരടക്കം വിവിധ മേഖലകളിലുള്ള ഉദ്യോഗസ്ഥരുമായി ഇദ്ദേഹം സമ്പർക്കം പുലര്ത്തിയിട്ടുണ്ടെന്നാണു വിലയിരുത്തൽ.
എയർപോർട്ട് ഡയറക്ടർ അടക്കം 35 പേർ ക്വാറന്റെെനിൽ പ്രവേശിച്ചു. ജീവനക്കാർ ക്വാറന്റെെനിലായതോടെ വിമാനത്താവളം അടച്ചിടേണ്ടിവരുമെന്നാണ് ആശങ്ക
രോഗം സ്ഥിരീകരിച്ച ടെർമിനൽ മാനേജർക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജൂൺ ഏഴിനു ടെർമിനൽ മാനേജറുടെ സ്രവ സാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു. എന്നാൽ, ഫലം ലഭിച്ചത് ഇന്ന് ഉച്ചയോടെയാണ്.. ബ്ലഡ് സാംപിള് ശേഖരിച്ച ശേഷം ഏഴ് ദിവസത്തോളം ഈ ഉദ്യോഗസ്ഥന് ഡ്യൂട്ടിയിലുണ്ടായിരുന്നതായാണ് വിവരം.
കഴിഞ്ഞ ഏഴാം തിയതിയാണ് 28കാരനായ ഉദ്യോഗസ്ഥന്റെ ബ്ലഡ് സാംപിള് പരിശോധനയ്ക്കായി ശേഖരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചതിനാൽ ടെർമിനൽ മാനേജറുടെ സമ്പർക്ക പട്ടിക തയാറാക്കേണ്ടതുണ്ട്. ഇതിനായി ആറ് ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. സിസിടിവി പരിശോധിച്ച് സമ്പർക്ക പട്ടിക തയാറാക്കുന്ന നടപടിയി വിമാനത്താവള അധികൃതർ തുടങ്ങിയിട്ടുണ്ട് .
എയർപോർട്ടിലെ വിവിധ വകുപ്പുകളുടെ ഏകോപനചുമതലയുള്ളയാളാണ് ടെർമിനൽ മാനേജർ എന്നതിനാൽ വിമാനത്താവളത്തിലെ ഒട്ടുമിക്ക വിഭാഗങ്ങളുമായും ഇദ്ദേഹം ബന്ധപ്പെട്ടിരിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ എത്രപേർക്ക് രോഗം പകർന്നിരിക്കും എന്നതിൽ വലിയ ആശങ്കയാണ് ഉള്ളത്
വിദേശത്ത് നിന്നും കരിപ്പൂര് വിമാനത്താവളം വഴി എത്തിയവരില് നിന്നാകാം ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ചത് എന്നാണ് നിരീക്ഷണം. എന്നാല് ഇക്കാര്യത്തില് സ്ഥിരീകരണമായിട്ടില്ല. അതേസമയം കോഴിക്കോട് ജില്ലയില് ഇന്നലെ നാല് പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു....
https://www.facebook.com/Malayalivartha

























