പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ അഭൂതപൂർവ്വമായ ഗതാഗതക്കുരുക്ക്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാരാണ് ചുരത്തിൽ പെരുവഴിയിലായത്.
ഇന്നലെ രാവിലെ ചുരത്തിലെ ഏഴാം വളവിന് സമീപം ഭാരമേറിയ ലോറി തകരാറിലായതും മറ്റൊരിടത്ത് ട്രാക്ടർ കേടായതുമാണ് കുരുക്കിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. മൈസൂരു ദസറ ആഘോഷങ്ങൾക്കും ഊട്ടിയിലേക്കും പോകുന്ന വിനോദസഞ്ചാരികളുടെ വൻ പ്രവാഹം കൂടിയായതോടെ ചുരം പാത പൂർണ്ണമായും നിശ്ചലമായി.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തടസ്സങ്ങൾ നീക്കിയെങ്കിലും, കുടിവെള്ളമോ ഭക്ഷണമോ പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാനുള്ള സൗകര്യങ്ങളോ ഇല്ലാതെ കുട്ടികളും സ്ത്രീകളും രോഗികളുമടക്കമുള്ള യാത്രക്കാർ വൻ തോതിലുള്ള ദുരിതമാണ് അനുഭവിച്ചത്. ഗതാഗതം പൂർവ്വസ്ഥിതിയിലാകുന്നതുവരെ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് പൊലീസ് നിർദ്ദേശം നൽകി.
"
https://www.facebook.com/Malayalivartha

























