ജൂനിയര് പെണ്കുട്ടികളുടെ ഡിസ്കസ്ത്രോയിലും ഷോട്ട്പുട്ടിലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി

ത്രോ ഇനങ്ങളില് ഇരട്ടസ്വര്ണവുമായി കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാര്ഥി പി. ഫാത്തിമ റിസ് ല. ജൂനിയര് പെണ്കുട്ടികളുടെ ഡിസ്കസ്ത്രോയിലും ഷോട്ട്പുട്ടിലുമാണ് ഫാത്തിമ പൊന്നണിഞ്ഞത്.
മലപ്പുറം തിരുനാവായ പുത്തനത്താണി സ്വദേശിയായ ഫാത്തിമ ചെറുവത്തൂര് മയ്യിച്ചയിലെ കെ.സി. ത്രോസ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്.
സംസ്ഥാന ജൂനിയര് മീറ്റിലെ അണ്ടര്-16ലെ റിസ്ലയുടെ മിന്നുംപ്രകടനം കണ്ട കോച്ച് കെ.സി. ഗിരീഷ് കെ.സി ത്രോസിലേക്ക് ക്ഷണിക്കുകയായിരുന്നു. പ്രവാസിയായ മൊയ്തീന് സുള്ഫിക്കറിന്റെയും നസീമയുടെയും മകളാണ്.
"
https://www.facebook.com/Malayalivartha

























