എയര് ഇന്ത്യ ജീവനക്കാരനും വിമാനത്താവള ഉന്നത ഉദ്യോഗസ്ഥനും കോവിഡ് ; കരിപ്പൂര് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുപ്പത്തഞ്ചിലധികം ആളുകളോട് നിരീക്ഷണത്തില് പോവാന് ആവശ്യപ്പെട്ടു

കരിപ്പൂര് അന്താരാഷ്ട്ര വിമാനത്താവളം പ്രതിസന്ധിയില്. എയര് ഇന്ത്യ ജീവനക്കാരനും വിമാനത്താവള ഉന്നത ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് വിമാനത്താവളം പ്രതിരോധത്തിലായിരിക്കുന്നത്. സംഭവത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഒട്ടേറെപേരോട് നിരീക്ഷണത്തില് പോവാന് ആവശ്യപ്പെട്ടു.
വിമാനത്താവളത്തിലെ ടെര്മിനല് മാനേജർക്കാണ് കോവിഡ് ബാധിച്ചത്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില് വിമാനത്താവള നടത്തിപ്പ് പ്രതിസന്ധിയിലാവും. മുപ്പത്തഞ്ചിലധികം ആളുകളോട് നിരീക്ഷണത്തില് പോവാന് ആവശ്യപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം.
ഏഴാം തീയതിയാണ് ഇവരുടെ സ്രവം ശേഖരിച്ചത്. ഇന്നാണ് ഫലം പോസിറ്റീവാണെന്ന കാര്യം സ്ഥിരീകരിച്ചത്. ഇത്രയും ദിവസം ഇവര് വിമാനത്താവളത്തില് തന്നെയുണ്ട്. ഇതിനിടയ്ക്ക് ഇവര് ബന്ധപ്പെട്ടവരെയൊക്കെ കണ്ട് പിടിക്കുക എന്ന വലിയ ഉദ്യമത്തിലേക്കാണ് ഇന്നത്തെ കോവിഡ് ഫലം എത്തിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























