കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയുടെ മൃതദേഹം വാമനപുരം നദിയില് കണ്ടെത്തി; ദുരൂഹത !

ഇന്നലെ കാണാതായ സെക്രട്ടേറിയറ്റിലെ അണ്ടര്സെക്രട്ടി ഇള ദിവാകറുടെ മൃതദേഹം കണ്ടെത്തി. വാമനപുരം നദിയില് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.. കഴിഞ്ഞ ദിവസം ആറുമണിയോടെയാണ് ഇളയെ കാണാതായത്. അയന്തിക്കടവിനു സമീപം ഇളയുടെ സ്കൂട്ടര് ഉപേക്ഷിച്ച നിലയില് കണ്ടെത്തിയിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് സെക്രട്ടറിയേറ്റിലെ തിരിച്ചറിയല് കാര്ഡ് കണ്ടെത്തുന്നത്.
ബുധനാഴ്ച വൈകിട്ട് ഇള സ്കൂട്ടറില് വലിയേല തോട്ടവാരം ഭാഗത്തു അയന്തികടവില് വന്ന് ഏറെ നേരം ചെലവഴിച്ചതിന് ദൃക്സാക്ഷികളുണ്ടായിരുന്നു. ബന്ധുക്കള് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നദിയില് ചാടിയിട്ടുണ്ടെന്ന നിഗമനത്തില് അധികൃതര് തിരച്ചില് ശക്തമാക്കിയിരുന്നത്.
അടുത്തിടെയാണ് ഇളയ്ക്ക് അണ്ടര്സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചത്. ചിറയിന്കീഴ്, വലിയകട ഒറ്റപ്ലാംമുക്ക് ഗ്രീഷ്മം വീട്ടില് ഇള ദിവാകറി(49)നെ വെള്ളിയാഴ്ച രാവിലെ 6 മണി മുതലാണ് കാണാതായത്. പരേതനായ ലൈജുവാണ് ഭര്ത്താവ്. മക്കള്: ഭവ്യ ലൈജു(കെ.എസ്.ഇ.ബി. സബ് എന്ജിനീയര്, പാലച്ചിറ), അദീന ലൈജു(പ്ലസ്ടു വിദ്യാര്ത്ഥിനി).
വലിയ ഏല, തോട്ടവാരം അയന്തി കടവിനു സമീപത്തുനിന്ന് ഇള ഉപയോഗിച്ചിരുന്ന സ്കൂട്ടര് ഉപേക്ഷിച്ച നിലയില് കണ്ടെത്തി. കാണാതാകുന്നതിനു തലേദിവസം വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെ ഇള സ്കൂട്ടറില് കടവിനു സമീപം വന്നിരുന്നതായി നാട്ടുകാര് പൊലീസിനോടു പറഞ്ഞു. ആറ്റിങ്ങല്, അഗ്നിരക്ഷാസേനയുടെ സ്കൂബാ സംഘത്തിലെ പത്തുപേരും തിരുവനന്തപുരത്തുനിന്ന് എത്തിയ അഞ്ചുപേരും അടങ്ങിയ സംഘം എട്ട് മണിക്കൂറോളം ആറ്റില് തിരച്ചില് നടത്തിയതിനൊടുവിലാണ് കണ്ടെത്തിയത്.
പരീക്ഷയിൽ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്ന്ന് വിദ്യാര്ഥിനി അഞ്ജു ഷാജി എന്ന വിദ്യാര്ഥിനിയെ മീനച്ചിലാറ്റില് മരിച്ചനിലയില് കണ്ടെത്തിയത് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയിൽ ഇടം പിടിച്ചു. നീണ്ടൂരിൽ ഭർത്താവുമായി വഴക്കിട്ട് വീടുവിട്ട യുവതിയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കണ്ടെത്തിയതും കഴിഞ്ഞ ദിവസമാണ്. മൃതദേഹം കിട്ടിയത് വീടിന് സമീപത്തെ അംഗൻ വാടിയുടെ മുന്നിലെ കളരിക്കൽ കുളത്തിൽ നിന്നും. അഗ്നി രക്ഷാ സേനയുടെ സ്കൂ ബാ മുങ്ങൽ വിദഗ്ധർ ആണ് കുട്ടിയുടെയും അമ്മയുടെയും മൃതദേഹം കണ്ടെത്തിയത്. നീണ്ടൂർ ഓണംതുരുത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിന്റെ ഭാര്യ രഞ്ചി (36),മകന് ശ്രീനന്ദ് (4) എന്നിവരുടെ മൃതദേഹമാണ് വീടിന് സമീപത്തെ കുളത്തിൽ നിന്നും കണ്ടെത്തിയത്. ഇരുവരെയും കാണാനില്ലെന്ന് കണ്ടതോടെ ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ അൻസാരിയുടെ നേതൃത്വത്തിൽ വീടിനു സമീപത്തെ കുളത്തിലും മറ്റു താഴ്ചയുള്ള സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് അംഗൻവാടിയ്ക്ക് സമീപത്തെ കുളത്തിൽ തിരഞ്ഞത് അപ്പോഴേക്കും മൃതദേഹം കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























