മോഷ്ടിച്ച ആഡംബരഫോണ് 2000 രൂപയ്ക്ക് വില്ക്കാന് ശ്രമിച്ച ആള് കുടുങ്ങി!

എരുമേലി പട്ടണത്തില് ബസ് സ്റ്റാന്ഡ് റോഡില് ഇന്നലെ രാവിലെ 70,000 രൂപ വിലയുള്ള ഫോണ് 2000 രൂപയ്ക്കെങ്കിലും വില്ക്കാന് ശ്രമം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി.
പൊന്കുന്നത്തുള്ള ഒരു യുവതിയുടെ അരികില്, ജോലി എന്തെങ്കിലും തരപ്പെടുമോ എന്ന വ്യാജ അന്വേഷണവുമായാണ് യുവാവ് എത്തിയത്. ഫോണില് സംസാരിച്ചുകൊണ്ടിരുന്ന യുവതി സംസാരിച്ചിട്ടു ഫോണ് അവിടെത്തന്നെ വച്ച ശേഷം അല്പം മാറിയതോടെ യുവാവ് ഫോണ് കൈക്കലാക്കി.
പിന്നീട് പൊന്കുന്നത്തു നിന്ന് എരുമേലിയില് ബസ് സ്റ്റാന്ഡ് റോഡിലെ മൊബൈല് കടയിലെത്തി. മുന്തിയ ഇനം ഫോണ് 2000 രൂപയ്ക്കു തരാമെന്നു പറഞ്ഞതോടെ കടയുടമ സിബിച്ചന് ഈണത്തിനു സംശയമായി. യുവാവ് അറിയാതെ സിബിച്ചന് പൊലീസില് വിവരമറിയിച്ചു.
ഫോണ് നഷ്ടപ്പെട്ടതായി യുവതി ഇതിനകം പൊന്കുന്നം പൊലീസില് പരാതി നല്കിയിരുന്നു. പൊലീസ് സ്ഥലത്തെത്തി യുവാവിനെ കയ്യോടെ പിടികൂടുകയും ചെയ്തു. യുവതിക്കു പരാതി ഇല്ലാത്തതിനാല് യുവാവ് തടിയൂരി. പൊലീസിനെ വിവരം അറിയിച്ച നടപടി തെറ്റായിപ്പോയെന്ന് കൂടി പറഞ്ഞിട്ടാണ് പ്രതി മടങ്ങിയത്!
https://www.facebook.com/Malayalivartha

























