ലഹരി വീണ്ടും വില്ലനായതോടെ വീണ്ടും കൊലപാതകം നാടിനെ നടക്കുന്നു..!

ലോക്ക് ഡൗണിനെ തുടർന്ന് മദ്യശാലകൾ തുറന്നതിന് പിന്നാലെയാണ് സംസ്ഥാനത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ അതിക്രൂരമായ കൊലപാതകങ്ങൾ അരങ്ങേറുന്നത്. ഇതിൻ്റെ തുടർച്ചയായാണ് ഇപ്പോൾ ജില്ലയിലും ക്രൂരമായ കൊലപാതകം അരങ്ങേറിയിരിക്കുന്നത്.
ലഹരിയ്ക്ക് അടിമയായ യുവാവ് മുണ്ടക്കയത്ത് അയൽവാസിയെ കരിങ്കല്ലിന് എറിഞ്ഞ് കൊലപ്പെടുത്തിയത്. മുണ്ടക്കയം ടൗണിലെ ചുമട്ടു തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പിൽ ജേക്കബ് ജോർജ് ( സാബു - 53) വാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.
വൈകിട്ട് ഏഴുമണിയോടെ സാബു ജോലിയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയായിരുന്നു അക്രമം. ലഹരിയക്ക് അടിമയായ അയൽവാസിയായ ബിജുവാണ് ആക്രമണം നടത്തിയത്. വീട്ടിലേയ്ക്കു നടക്കുന്നതിനിടെയാണ് അക്രമി യാതൊരു പ്രകോപനവും ഇല്ലാതെ സാബുവിന് നേരെ കല്ലെറിഞ്ഞത്.
പരിക്കേറ്റ് രക്തം വാർന്ന് സാബു റോഡിൽ വീണതോടെ പ്രതി ഓടി രക്ഷപെട്ടു. നാട്ടുകാർ പിന്നാലെ ഓടിയെങ്കിലും ഇയാളെ രക്ഷിക്കാനായില്ല. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഭാര്യ ബിന്ദു മക്കൾ - അലീന ,അനുമോൾ . മൃതദേഹം മുണ്ടക്കയം മെഡിക്കൽ ട്രൂസ്റ്റിൽ മോർച്ചറിയിൽ. പ്രതിക്കായി പോലീസ് തെരച്ചിൽ നടത്തുന്നു.
https://www.facebook.com/Malayalivartha

























