സര്ക്കാര് ജോലിയില് പ്രവേശിക്കുന്നവര് ഒരു മാസത്തിനകം പിഎസ്സി വണ് ടൈം രജിസ്ട്രേഷന് പ്രൊഫൈലും ആധാര് നമ്പറുമായി ബന്ധിപ്പിക്കണമെന്ന് സര്ക്കാര് നിര്ദേശം... ആള്മാറാട്ടത്തിലൂടെയുള്ള തൊഴില്തട്ടിപ്പ് തടയുക ലക്ഷ്യം

സര്ക്കാര് ജോലിയില് പ്രവേശിക്കുന്നവര് ഒരു മാസത്തിനകം പിഎസ്സി വണ് ടൈം രജിസ്ട്രേഷന് പ്രൊഫൈലും ആധാര് നമ്ബറുമായി ബന്ധിപ്പിക്കണമെന്ന് സര്ക്കാര് നിര്ദേശം നല്കി. ജോലിയില് പ്രവേശിച്ച് നിയമന പരിശോധന പൂര്ത്തിയാക്കാത്തവരും ആധാര് നമ്ബറുമായി പ്രൊഫൈല് ബന്ധിപ്പിക്കണമെന്നും നിര്ദേശത്തിലുണ്ട്. പിഎസ്സി നിയമനങ്ങളുടെ സുതാര്യത വര്ധിപ്പിക്കാനാണ് ആധാര് അധിഷ്ഠിത ബയോമെട്രിക് പരിശോധന സംവിധാനം എന്നാണ് നല്കിയിരിക്കുന്ന നിര്ദേശം. ഒറ്റത്തവണ പരിശോധന (വണ് ടെം വെരിഫിക്കേഷന്), നിയമന പരിശോധന (സര്വീസ് വെരിഫിക്കേഷന്), ഓണ്ലൈന് പരീക്ഷകള്, അഭിമുഖം എന്നിവ നടക്കുമ്ബോഴാണ് ഇക്കാര്യം പരിശോധിക്കുക. ആധാറുമായി ബന്ധിപ്പിച്ച ബയോമെട്രിക് ഐഡന്റിഫിക്കേഷന് മുഖേന ഉദ്യോഗാര്ത്ഥികളുടെയും ജീവനക്കാരുടെയും ഐഡന്റിറ്റി പരിശോധിക്കുന്നതാണ്.
ആധാര് പരിശോധന ഇതുവരെ നിര്ബന്ധമാക്കിയിരുന്നില്ല. പരിശോധനാ നടപടികള് സുതാര്യമാക്കാന് നിയമന പരിശോധനയ്ക്ക് ഹാജരാകുന്നവര് ഒറ്റത്തവണ രജിസ്ട്രേഷന് പ്രൊഫൈലില് ആധാര് ലിങ്ക് ചെയ്ത ശേഷം മാത്രം നിയമന പരിശോധന നടത്താന് പാടുള്ളുവെന്നായിരുന്നു പിഎസ്സി തീരുമാനം.
പി.എസ്.സി.യുടെ ഒറ്റത്തവണ പരിശോധന, നിയമനപരിശോധന, ഓണ്ലൈന് പരീക്ഷകള്, അഭിമുഖം എന്നിവ നടത്താന് ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് തിരിച്ചറിയല് നടത്തുന്നുണ്ട്. ആറുമാസംമുമ്പാണ് പി.എസ്.സി. ഇതാരംഭിച്ചത്. ആള്മാറാട്ടത്തിലൂടെയുള്ള തൊഴില്തട്ടിപ്പ് തടയുകയാണ് ലക്ഷ്യം. നിയമനഃശുപാര്ശ നേരിട്ട് കൈമാറുന്ന രീതി ഈയിടെ പി.എസ്.സി. ആരംഭിച്ചിരുന്നു. അതും ആധാറുമായി ബന്ധിപ്പിച്ചാണ് വിരലടയാളം ഉള്പ്പെടെ തിരിച്ചറിയല് നടത്തിയിരുന്നത്. കോവിഡ് ഭീഷണിയെത്തുടര്ന്ന് ഇത് താത്കാലികമായി നിര്ത്തിവെച്ചു.
സര്ക്കാര്ജോലിയില് സ്ഥിരപ്പെടാന് പി.എസ്.സി.യുടെ നിയമനപരിശോധന 2010 മുതലാണ് ഏര്പ്പെടുത്തിയത്. സേവനപുസ്തകത്തിലെ ഫോട്ടോ, പേര്, വിലാസം, വിരലടയാളം, തിരിച്ചറിയല് അടയാളങ്ങള് എന്നിവ നിയമനാധികാരി സാക്ഷ്യപ്പെടുത്തി പി.എസ്.സി.ക്കു കൈമാറും. ഇവ ജീവനക്കാരന്റെ ബയോമെട്രിക് വിവരങ്ങളുമായി ഒത്തുനോക്കിയാണ് നിയമനപരിശോധന. അതിനുശേഷമേ ജീവനക്കാരനെ ജോലിയില് സ്ഥിരപ്പെടുത്തൂ. ഒരുവര്ഷംമുമ്പേ ആധാറിനെ തിരിച്ചറിയല്രേഖയാക്കി പി.എസ്.സി. അംഗീകരിച്ചിരുന്നു. പ്രൊഫൈലില് ആധാര് നമ്പര് ബന്ധപ്പെടുത്തുന്ന രീതിയും ആരംഭിച്ചു.
https://www.facebook.com/Malayalivartha

























