തമിഴ്നാട്ടിലെ റെഡ്സോണുകളില് നിന്നടക്കം വന്നെത്തിയ ജീവനക്കാരെ ക്വാറന്റൈന് ചട്ടം ലംഘിച്ച് ജോലിയില് പ്രവേശിപ്പിച്ചതിന് തിരുവനന്തപുരം രാമചന്ദ്രന് ടെക്സ്റ്റൈയില്സിനെതിരെ പോലീസ് കേസെടുത്തു

തമിഴ്നാട്ടിലെ റെഡ്സോണുകളില് നിന്നടക്കം വന്നെത്തിയ ജീവനക്കാരെ ക്വാറന്റൈന് ചട്ടം ലംഘിച്ച് ജോലിയില് പ്രവേശിപ്പിച്ചതിന് തിരുവനന്തപുരം രാമചന്ദ്രന് ടെക്സ്റ്റൈയില്സിനെതിരെ പോലീസ് കേസെടുത്തു.വെള്ളിയാഴ്ച രാവിലെയാണ് തമിഴ്നാട്ടിലെ റെഡ് സോണ് ഉള്പ്പെടെയുള്ള ഇടങ്ങളില് നിന്നുള്ള 29 തൊഴിലാളികള് പഴവങ്ങാടിയിലെ രാമചന്ദ്രന് ടെക്സ്റ്റൈല്സില് ജോലിക്കെത്തിയത്.ഇവരെ നിരീക്ഷണത്തില് പാര്പ്പിക്കാതെ എത്തിച്ചയുടന് ജോലിയില് പ്രവേശിപ്പിച്ചു.
ദിനംപ്രതി ആയിരിക്കണക്കിന് ആളുകള് എത്തുന്ന കടയില് ജോലി ചെയ്ത ശേഷം വെള്ളിയാഴ്ച രാത്രി ഹോസ്റ്റലിലേക്ക് ലഗേജുമായി പോകുമ്പോഴാണ് ഇക്കാര്യം സമീപവാസികളുടെ ശ്രദ്ധയില് പെടുന്നത്. പ്രദേശവാസികള് പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഫോര്ട്ട് പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിഷയത്തില് ഇടപെടുകയായിരുന്നു. പോലീസ് ചോദ്യം ചെയ്യലില് 29 പേരും ക്വാറന്റൈന് പാലിച്ചിട്ടില്ലെന്ന് വ്യക്തമായി.
മാനേജ്മെന്റിന്റെ നിര്ദേശപ്രകാരമാണ് ജോലിക്ക് കയറിയതെന്ന തൊഴിലാളികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തുടര്ന്ന് സ്ഥാപനം ശനിയാഴ്ച അടച്ചിടാന് ആരോഗ്യവകുപ്പ് നിര്ദേശിച്ചു.
https://www.facebook.com/Malayalivartha

























