തലസ്ഥാന നഗരത്തിൽ കൊവിഡ് സമൂഹവ്യാപനമുണ്ടോ എന്ന സംശയത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു ; 'നഗരം വളഞ്ഞ്' പോലീസ്, ജനം കൊവിഡ് ആശങ്കയിൽ

തലസ്ഥാന നഗരത്തിൽ കൊവിഡ് സമൂഹവ്യപണമുണ്ടോ എന്ന സംശയത്തിൽ നിയന്ത്രങ്ങൾ കടുപ്പിക്കുന്നു. ഉറവിടമറിയാത്ത കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം വർധിക്കുന്നതാണ് ആശങ്ക ശക്തമാക്കുന്നത്
സംസ്ഥാനത്തിന് പുറത്ത് നിന്നും ആളുകൾ മടങ്ങിയെത്തുന്നത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കാൻ കാരണമായിട്ടുണ്ട്. . തിരുവനന്തപുരം ജില്ലയിലേക്ക് കൂടുതൽ ആളുകൾ മടങ്ങിയെത്തുന്നത് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളും നിർദേശങ്ങളും ശക്തമാകുന്നത്.
പോലീസ് പരിശോധന ശക്തമാക്കിയതോടെ പുറത്തിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ട്.. നിരത്തുകളിലും പൊതു ഇടങ്ങളിലും തിരക്ക് കുറഞ്ഞിട്ടുണ്ട് . . ജില്ലാ അതിർത്തിയിലും തീരമേഖലയിലും നിയന്ത്രണ നടപടികൾ ശക്തമാക്കി... ശക്തമായ പോലീസ് പരിശോധന പ്രദേശങ്ങളിൽ തുടരുകയാണ്. കണ്ടയ്ന്മെന്റ് സോണുകളിലേക്കുളള ഗതാഗത നിയന്ത്രണം തുടരുകയാണ്
പലചരക്ക് കടകൾ ഉൾപ്പടെയുള്ള കടകൾ ഒന്നിടവിട്ട ദിവസങ്ങളിലേ തുറന്ന് പ്രവർത്തിക്കാനുള്ള അനുവാദമുള്ളൂ . മാംസം വിൽക്കുന്ന കടകൾക്ക് രാവിലെ 11 മണിവരെ മാത്രം ഉണ്ടായിരിക്കും ..കോഴിയിറച്ചി ലഭ്യമാകുന്ന കടകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കാം.
മത്സ്യവിൽപനയ്ക്ക് 50% ആളുകൾക്ക് എത്താം. ആള്ക്കൂട്ടമുണ്ടാകാതിരിക്കാൻ ചാലയും പാളയവും ഉൾപ്പെടെയുളള ചന്തകളില് നിയന്ത്രണമേര്പ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കുന്നതോടെ ആളുകളുടെ തിരക്ക് ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയാണ് കോർപറേഷനുള്ളത്.
കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് 10 ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമായി.
വ്യാപാരി സംഘടനകളുമായി മേയർ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ചന്തകളിൽ ആൾക്കൂട്ടം ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. നഗരത്തിലേക്ക് ആളുകൾ എത്തുന്നത് തടയാനും പോലീസിൻ്റെ മേൽനോട്ടത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കും.
https://www.facebook.com/Malayalivartha

























