അക്ഷയ ലോട്ടറിയുടെ ടിക്കറ്റുകള് 12 ലക്ഷം കൂടി അച്ചടിക്കും ; തീരുമാനം വിൽപ്പന കൂടിയതോടെ

കൊറോണ പ്രശ്നങ്ങള്ക്കും ലോക്ഡൗണിനും ശേഷം കേരള ലോട്ടറി വില്പന തുടങ്ങി കഴിഞ്ഞിരുന്നു. ലോക്ഡൗണിനു ശേഷം ആദ്യമായി അച്ചടിച്ച് ഇന്നലെ വില്പന ആരംഭിച്ച അക്ഷയ ലോട്ടറിയുടെ ടിക്കറ്റുകള് 12 ലക്ഷം കൂടി കൂടുതല് അച്ചടിക്കാന് തീരുമാനമെടുക്കുകയായിരുന്നു . വിവിധ ജില്ലകളില് നിന്നുള്ള ഏജന്റുമാരുടെ ആവശ്യത്തെ തുടര്ന്നാണ് അച്ചടി വര്ധിപ്പിച്ചത്.
കേരള ബുക്സ് ആന്ഡ് പബ്ലിക്കേഷന്സിലെ അച്ചടിയന്ത്രത്തിന്റെ പണി കൂടി പൂര്ത്തീകരിച്ചാല് ടിക്കറ്റുകള് അച്ചടിച്ച് എത്തിക്കും. . കൊറോണ ഭീതിയില് കേരള ലോട്ടറിയുടെ അച്ചടിയും വില്പനയും പൂര്ണമായും നിര്ത്തിവച്ചു . ലോക്ഡൗണിനു മുന്പു 96 ലക്ഷം വരെ അച്ചടിച്ചിരുന്ന കേരള ലോട്ടറിയുടെ വിവിധ ടിക്കറ്റുകള് കൊറോണ ഭീഷണിയോടെ 48 ലക്ഷമാക്കി കുറച്ചു . ജൂലൈ 1 മുതലായിരുന്നു പുതിയ നറുക്കെടുപ്പ്. അന്നു മുതല് നറുക്കെടുക്കേണ്ട ടിക്കറ്റുകളുടെ വില്പനയാണ് ഇന്നലെ ആരംഭിച്ചത്. വിന്വിന് (തിങ്കള്), സ്ത്രീശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിര്മല്, കാരുണ്യ ലോട്ടറികളാണ് ഇപ്പോള് അച്ചടിക്കുന്നത്. ഞായറാഴ്ചകളിലെ പൗര്ണമി ലോട്ടറി ആരംഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























