സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസര്ക്കാര് തള്ളി; ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനത്തിനായുള്ള ഹർജിയാണ് തള്ളിയത്, സംഘത്തിലായത് പ്രവാസി മലയാളികൾ

പ്രവാസികൾ നാടാണയാനുള്ള അവസാനത്തെ കടമ്പയായി മാറിയിരിക്കുകയാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്. എന്നാൽ ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനത്തിനായുള്ള സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസര്ക്കാര് തള്ളിയാതായി റിപ്പോർട്ട്. ഇത് പ്രവാസികൾക്ക് നൽകുന്ന ആഘാതം ചെറുതൊന്നുമല്ല. വിദേശകാര്യ മന്ത്രാലയമാണ് കേരള ചീഫ് സെക്രട്ടറിയെ കത്ത് മുഖേന ഇത് അറിയിച്ചിരിക്കുന്നത്. അതായത് മറ്റുസംവിധാനങ്ങൾ ഇല്ലാത്ത ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തില് കൊണ്ടുവരാവൂ എന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.
പല ഗൾഫ് രാഷ്ട്രങ്ങളും നിലവില് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തിവരുകയാണ്. അതുകൊണ്ട് തന്നെ ട്രൂനാറ്റ് പരിശോധന ആവശ്യമില്ല എന്നതാണ്. മാത്രവുമല്ല, കോവിഡ് ബാധിതനായ ഒരാളെ വിമാനത്തില് കയറാന് അനുവദിക്കില്ലെന്നാണ് അവിടുത്തെ നിയമം എന്നത്. അതിനാല് കോവിഡ് സ്ഥിരീകരിച്ച പ്രവാസികള്ക്കായി പ്രത്യേക വിമാനം അനുവദിക്കാനാവില്ലെന്നും യുഎഇ പറയുകയുണ്ടായി. ട്രൂനാറ്റ് പരിശോധന അപ്രായോഗികമാണെന്നും അത് അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും ഗള്ഫ് രാജ്യങ്ങള് വ്യക്തമാക്കി എന്നാണ് കത്തില് വ്യക്തമായി പറയുന്നത്.
അതോടൊപ്പം തന്നെ രോഗബാധിതരെയും അല്ലാത്തവരെയും ഇടകലര്ത്തി ഒരേ വിമാനത്തില് കൊണ്ടുവരുന്നത് രോഗവ്യാപനം വര്ധിക്കുന്നതിന് സാഹചര്യമാകും എന്നത് ചൂണ്ടിക്കാട്ടിയാണ് കേരള സര്ക്കാര് ഇത്തരമൊരു നിര്ദേശം മുന്നോട്ടുവെച്ചത്. ഇതേതുടർന്ന് രണ്ട് വിമാനക്കമ്പനികള് ടെസ്റ്റ് നടത്തുന്നുണ്ട്, ആവശ്യമെങ്കില് ഇന്ത്യയിലേക്കുള്ള വിമാനങ്ങളിലെ യാത്രക്കാര്ക്കും ഈ പരിശോധന നടത്താമെന്നും കുവൈത്ത് അറിയിച്ചിട്ടുണ്ട്. ചിലവ് യാത്രക്കാര് തന്നെ വഹിക്കണം എന്നതാണ്. അതോടൊപ്പം തന്നെ ബഹ്റൈനും സൗദി അറേബ്യയും ട്രൂനാറ്റ് പരിശോധന അപ്രായോഗികമാണെന്ന് അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























