സ്ഥിതി രൂക്ഷമാവുന്നു ; സംസ്ഥാനത്ത് ഇന്ന് 141 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം 100 കടക്കുന്നത് തുടര്ച്ചയായ അഞ്ചാം ദിവസം; രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളും; 60 പേർ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 141 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്ച്ചയായ അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം 100 കടക്കുന്നത്. 60 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന വര്ധനയാണിത്. ഇന്ന് ഒരാള് കോവിഡ് മൂലം മരിച്ചു. കൊല്ലം മായനാട് സ്വദേശി വസന്ത് കുമാറാണ് മരിച്ചത്. ഡല്ഹിയില്നിന്നാണ് ഇദ്ദേഹം എത്തിയത്.
സ്ഥിതി രൂക്ഷമാവുകയാണ്. ഇതോടൊപ്പം രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്. ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകളും ഉണ്ടായിട്ടുണ്ട്. ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 79 പേര് വിദേശത്തുനിന്ന് വന്നവരാണ്. 52 പേര് മറ്റ് സംസ്ഥാനങ്ങളില്നിന്നാണ് വന്നത്. ഒ മ്പതുപേര്ക്ക് സമ്പര്ക്കം മൂലമാണ് രോഗബാധയുണ്ടായത്.
https://www.facebook.com/Malayalivartha

























