Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

റോക് സ്റ്റാർ തന്നെ ! ലോക നേതാക്കൾക്കൊപ്പം തലയെടുപ്പോടെ ടീച്ചറമ്മയും; കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം; ലോക നേതാക്കൾക്കൊപ്പം ഐക്യരാഷ്ട്ര സഭയുടെ വെബിനാറിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുക്കും

23 JUNE 2020 06:33 PM IST
മലയാളി വാര്‍ത്ത

More Stories...

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം

ലോക നേതാക്കൾക്കൊപ്പം തലയെടുപ്പോടെ കേരളത്തിന്റെ ടീച്ചറമ്മയും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം. ലോക നേതാക്കൾക്കൊപ്പം ഐക്യരാഷ്ട്ര സഭയുടെ വെബിനാറിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുക്കും. ന്യൂയോർക്ക് ​ഗവർണർ, ലോകാരോ​ഗ്യ സംഘടന ഡയറക്ടർ ജനറൽ, യുഎൻ സെക്രട്ടറി ജനറൽ എന്നിവർക്കൊപ്പമാണ് കെ കെ ശൈലജ വെബിനാറിൽ പങ്കെടുക്കുക.

ലോക പൊതുപ്രവർത്തക ദിനമായ ഇന്നാണ് കോവിഡ് പ്രതിരോധത്തിൽ മുന്നണിപ്പോരാളികളായവരെ ഐക്യരാഷ്ട്ര സഭ ആദരിക്കുന്നത്. ഇന്ത്യൻ സമയം ആറരയ്ക്കാണ് വെബിനാർ. യു.എൻ സാമ്പത്തിക - സാമൂഹ്യകാര്യ വിഭാഗമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

കൊവിഡിന് 19 നെതിരായ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ വളരെയധികം ചർച്ചയായിരുന്നു. നിരവധി മാധ്യമങ്ങളാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ആരോ​ഗ്യമന്ത്രി കെ കെ ശൈലജയെയും പ്രശംസിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത്. ബിബിസി ചാനലിൽ തത്സമയ പരിപാടിയിൽ ആരോ​ഗ്യമന്ത്രി അതിഥിയായി എത്തുകയും ചെയ്തിരുന്നു. കേരളത്തിന്റെ കൊവി‍ഡ് പ്രവർത്തനങ്ങൾ മന്ത്രി തത്സമയം വിശദീകരിച്ചതും വലിയ ചർച്ചയായിരുന്നു. പ്രതിരോധപ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ചര്‍ച്ചയായ പരിപാടിയില്‍ ആർദ്രം പദ്ധതിയെ കുറിച്ചും പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു. ബിബിസി വേള്‍ഡ് ന്യൂസ് വിഭാഗത്തിലാണ് കൊവിഡ് പ്രതിരോധത്തിലെ കേരള മോഡല്‍ ചര്‍ച്ചയായത്.

തൽസമയ ചർച്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. വൈറസ് സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ തന്നെ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. വിവിധയിടങ്ങളില്‍ നിന്നും എത്തിയവരെ പരിശോധിച്ചതിനൊപ്പം രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഐസലേറ്റ് ചെയ്തു. രോഗികള്‍ക്കുമേല്‍ ആരോഗ്യപ്രവര്‍ത്തകരുടെ കൃത്യമായ നിരീക്ഷണം ഏര്‍പ്പെടുത്തി തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കെ കെ ശൈലജ അന്ന് വിശദീകരിച്ചിരുന്നു. നിരവധി അന്തർദേശീയ മാസികകളാണ് കെ കെ ശൈലജയെ അഭിനന്ദിച്ച് കവർ സ്റ്റോറി പ്രസിദ്ധീകരിച്ചത്.

ലോറ ‘ദി ഗാര്‍ഡിയന്‍’ ദിനപത്രത്തില്‍ ആരോഗ്യമന്ത്രിയെ കേരളത്തിന്റെ ‘റോക്ക് സ്റ്റാര്‍’ എന്ന് വിശേഷിപ്പിച്ച് മെയ് 14-ന് ലേഖനം എഴുതിയിരുന്നു. ലോറ മന്ത്രിയെ ‘റോക്ക് ഡാന്‍സര്‍’ എന്ന് വിളിച്ചുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസ്താവിച്ചിരുന്നു. കൂടാതെ, കേരള സര്‍ക്കാരിനു വേണ്ടി പിആര്‍ ജോലി ചെയ്യുകയായിരുന്നു ലോറയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ വാര്‍ത്തയെ രാഷ്ട്രീയവല്‍ക്കരിക്കണമെങ്കില്‍ അത് മുല്ലപ്പള്ളിയുടെ അവകാശമാണെന്ന മറുപടിയാണ് ലോറ ട്വീ റ്റില്‍ നൽകിയത്. കൂടാതെ, മന്ത്രിയെ റോക്ക്സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചത് താനല്ല എന്നും മറ്റുള്ളവരുടെ വിശേഷണം റിപ്പോര്‍ട്ടില്‍ ഉപയോഗിച്ചത് ആണ് എന്നും അവര്‍ പറഞ്ഞു. നിപാ വൈറസിനെ മന്ത്രി വിജയകരമായി കൈകാര്യം ചെയ്തത് ഒരു സിനിമയ്ക്കും വിഷയമായി എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച്ച മുല്ലപ്പള്ളി ആരോഗ്യമന്ത്രിയെ നിപാ രാജകുമാരിയെന്നും കോവിഡ് റാണിയെന്നും വിളിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വിമര്‍ശനത്തില്‍ വിശദീകരണവുമായി എത്തിയപ്പോഴാണ് ഗാര്‍ഡിയന്‍ പത്രം ശൈലജയെ റോക്ക്ഡാന്‍സര്‍ എന്ന് വിശേഷിപ്പിച്ചതിനെ കുറിച്ച് കെപിസിസി പ്രസിഡന്റ് പറഞ്ഞത്. എന്നാല്‍ ചടുലമായ നീക്കങ്ങള്‍ നടത്തിയെന്ന അര്‍ത്ഥത്തിലാണ് ആ വാക്ക് പ്രയോഗിച്ചിരിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചുവെങ്കിലും അദ്ദേഹം ഗാര്‍ഡിയന്‍ ചെയ്തത് പിആര്‍ ജോലിയാണെന്നും വിശേഷിപ്പിച്ചു. നിപാ രോഗത്തിന്റെ പിടിയില്‍ നിന്നും കേരളത്തെ രക്ഷിച്ചതിന്റെ ക്രഡിറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ളതാണെന്നും അത് ആരോഗ്യമന്ത്രിക്കുള്ളതല്ലെന്നുമാണ് മുല്ലപ്പള്ളിയുടെ വാദം. ഈ വാദങ്ങളൊക്കെ കൊഴുക്കുന്ന അവസരത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ ആദരം തേടിയെത്തിയത് എന്നത് കേരളത്തെ സംബന്ധിച്ച് ഏറെ അഭിമാന കരമായ നിമിഷം തന്നെയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (8 minutes ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (39 minutes ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (59 minutes ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (1 hour ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (1 hour ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (2 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (2 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (3 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (3 hours ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (3 hours ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (3 hours ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (3 hours ago)

Malayali Vartha Recommends