താന് പണ്ട് പറഞ്ഞ കാര്യങ്ങള്ക്ക് അന്നുതന്നെ മറുപടി പറഞ്ഞിട്ടുണ്ട്; വേണ്ടാത്ത കാര്യങ്ങള്ക്ക് നിങ്ങള് വക്കാലത്തെടുക്കണ്ട; മാധ്യമ പ്രവര്ത്തകരുടൈ ചോദ്യങ്ങള്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

വേണ്ടാത്ത കാര്യങ്ങള്ക്ക് വക്കാലത്തെടുക്കാന് നില്ക്കേണ്ടെന്ന് മാധ്യമ പ്രവര്ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്. ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പരാമര്ശത്തിന്റെ പശ്ചാത്തലത്തില് മുഖ്യമന്ത്രിയുടെ പഴയ ചില വിവാദ പ്രയോഗങ്ങള് സംബന്ധിച്ച് ചോദ്യമുയര്ന്നപ്പോഴായിരുന്നു ഈ മറുപടി.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആരോഗ്യമന്ത്രിയെ 'നിപാ രാജകുമാരി'യെന്നും 'കോവിഡ് റാണി'യെന്നും വിളിച്ചാക്ഷേപിച്ചതിന് മുഖ്യമന്ത്രി നല്കിയ മറുപടിയെത്തുടര്ന്ന് കോണ്ഗ്രസ് നേതാക്കള് മുല്ലപ്പള്ളിയെ പിന്തുണച്ചെത്തിയിരുന്നു. ഏറ്റവും കൂടുതല് അധിക്ഷേപ വാക്കുകള് പറഞ്ഞിട്ടുള്ളത് മുഖ്യമന്ത്രിയാണെന്ന് നേതാക്കള് ആരോപിക്കുകയും ചെയ്തിരുന്നു.
ഇതേക്കുറിച്ച് ഇന്നത്തെ വാര്ത്താ സമ്മേളനത്തില് മുഖ്യമന്ത്രിയോട് മാധ്യമപ്രവര്ത്തകന് ചോദ്യമുയര്ത്തി. ഇതിന് അദ്ദേഹം നല്കിയ മറുപടിയില് തൃപ്തരാകാതെ, മാധ്യമ പ്രവര്ത്തകന് കോണ്ഗ്രസ് നേതാക്കളുടെ ആരോപണങ്ങള് വീണ്ടും ഉന്നയിച്ചു. ഇതോടെയാണ് വേണ്ടാത്ത കാര്യങ്ങള്ക്ക് വക്കാലത്തെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. താന് പണ്ട് പറഞ്ഞ കാര്യങ്ങള്ക്ക് അന്നുതന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രവാസികളുടെ വിഷയങ്ങള്, വൈദ്യുത ബില് പ്രശ്നങ്ങള്, സ്പ്രിങഌ എന്നിവ അടക്കമുള്ള വിഷയങ്ങള് ഉയര്ത്തുന്നതിലുള്ള അമര്ഷമാണ് മുഖ്യമന്ത്രിയുടേതെന്ന കോണ്ഗ്രസ് നേതാക്കളുടെ ആരോപണം മാധ്യമപ്രവര്ത്തകന് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്പ്പെടുത്തി. സ്പ്രിങഌ അടക്കമുള്ള കൊള്ളയ്ക്ക് പ്രതിപക്ഷം തടയിട്ടുവെന്ന് കോണ്ഗ്രസ് നേതാക്കള് പറഞ്ഞതും മാധ്യമ പ്രവര്ത്തകന് ചൂണ്ടിക്കാട്ടി.
അതേസമയം, ഇവിടെ വിവേകമുള്ള ഏതൊരാളും ഇത്തരം കാര്യങ്ങളെ അപലപിക്കാന് തയാറായിട്ടുണ്ടെന്ന് മുല്ലപ്പള്ളിയുടെ വിവാദ പ്രസ്താവനയെ ഉദ്ദേശിച്ച് മുഖ്യമന്ത്രിയുടെ മറുപടി. അതിന്റെ തുടര്ച്ചയായിട്ടാണ് വേണ്ടാത്ത കാര്യങ്ങള്ക്ക് നിങ്ങള് വക്കാലത്തെടുക്കാന് തയറാകരുത് കേട്ടോയെന്ന് അദ്ദേഹം മാധ്യമപ്രവര്ത്തകരോട് പറഞ്ഞത്.
സ്പ്രിങഌ പോലുള്ളവയ്ക്ക് മുമ്ബ് മറുപടി നല്കിയതാണെന്നും വീണ്ടും ചര്ച്ച ചെയ്യാന് നിങ്ങള്ക്ക് തോന്നുന്നതെന്തു കൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























