കുട്ടികൾക്ക് വരയ്ക്കാൻ നഗ്ന ശരീരം നൽകി; രഹ്നാ ഫാത്തിമയ്ക്കെതിരെ പോലീസ് കേസെടുത്തു

പ്രായപൂര്ത്തിയാകാത്ത മക്കള്ക്ക് മുന്നില് നഗ്നതാ പ്രദര്ശനം നടത്തിയ ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയ്ക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള് ചേര്ത്താണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. തിരുവല്ല പോലീസ് ആണ് രഹ്നാ ഫാത്തിമയ്ക്കെതിരെ കേസ്സെടുത്തത്.
കുട്ടികളെകൊണ്ട് രഹ്നാഫാത്തിമ തന്റെ നഗ്നതയില് ചിത്രം വരപ്പിക്കുന്ന വീഡിയോ യുട്യൂബ് വഴി പ്രചരിപ്പിച്ചു എന്നാണ് പരാതി. ഇതിന്റെ കൃത്യമായ തെളിവുകളും പരാതിക്കാരന് പോലീസിനു കൈമാറിയിട്ടുണ്ട്. ഇതേ തുടര്ന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്തിരിക്കുന്നത്.
ബോഡിആർട്സ് ആൻഡ് പൊളിറ്റിക്സ്' എന്ന തലക്കെട്ടോടെയാണ് രഹന വീഡിയോ പങ്കുവെച്ചത്. “കണ്ണിന് അസുഖം വന്ന് റസ്റ്റ് ചെയ്യുന്ന സമയത്ത് സ്വന്തം അമ്മയെ കൂള് ആക്കാന് മക്കള് ശരീരത്തില് ഒരു ഫീനിക്സ് പക്ഷിയെ വരച്ചു കൊടുക്കുന്നു” എന്നാണ് വീഡിയോയിൽ രഹന വ്യക്തമാക്കുന്നത്. കടുത്ത ലൈംഗിക നിരാശ അനുഭവിക്കുന്ന സമൂഹത്തില് കേവലം വസ്ത്രങ്ങള്ക്കുള്ളില് സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടില് നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തില് മാറ്റങ്ങള് കൊണ്ടുവരാന് കഴിയൂ- രഹന പറയുന്നു.
https://www.facebook.com/Malayalivartha

























