തിരുവനന്തപുരം, തൃശൂര്, മലപ്പുറം ജില്ലകളില് കര്ക്കശമായ നിയന്ത്രണങ്ങള്

സമ്ബര്ക്കത്തിലൂടെ രോഗബാധയുടെ നിരക്കു കൂടുതലുള്ള തിരുവനന്തപുരം, തൃശൂര്, മലപ്പുറം ജില്ലകളില് കര്ക്കശമായ നിയന്ത്രണങ്ങള് ഏര്പ്പെടുത്തുമെന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് വില്ലേജ് ഓഫീസുകള് മുതല് സെക്രട്ടേറിയറ്റ് വരെ സന്ദര്ശകര്ക്ക് വിലക്ക് ഏര്പ്പെടുത്തും. നിയന്ത്രണങ്ങള് പാലിക്കാന് ആളുകള് തയാറാകുന്നില്ലെങ്കില് ഇളവുകള് തുടരണോ എന്ന് ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സര്ക്കാര് ഓഫീസുകളുടെ എണ്ണം കൂടുതലുള്ളതു കൊണ്ട് തിരുവനന്തപുരത്ത് നിരത്തുകളില് തിരക്കു കൂടുതലുണ്ട്. മാര്ക്കറ്റുകളിലും മാളുകളിലും ആള്ക്കൂട്ടമുണ്ട്. ലോക്ക് ഇളവുകളുടെ ഭാഗമായി ബ്യൂട്ടി പാര്ലറുകള്ക്കു പ്രവര്ത്തിക്കാന് അനുമതി നല്കി. എന്നാല് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള് പലയിടത്തും പാലിക്കപ്പെടുന്നില്ല. ഇങ്ങനെയുള്ളവര്ക്കെതിരേ കര്ശന നടപടി സ്വീകരിക്കും. എല്ലാ മേഖലകള്ക്കും ഇതു ബാധകമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
ബസുകളിലും മറ്റു വാഹനങ്ങളിലും ശാരീരിക അകലം പാലിക്കാത്തവര്ക്കെതിരേ നടപടി സ്വീകരിക്കും. ആരോഗ്യപ്രവര്ത്തകരുടെ ക്ഷാമം പരിഹരിക്കുന്നതിനായി അവസാന വര്ഷ മെഡിക്കല് വിദ്യാര്ഥികള്ക്കു ക്ലിനിക്കല് പോസ്റ്റിംഗ് നല്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























