കൊച്ചി രാജ്യാന്തര വിമാനത്താവളത്തില് ഇന്ന് എത്തുന്നത് നാലായിരത്തിലേറെ പ്രവാസികള്

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് ഇന്ന് തിരക്കേറിയ ദിവസം. കോവിഡ് ലോക്ഡൗണ് രക്ഷാദൗത്യത്തില് 23 വിദേശ വിമാന സര്വീസുകളിലായി നാലായിരത്തിലേറെ പ്രവാസികള് ഇന്ന് കൊച്ചിയിലെത്തും.
ഇന്ന് സിഡ്നിയില് നിന്ന് പ്രത്യേക വിമാനം കൊച്ചിയില് എത്തുന്നുണ്ട്. 180 യാത്രക്കാരുമായി ഡല്ഹി വഴി രാത്രി 10-ന് ഈ എയര് ഇന്ത്യ വിമാനം കൊച്ചിയിലെത്തും. എയര് അറേബ്യ ഷാര്ജയില് നിന്ന് 5 സര്വീസുകള് നടത്തുന്നുണ്ട്- രണ്ടെണ്ണം പുലര്ച്ചെയും മറ്റുള്ളവ രാത്രി 8.30, 11.15, ഉച്ചയ്ക്ക് 3.30 എന്നീ സമയങ്ങളിലും.
ഗള്ഫ് എയര് ബഹ്റൈനില് നിന്ന് 3 സര്വീസുകള് നടത്തും- ഉച്ചയ്ക്ക് 2.30-നും വൈകിട്ട് 5.30-നും 6.30-നും. മറ്റു വിമാനങ്ങളും കൊച്ചിയില് എത്തിച്ചേരുന്ന സമയവും: എയര്ഇന്ത്യ എക്സ്പ്രസ്, അബുദാബി പുലര്ച്ചെ 2.55, സ്പൈസ്ജെറ്റ്, റാസല്ഖൈമ 05.00, ഒമാന് എയര്, മസ്കത്ത് 7.15, ഉച്ചയ്ക്ക് 1.30, സലാം എയര്, മസ്കത്ത് 9.30, ഉച്ചയ്ക്ക് 1.55, ഫ്ലൈ ദുബായ്, ദുബായ് രാവിലെ 10.15, ഉച്ചയ്ക്ക് 12.30, ഇന്ഡിഗോ, ദോഹ ഉച്ചയ്ക്ക് 1.00, കുവൈത്ത് എയര്വേയ്സ്, കുവൈത്ത് വൈകിട്ട് 4.30, രാത്രി 11.05. എയര്ഇന്ത്യ എക്സ്പ്രസ്, മസ്കത്ത് രാത്രി 7.30, 8.30. ദോഹ രാത്രി 9.45.
ഇന്നലെ ആയിരത്തി അറുനൂറോളം പ്രവാസികള് 9 വിമാനങ്ങളിലായി കൊച്ചിയിലെത്തി. 3 വിമാനങ്ങള് റദ്ദാക്കി. ആഭ്യന്തര സെക്ടറില് 21 വിമാനങ്ങള് സര്വീസ് നടത്തി.
https://www.facebook.com/Malayalivartha

























