വിവാഹവാഗ്ദാനം നല്കി കൗമാരക്കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില് ദമ്പതികള് അറസ്റ്റില്

മൂവാറ്റുപുഴ സ്വദേശിനിയായ പതിനേഴുകാരി പെണ്കുട്ടി ഫെയ്സ്ബുക് വഴി പരിചയപ്പെട്ട് പ്രണയത്തിലായ യുവാവ് വിവാഹവാഗ്ദാനം നല്കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില് ദമ്പതികള് അറസ്റ്റില്. യുവാവുമായുള്ള വിവാഹത്തിന് വീട്ടുകാര് സമ്മതിക്കാതിരുന്നതിനാല് യുവാവ് പെണ്കുട്ടിയെ കടത്തിക്കൊണ്ടുപോകയായിരുന്നു.
എന്നാല് ഇതിനിടയില് തന്നെ തൊടുപുഴ സ്വദേശിയായ അഖില് ശിവന് (23) എന്ന ഈ ഫേസ്ബുക്ക് കാമുകന് പാലക്കാട് സ്വദേശിനിയായ പ്രസീദ കുട്ട(36)നുമായി പ്രണയത്തിലാകുകയും വിവാഹിതരാവുകയും ചെയ്തു. പ്രസീദ നേരത്തെ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.
തുടര്ന്നാണ് അഖിലും പ്രസീദയും ചേര്ന്ന് പെണ്കുട്ടിയെ വീട്ടില് നിന്ന് ബൈക്കില് തട്ടിക്കൊണ്ടു പോയത്. 2 മാസം മുന്പാണ് കടത്തിക്കൊണ്ട് പോയത്. രക്ഷിതാക്കള് പോലീസില് പരാതി നല്കിയിരുന്നു.
അതിനിടെ മൂവരും ഒരുമിച്ചു താമസിച്ചിരുന്ന വയനാട്ടിലെ വീട്ടില് നിന്നും പെണ്കുട്ടി രക്ഷപ്പെട്ടു. അപ്പോഴാണ് പെണ്കുട്ടിയെ പെരുമ്പാവൂരില് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെണ്കുട്ടിയെ പിന്തുടര്ന്നു വന്ന അഖിലിനെയും പ്രസീദയെയും പൊലീസ് സംഘം മൂവാറ്റുപുഴയില് നിന്നാണ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























