ഓടിക്കൊണ്ടിരുന്ന ലോറിയില് നിന്നും വീണ മേശ ഇടിക്കാതി രിക്കാന് വെട്ടിച്ച കാര് മറിഞ്ഞു, കാര് യാത്രക്കാരന് അത്ഭുതകര മായി രക്ഷപ്പെട്ടു!

കൊല്ലത്ത് അഞ്ചാലുംമൂടില് ലോറിയില് നിന്നു പറന്നു വീണ മേശയില് ഇടിക്കാതിരിക്കാന് വെട്ടിച്ച കാര് തലകീഴായി മറിഞ്ഞ് അപകടം.
മീയ്യണ്ണൂര് അസീസിയ ആശുപത്രിയിലെ ഡോ. ഗോപകുമാര് (38) സഞ്ചരിച്ചിരുന്ന കാര് മറിഞ്ഞ ശേഷം ഏറെ ദൂരം നിരങ്ങി നീങ്ങിയെങ്കിലും പാലത്തിന്റെ കൈവരിയില് ഇടിച്ചു നിന്നതിനാല് കായലില് വീഴാതെ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ കൊല്ലം ബൈപാസിലെ മങ്ങാട് പാലത്തിലായിരുന്നു അപകടം. മേവറം ഭാഗത്തേക്കു ഗോപകുമാര് പോകുന്നതിനിടെ എതിര്ദിശയില് വീട്ടു സാധനങ്ങള് കയറ്റിപ്പോയ ലോറിയില് നിന്നു മേശ തെറിച്ചു വീഴുന്നതു കണ്ടു കാര് വെട്ടിച്ചു. നിയന്ത്രണം വിട്ട കാര് പാലത്തിന്റെ കൈവരിയിലിടിച്ചു തലകീഴായി മറിഞ്ഞു. ഗോപകുമാര് നിസ്സാരപരുക്കുകളോടെ രക്ഷപ്പെട്ടു.
ലോറിയുടെ വശങ്ങളില് ഗ്രില് ഉള്ളതിനാല് കരുനാഗപ്പള്ളിയിലേക്കു വീട്ടുസാധനങ്ങളുമായി പോയ ലോറിയില് സാധനങ്ങള് കെട്ടിവച്ചിരുന്നില്ല. ലോറിയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha

























