വൈദ്യുതി ബില്ലില് സബ്സിഡി : സോഫ്റ്റ്വെയര് മാറ്റും

മുഖ്യമന്ത്രി പ്രഖ്യാപിച്ച 200 കോടി രൂപയുടെ സബ്സിഡി ലോക്ഡൗണ് കാലത്തെ വൈദ്യുതി ബില്ലില് പൂര്ണ രൂപത്തില് നിലവില് വരണമെങ്കില് ബില് തയാറാക്കുന്ന സോഫ്റ്റ്വെയറില് മാറ്റം വരുത്തണം. അടുത്ത മാസം ആദ്യ വാരത്തോടെ ഇതുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. നാലഞ്ചു മാസത്തിനുള്ളില് വൈദ്യുതി ബോര്ഡ് പൂര്ണമായി പുതിയ സോഫ്റ്റ്വെയറിലേക്കു മാറാനും തീരുമാനിച്ചിട്ടുണ്ട്.
വൈദ്യുതി ബില്ലില് ലോക്ഡൗണ് കാലത്ത് നല്കുന്ന സബ്സിഡിയെ സംബന്ധിച്ച വൈദ്യുതി ബോര്ഡ് ഉത്തരവ് ഇന്നിറങ്ങും. തവണകളായി ബില്ലടയ്ക്കുന്ന ഗാര്ഹിക ഉപയോക്താക്കള്ക്കു പൂര്ണ പലിശയിളവു നല്കുന്ന വ്യവസ്ഥയും ഉത്തരവില് ഉണ്ടാകുമെന്നു ബോര്ഡ് ചെയര്മാന് എന്.എസ്.പിള്ള അറിയിച്ചു.
ലോക്ഡൗണ് കാലത്തെ തുകയും ലോക്ഡൗണിനു മുന്പുള്ള ശരാശരി ബില്ത്തുകയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി അധിക തുകയുടെ 20% മുതല് 100% വരെയാണു സബ്സിഡി നല്കുക. ഈ തുക ബില്ലില് രേഖപ്പെടുത്തും. സോഫ്റ്റ്വെയറില് മാറ്റം വരുത്തുന്നതു വരെ 70% തുക അടച്ചാല് മതി.
ഗാര്ഹികേതര ഉപയോക്താക്കള്ക്ക് ഫിക്സഡ് ചാര്ജിന്റെ പലിശയും 25% ഫിക്സഡ് ചാര്ജുമാണ് ഒഴിവാക്കിയിരിക്കുന്നതെന്ന് ചെയര്മാന് അറിയിച്ചു. ലോക്ഡൗണ് കാലത്ത് ഗാര്ഹികേതര ഉപയോക്താക്കള് വൈദ്യുതി ഉപയോഗിക്കാത്തതിനാലാണ് ഈ ഇളവ്. ഗാര്ഹിക ഉപയോക്താക്കള്ക്കു ബില്ത്തുകയുടെ പലിശ പൂര്ണമായി ഇളവു ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗാര്ഹിക ഉപയോക്താക്കള്ക്കുള്ള വൈദ്യുതി നിരക്ക് 5 തവണകളായി അടയ്ക്കുന്നതിനുള്ള പലിശയിളവ് അടുത്ത ഡിസംബര് 31 വരെ ആയിരിക്കും.
ഗാര്ഹികേതര ഉപയോക്താക്കള്ക്ക് ഫിക്സഡ് ചാര്ജ് അടയ്ക്കുന്നതിന് ഡിസംബര് 15 വരെ സമയം നല്കിയിട്ടുണ്ട്. അവര്ക്കും അതിനു പലിശയിളവു ലഭിക്കും.
https://www.facebook.com/Malayalivartha

























