Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

'ആ സമൂഹത്തോട് 'പോടാ പുല്ലേ' എന്നു പറയുക മാത്രമാണ് രഹ്ന ഫാത്തിമ ചെയ്തത്...അതിനുള്ള ധൈര്യമെനിക്കില്ല. നമ്മളില്‍ പലര്‍ക്കുമില്ല. മൂടാന്‍ പറയുമ്പോള്‍ മൂടുകയും അഴിക്കാന്‍ പറയുമ്പോള്‍ അഴിക്കുകയും മാത്രം ചെയ്യുന്നവര്‍ ഇതേ കുറിച്ചെന്തു പറയുന്നു എന്നതു ശ്രദ്ധിക്കേണ്ടതുമില്ല...' സമൂഹമാധ്യമത്തിൽ വൈറലായി ശാരദക്കുട്ടിയുടെ കുറിപ്പ്

27 JUNE 2020 02:57 PM IST
മലയാളി വാര്‍ത്ത

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ബോഡി ആര്‍ട്ടിന്റെ പേരില്‍ നഗ്ന ശരീരത്തില്‍ പടം വരപ്പിച്ചതിന് രഹ്ന ഫാത്തിമയ്ക്ക് എതിരെ വലിയ പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇതിനോടകം തന്നെ ഉയരുന്നത്. എന്നാലിതാ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരിയായ ശാരദക്കുട്ടി. സ്ത്രീകള്‍ എന്ത് ചെയ്താലും അവളുടെ ലൈംഗികാവയവങ്ങളെ നോക്കി ആഭാസം പറയുന്നതാണ് മലയാളി സമൂഹമെന്ന് ശാരദക്കുട്ടി സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

' നാണം മറയ്ക്ക് പെയ്ന്റര്‍ പെണ്ണേ''

'വാട്ട്?' ചിത്രകാരി ചോദിച്ചു.

°മലയാളം'' ളൂയി വല്യപ്പുപ്പന്‍ പറഞ്ഞു.

മലയാളം തലയിലോടിയതുപോലെ ചിത്രകാരി വേഗം കുളിമുറിയില്‍ ചെന്ന് മുട്ടോളം വരുന്ന വെളുത്ത ഗൗണ്‍ ധരിച്ച് ഇറങ്ങി വന്നു. അമൃതാ ഷെര്‍ഗില്‍ കൊച്ചിയിലെത്തിയതും നഗ്‌നയായ ചിത്രകാരിയെ തൊണ്ണൂറുകാരന്‍ ളുയി വല്യുപ്പാപ്പന്‍ കണ്ടു പരിഭ്രമിച്ചതുമൊക്കെ 'ലന്തന്‍ബത്തേരിയിലെ ലുത്തീനിയകള്‍' എന്ന നോവലില്‍ N. S. മാധവന്‍ എഴുതിയിട്ടുണ്ട്.

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ക്ലാസുകളില്‍ ഒരുമിച്ച്, അടുത്തടുത്തിരുത്തി പഠിപ്പിക്കണമെന്ന് പറഞ്ഞാല്‍ ചൂലെടുത്തടിക്കാന്‍ വരുന്ന മലയാളിസമൂഹത്തിലാണ്...സ്ത്രീകള്‍ നല്ലതു ചെയ്താലും ചീത്ത ചെയ്താലും വിവാഹം ചെയ്താലും വിവാഹം മോചിപ്പിച്ചാലും, പ്രണയിച്ചാലും പ്രണയിക്കാന്‍ മനസ്സില്ലെന്നു പറഞ്ഞാലും അവളുടെ ലൈംഗികാവയവങ്ങളെ നോക്കി ആഭാസം പറയുന്ന മലയാളിസമൂഹത്തിലാണ്..

ശാസ്ത്രീയമായി ലൈംഗിക വിദ്യാഭ്യാസം കൊടുക്കണം കുട്ടികള്‍ക്ക് എന്നു പറയുമ്പോള്‍ അയ്യേ ...ഇച്ചീച്ചി എന്നു പറയുന്ന മലയാളിസമൂഹത്തിലാണ്....അമ്മയെ പൂജിക്കണമെന്നു പറയുന്ന അതേ നാവുകൊണ്ട്, സ്വന്തം അമ്മയുടെ ലൈംഗികാവയവത്തെയെടുത്ത്, ലോകത്തെ പെണ്ണുങ്ങളെ മുഴുവന്‍ തെറി പറയുന്ന മലയാളിസമൂഹത്തിലാണ്...

കൗമാരക്കാരനായ മകന്‍ ഒളിച്ചുവെച്ച് പെണ്ണിന്റെ നഗ്‌നചിത്രങ്ങള്‍ ആസ്വദിക്കുന്നതു കണ്ടപ്പോള്‍, അവന്റെ മുറി മുഴുവന്‍ സ്ത്രീയുടെ നഗ്‌നചിത്രങ്ങള്‍ ഒട്ടിച്ചു കൊടുത്ത മാധവിക്കുട്ടിയെ അപഹസിക്കുകയും അവരുടെ ബുദ്ധിക്കു മുന്നില്‍ തലകുനിക്കാതെ തരമില്ല എന്നു വന്ന ഘട്ടത്തില്‍ തലയിലെടുത്തു വെക്കുന്നതായി അഭിനയിക്കുകയും ചെയ്ത കപട മലയാളിസമൂഹത്തിലാണ്...

കുചോന്നതേ.. എന്നും മദാലസാം മഞ്ജുള വാഗ്വിലാസാ എന്നും സംഗീതമപി സാഹിത്യം സരസ്വത്യാ സ്തന ദ്വയം... എന്നും 'ഭഗ'വതീ, സു'ഭഗേ'... എന്നും പ്രാര്‍ഥിക്കുന്ന മലയാളിസമൂഹത്തിലാണ്..ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ വികാരങ്ങളെ മാനിക്കാന്‍ എത്ര വൈകിയ ഒരു മലയാളിസമൂഹത്തിലാണ്... പെണ്‍കുട്ടികളുടെയും അവരുടെ അമ്മമാരുടെയും വേഷങ്ങളെക്കുറിച്ചു തല പുകഞ്ഞിടത്തോളം സമയം മറ്റെന്തെങ്കിലും തല പുകക്കാന്‍ മിനക്കെടാത്ത മലയാളി സമൂഹത്തിലാണ്...

ആ സമൂഹത്തോട് 'പോടാ പുല്ലേ' എന്നു പറയുക മാത്രമാണ് രഹ്ന ഫാത്തിമ ചെയ്തത്...അതിനുള്ള ധൈര്യമെനിക്കില്ല. നമ്മളില്‍ പലര്‍ക്കുമില്ല. മൂടാന്‍ പറയുമ്പോള്‍ മൂടുകയും അഴിക്കാന്‍ പറയുമ്പോള്‍ അഴിക്കുകയും മാത്രം ചെയ്യുന്നവര്‍ ഇതേ കുറിച്ചെന്തു പറയുന്നു എന്നതു ശ്രദ്ധിക്കേണ്ടതുമില്ല.

ഈ വിഷയത്തെ, ഞാന്‍ ജനിച്ചു വളര്‍ന്ന കാലത്തിന്, ഞാന്‍ പരിശീലിച്ച ശരീരസംസ്‌കാര ബോധ്യങ്ങള്‍ക്ക് പിടി തരാത്ത ഒന്നായതു കൊണ്ട് കൂടുതല്‍ പേരുടെ അഭിപ്രായങ്ങളെ വായിക്കുകയും മനസ്സിലാക്കുകയും, കൂടുതല്‍ പഠിക്കുകയും ചെയ്യുകയാണ്. എന്തായാലും ഞാനുള്‍പ്പെടെ പലര്‍ക്കും ആദ്യമുണ്ടായ വിറയല്‍ മാറിയിട്ടുണ്ട് .കാര്യങ്ങളെ ഇനിയുമിനിയും കൂടുതല്‍ വിവേകത്തോടെ കാണാന്‍ ശ്രമിക്കണമെന്നൊരു പാഠം ഈ വിഷയത്തിലുണ്ട്. എനിക്കു മനസ്സിലാകാത്തതൊന്നും ആര്‍ക്കും മനസ്സിലാകരുതെന്നു ശഠിക്കാന്‍ പാടില്ലല്ലോ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (9 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (22 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (41 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (55 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

Malayali Vartha Recommends