കോഴിക്കോട് കോട്ടുള്ളിയില് ജ്വല്ലറിയില് വന് തീപിടിത്തം... നാല് അഗ്നിശമനസേന യൂണിറ്റുകള് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു... കുടുങ്ങി കിടന്ന രണ്ട് പേരെ രക്ഷപ്പെടുത്തി

കോഴിക്കോട് കോട്ടുള്ളിയില് ജ്വല്ലറിയില് വന് തീപിടിത്തം... നാല് അഗ്നിശമനസേന യൂണിറ്റുകള് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം കുതുടരുന്നു... കുടുങ്ങി കിടന്ന രണ്ട് പേരെ രക്ഷപ്പെടുത്തി. കോട്ടൂള്ളിയിലെ അപ്പോളോ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന് ശ്രമിച്ചുവരികയാണ്. നാല് അഗ്നിശമനസേന യൂണിറ്റാണ് സ്ഥലത്തെത്തിയിരിക്കുന്നത്.
രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് നിലയുള്ള കെട്ടിടത്തില് ആരും കുടുങ്ങി കിടക്കുന്നില്ലെന്നാണ് അധികൃതര് നല്കുന്ന വിവരം. അതേസമയം ഷോട്ട്സര്ക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിവരം.
"
https://www.facebook.com/Malayalivartha

























