വിദ്യാര്ഥിനികള് വിഷം കഴിച്ച ശേഷം പാലത്തില്നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മുണ്ടക്കയം വെളളനാടി വള്ളക്കടവ് പാലത്തില് നിന്നും പെണ്കുട്ടികള് ചാടിയത് മണിമലയാറ്റിലേക്ക്... പോലീസ് നടത്തിയ അന്വേഷണത്തില് ദുരൂഹതയുള്ളതായി സംശയമുണ്ടായി! നാലു പേര് കസ്റ്റഡിയിൽ

രണ്ടു സ്കൂള് വിദ്യാര്ഥിനികള് വിഷം കഴിച്ച ശേഷം പാലത്തില്നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില് നാലു പേര് പോലീസ് കസ്റ്റഡിയില്.
മുണ്ടക്കയം വെളളനാടി വള്ളക്കടവ് പാലത്തില് നിന്നാണ് പെണ്കുട്ടികള് മണിമലയാറ്റിലേക്ക് ചാടിയത്.
ഫോണില് ഫോട്ടോ എടുത്തതിന് വീട്ടില് വഴക്കു പറഞ്ഞതിന്റെ പേരില് കോരുത്തോട് മടുക്ക സ്വദേശിനികളായ വിദ്യാര്ഥിനികളാണ് ആറ്റില് ചാടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം.
പാലത്തില് ചുറ്റിപ്പറ്റി നിന്ന കുട്ടികള് കുറച്ചു കഴിഞ്ഞപ്പോള് കൈവരിയിയില് കയറി നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.
കുട്ടികള് രണ്ടു പേരും എലി വിഷം കഴിച്ചിരുന്നതായി പോലീസ് അറിയിച്ചു. കോട്ടയം മെഡിക്കല് കോളജില് ചികിത്സയിലിരിക്കെ പോലീസ് നടത്തിയ അന്വേഷണത്തില് ദുരൂഹതയുള്ളതായി സംശയമുണ്ടായി. തുടര്ന്നു നടത്തിയ അന്വേഷണത്തിലാണ് നാലു പേര് കസ്റ്റഡിയിലായത്.
https://www.facebook.com/Malayalivartha

























