ചിട്ടിയില് ചേരു ലാപ്ടോപ് വാങ്ങു; വിദ്യാര്ഥികള്ക്കായി കെ.എസ്.എഫ്.ഇയുടെ ലാപ്ടോപ് ചിട്ടി ആരംഭിക്കുന്നു; മൂന്ന് ചിട്ടിയടക്കുമ്പോള് ലാപ്ടോപ് അഡ്വാന്സായി നല്കും

വിദ്യാര്ഥികള്ക്ക് ലാപ്ടോപ് ലഭ്യമാക്കാന് പുതിയ ചിട്ടിയുമായി കെ.എസ്.എഫ്.ഇ. ഇതിനു വേണ്ടി ചെയ്യേണ്ടത് 500 രൂപ വീതം 30 മാസം അടയ്ക്കേണ്ട വിദ്യാശ്രീ ചിട്ടികളാണ് കെ.എസ്.എഫ്.ഇ ആരംഭിക്കുന്നത്. ഏതൊരു കുടുംബശ്രീ അംഗത്തിനും ഈ ചിട്ടിയില് ചേരാം. മൂന്നു മാസം പണമടച്ചു കഴിഞ്ഞാല് ലാപ്ടോപ് അഡ്വാന്സായി നല്കും. ഈ അഡ്വാന്സിന് പലിശയും കെ.എസ്.ഇ.ബി ഈടാക്കില്ല.
പത്ത് തവണ മുടക്കമില്ലാതെ അടച്ചാല് ഒരു തവണത്തെ ചിട്ടിതുക സൗജന്യമായി നല്കും. അങ്ങനെ 1500 രൂപ വരെ ഡിസ്കൗണ്ട് നേടാന് ഉപഭോക്താവിന് സാധിക്കും. പട്ടികജാതി-പട്ടികവര്ഗ്ഗ വിഭാഗത്തില്പ്പെട്ട കുട്ടികള്ക്ക് 2500 രൂപ സബ്സിഡി നല്കാന് പട്ടികജാതിപട്ടികവര്ഗ വികസന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതുപോലെ ഫിഷറീസ് മേഖലയില് നിന്നുള്ളവര്ക്കും സബ്സിഡി ലഭിക്കും. കുട്ടികള്ക്ക് സബ്സിഡി നല്കാന് പിന്നോക്ക വികസന കോര്പ്പറേഷനോടും മുന്നോക്കവികസന കോര്പ്പറേഷനോടും അഭ്യര്ത്ഥിച്ചിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളും സബ്സിഡി നല്കാന് സര്ക്കാര് നിര്ദേശം നല്കും.
കഴിഞ്ഞ ദിവസം ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ അധ്യക്ഷതയില് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, തദ്ദേശഭരണ മന്ത്രി എ.സി മൊയ്തീന്, കുടുംബശ്രീ ഡയറക്ടര് ഹരികിഷോര്, കെ.എസ്.എഫ്.ഇ ചെയര്മാന് ഫിലിപ്പോസ് തോമസ്, എം ഡി സുബ്രഹ്മണ്യന്, ഐ.ടി സെക്രട്ടറി ശിവശങ്കര് എന്നിവര് പങ്കെടുത്ത യോഗത്തിലാണ് വിദ്യാശ്രീ ചിട്ടികള് ആരംഭിക്കാന് തീരുമാനിച്ചത്. സി.എസ്.ആര് ഫണ്ടുകളുടെ പിന്തുണ പ്രത്യേകം അഭ്യര്ത്ഥിച്ചതായി മന്ത്രി തോമസ് ഐസക് അറിയിച്ചു. അവരുടെ പിന്തുണകൂടി കിട്ടിയാല് എല്ലാ കുട്ടികള്ക്കും കുറച്ചെങ്കിലും സബ്സിഡി നല്കാന് സാധിക്കുമെന്നും മന്ത്രി കൂട്ടിചേര്ത്തു.
പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന് ഏതെല്ലാം സൗകര്യങ്ങള് കമ്പ്യൂട്ടറില് വേണമെന്നുള്ളത് വിദ്യാഭ്യാസ വകുപ്പ് വിദഗ്ധസമിതിയെ വച്ച് പഠനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള ടെണ്ടര് നടപടികള് ഐ.ടി വകുപ്പ് നടത്തും. ചുരുങ്ങിയത് ആദ്യഘട്ടത്തില് രണ്ടു ലക്ഷം ലാപ്ടോപ്പ് എങ്കിലും വാങ്ങുമെന്ന് ഉറപ്പുളതിനാല് ഏറ്റവും വിലക്കുറവിന് ലാപ്ടോപ്പുകള് ലഭ്യമാകും. ഈ ലാപ്ടോപ്പുകളാണ് കെ.എസ്.എഫ്.ഇ വഴി വിതരണം ചെയ്യുക. ലാപ്ടോപ്പുകളില് ഗെയിം കളിക്കാനുള്ള സൗകര്യങ്ങളുണ്ടായിരിക്കില്ല.
കുടുംബശ്രീ വഴിയാണ് ചിട്ടി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ചിട്ടിയില് ചേരാന് താല്പര്യമുള്ളവരുടെ കണക്ക് കുടുംബശ്രീ സ്വീകരിച്ചു തുടങ്ങി. കൃത്യമായി എല്ലാ അംഗങ്ങളുടെയും പണം പിരിച്ചടക്കുന്ന കുടുംബശ്രീ യൂണിറ്റിന് രണ്ടു ശതമാനം കമ്മീഷനും ഏര്പ്പെടുത്തിട്ടുണ്ട്. ഈ ചിട്ടിയില് ആര്ക്കും ചേരാന് സാധിക്കും. പക്ഷെ ലാപ്ടോപ്പ് വേണ്ടായെന്നുള്ളവര്ക്ക് മുഴുവന് തുകയും പതിമൂന്നാമത്തെ തവണ മുതല് വാങ്ങിതുടങ്ങാവുന്നതാണ്. കെ.എസ്.എഫ്.ഇയുടെ വിദ്യാശ്രീ ചിട്ടികള് ലാഭനോട്ടമില്ല. ഇതിനായി 1000 കോടിരൂപ മുന്കുറായി കണ്ടെത്തേണ്ടിവരും. എന്നാല് ഈ തുകയും പലിശ സര്ക്കാര് ഭാഗികമായിയേറ്റെടുക്കും. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ കുതുപ്പില് കെ.എസ്.ഇ.ബിയും പങ്കാളിയാകുന്നതിന്റെ ഭാഗമായിയാണ് ഈ ചിട്ടികളെന്ന് ധനകാര്യമന്ത്രി പറഞ്ഞു. ഇതിലൂടെ 20 ലക്ഷം പേരെങ്കിലും കെ.എസ്.എഫ്.ഇയില് അംഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha

























