സംസ്ഥാനത്ത് ഞായറാഴ്ചകളില് ഏര്പ്പെടുത്തിയിരുന്ന സമ്പൂര്ണ്ണ ലോക്ക്ഡൗണ് ഒഴിവാക്കി; പ്രവാസികളുടെ അസൗകര്യം കണക്കിലെടുത്തുള്ള തീരുമാനം താൽക്കാലികം; കണ്ടെയന്മെന്റ് സോണുകളിലേയും റെഡ്സോണുകളിലേയും നിയന്ത്രണം കര്ശനമാക്കും

സംസ്ഥാനത്ത് ഞായറാഴ്ചകളില് ഏര്പ്പെടുത്തിയിരുന്ന സമ്പൂര്ണ്ണ ലോക്ക്ഡൗണ് ഒഴിവാക്കി. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. വിദേശത്ത് നിന്നും മറ്റും മടങ്ങി വരുന്നവര്ക്ക് ഞായറാഴ്ചത്തെ സമ്പൂര്ണ്ണ ലോക്ക്ഡൗണ് പ്രയാസമുണ്ടാക്കുന്നുവെന്ന വിലയിരുത്തലിനെ തുടര്ന്നാണ് ഈ . അതേസമയം കണ്ടെയന്മെന്റ് സോണുകളിലേയും റെഡ്സോണുകളിലേയും നിയന്ത്രണം കര്ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഞായറാഴ്ചകളിലെ സമ്പൂര്ണ്ണ ലോക്ക്ഡൗണ് താത്കാലികമായി പിന്വലിക്കുന്നു. എന്നാൽ ഞായറാഴ്ച ഉള്പ്പടെ എല്ലാ ദിവസങ്ങളിലും രാത്രി ഒമ്പത് മുതല് രാവിലെ അഞ്ച് വരെയുള്ള കര്ഫ്യൂ തുടരുമെന്നും സര്ക്കാര് അറിയിക്കുകയുണ്ടായി .
കഴിഞ്ഞ ഞായറാഴ്ച ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നു . സാധാരണ ദിവസങ്ങളിലേതു പോലുള്ള പ്രവർത്തനങ്ങൾക്ക് ഞായറാഴ്ച അനുവാദമുണ്ടായിരുന്നു . പരീക്ഷ കണക്കിലെടുത്ത് ആയിരുന്നു കഴിഞ്ഞ ഞായറാഴ്ച ഇളവുകൾ അനുവദിച്ചിരുന്നു. മദ്യശാലകൾക്കും പ്രവർത്തനാനുമതി നൽകിയിരുന്നു. സാഹചര്യങ്ങൾ വിലയിരുത്തിയശേഷമായിരുന്നു ഇളവുകൾ നൽകാൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങും. മദ്യശാലകൾ തുറക്കുമെന്ന് എക്സൈസ് അധികൃതർ കഴിഞ്ഞ ഞായറാഴ്ച്ച അറിയിച്ചു. ബവ്ക്യൂ ആപ്പിൽ ബുക്കിങ് തുടങ്ങിയിരുന്നു .കഴിഞ്ഞയാഴ്ച നൽകിയ ഇളവുകൾ പരിശോധിച്ചാണ് ഇനി അങ്ങോട്ടുള്ള ഞായർ സമ്പൂര്ണ ലോക്ഡൗൺ തുടരേണ്ടെന്ന് സംസ്ഥാനസർക്കാർ തീരുമാനിച്ചത്. എന്നാൽ എന്നാൽ കണ്ടെയ്ൻമെന്റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിർദേശങ്ങളും അതേപോലെ തുടരും. ഇവിടങ്ങളിൽ നിയന്ത്രണങ്ങളിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ജനങ്ങൾ സർക്കാർ നിർദേശിക്കുന്ന എല്ലാ ജാഗ്രതാ നിർദേശങ്ങളും പാലിക്കണമെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കുന്നു. ഉടൻ ഇത് സംബന്ധിച്ച് വിശദമായ ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























