Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

നാലുപേർ കഴിഞ്ഞ ഒരു വർഷത്തിനിടെ പലയിടങ്ങളിലും എത്തിച്ച് പീഡിപ്പിച്ചു; വർഷങ്ങളായി തുടർന്ന പീഡനം പുറത്താകുമെന്നായപ്പോൾ ഗത്യന്തരമില്ലാതെ പെണ്‍കുട്ടികളുടെ ആത്മഹത്യ ശ്രമം !പുറത്തായത് ഞെട്ടിക്കുന്ന സത്യങ്ങൾ

27 JUNE 2020 05:25 PM IST
മലയാളി വാര്‍ത്ത

വർഷങ്ങളായി തുടർന്ന പീഡനം പുറത്താകുമെന്നായപ്പോൾ പെണ്‍കുട്ടികളുടെ ആത്മഹത്യാശ്രമം. മുണ്ടക്കയത്ത് രണ്ടു പെൺകുട്ടികൾ ആറ്റിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. വര്ഷങ്ങളായി തുടർന്ന പീഡനം പുറത്തറിയുമെന്ന സാഹചര്യത്തിലാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിൽ ഒരു പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുണ്ടക്കയം, എരുമേലി സ്വദേശികളായ മഹേഷ്, അനന്തു, രാഹുൽ രാജ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഒരാൾ കൂടി അറസ്റ്റിലാകാനുണ്ട്. 2016 മുതൽ പീഡനം നടക്കുന്നതായാണ് പ്രാഥമിക വിവരം. പാഞ്ചാലിമേട്, മുണ്ടക്കയം എന്നിവിടങ്ങളിൽ വീടുകളിലും മറ്റുമായി നാല് പേർ ആദ്യ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ് സൂചന.

പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ശേഷമാണ് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. 2016 മുതൽ മൂന്നു പ്രതികൾ പെൺകുട്ടികളെ പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിലവിൽ പെൺകുട്ടികൾക്കു രണ്ടു പേർക്കും പതിനഞ്ചു വയസുമാത്രമാണ് പ്രായം.

സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടികളെ മഹേഷാണ് ആദ്യം പരിചയപ്പെട്ടത്. തുടർന്നു, ഇയാൾ ഇരുവരെയും ലൈംഗികമായി പീഡിപ്പിച്ചു. തുടർന്നു പ്രതിയായ മഹേഷ് പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സുഹൃത്തുക്കൾക്കു കൈമാറി. തുടർന്നു, ഈ അശ്ലീല ചിത്രങ്ങൾ ഉപയോഗിച്ചു സുഹൃത്തുക്കളും മറ്റുള്ള പ്രതികളും ചേർന്നു പെൺകുട്ടികളെ പല തവ പല സ്ഥലങ്ങളിൽ എത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചു.

തിങ്കളാഴ്ചയാണ് ഒരു പതിനഞ്ചുകാരിയും സുഹൃത്തും വിഷം കഴിച്ച ശേഷം മണിമലയാറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി. ആദ്യം ടിക്ക് ടോക്ക് വീഡിയോ ചെയ്തതിൽ വീട്ടുകാർ വഴക്കു പറയുമെന്നു ഭയന്നാണ് ആത്മഹത്യയ്ക്ക് ഒരുങ്ങിയതെന്നായിരുന്നു പെൺകുട്ടികൾ പൊലീസിനു നൽകിയ മൊഴി. ഇവരുടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് സംഘം പെൺകുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി. ഇതോടെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. മൊബൈൽ ഫോൺ വാങ്ങി ശബ്ദ സന്ദേശങ്ങളടക്കം പരിശോധിച്ചപ്പോൾ ചില ആൺകുട്ടികളുമായുള്ള ബന്ധം പൊലീസ് കണ്ടെത്തി. വൈദ്യപരിശോധന നടത്തിയപ്പോൾ പീഡനം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.

തുടർന്ന് ഒരു പെൺകുട്ടിയെ വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. അറസ്റ്റിലായവർ അടക്കം നാലുപേർ കഴിഞ്ഞ ഒരു വർഷത്തിനിടെ പലയിടങ്ങളിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇത് പുറത്തറിയുമെന്നു ഭയന്നാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. പെൺകുട്ടികളുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. നാലാമത്തെ പ്രതിക്കായി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (28 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (41 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends