കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചു; പിടിയിലായത്ഐ.ടി രംഗത്തുള്ളവരും ഉയര്ന്ന ജോലിയുള്ളവരും ഉള്പ്പടെയുള്ളവര്

സംസ്ഥാനത്ത് കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുകയും പങ്കുവയ്ക്കുകയും ചെയ്ത സംഭവങ്ങളുമായി ബന്ധപ്പെട്ട് 47 പേര് അറസ്റ്റില്. ഓപ്പറേഷന് 'പി ഹണ്ട്' എന്ന പേരില് നടത്തിയ പരിശോധനയില് 89 കേസുകള് സംസ്ഥാന പൊലീസ് രജിസ്റ്റര് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഐ.ടി രംഗത്തുള്ളവരും ഉയര്ന്ന ജോലിയുള്ളവരും ഉള്പ്പടെയുള്ളവരാണ് പിടിയിലായത്. 143 ഉപകരണങ്ങളും പിടിച്ചെടുത്തു.
കേരളത്തിലാകമാനമായി നടത്തിയ റെയ്ഡിലാണ് ലോക്ഡൗണ് കാലത്ത് കുട്ടികള്ക്കെതിരെയുള്ള ഓണ്ലൈന് അതിക്രമങ്ങള് കൂടുന്നതായി കേരളാ സൈബര് ഡോമും കേരളാ പോലീസിന്റെ കൗണ്ടറിംഗ് ചൈല്ഡ് സെക്ഷ്വല് എക്സപ്ലോയിറ്റേഷന് വിഭാഗവും കണ്ടെത്തിയിരുന്നു. ഇതേത്തുടര്ന്നുള്ള നിരീക്ഷണങ്ങള്ക്കൊടുവിലാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പരിശോധന നടത്താനായി നിര്ദേശം നല്കിയത്.
ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില് 117 സംഘങ്ങള് സംസ്ഥാനത്തൊട്ടാകെ പരിശോധന നടത്തുകയായിരുന്നു. മൊബൈല് ഫോണുകള്, ഹാര്ഡ് ഡിസ്കുകള്. പരിശോധനയില് ലഭിച്ച വീഡിയോകളില് പലതും സംസ്ഥാനത്തുള്ള ആറു വയസു മുതല് 15 വരെയുള്ള കുട്ടികളുടേതാണെന്നും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























