അറസ്റ്റിലായ വ്യാപാരിയുടെ മകന് ഉള്പ്പെടെ മൂന്ന് പേര്ക്ക് കോവിഡ്; ടൗണ് വാര്ഡ് ഉള്പ്പെടെ അഞ്ച് വാര്ഡുകള് കണ്ടെയിന് മെന്റായി പ്രഖ്യാപിച്ചു

ലഹരി വസ്തുക്കളുമായി പുനലൂര് പൊലിസ് അറസ്റ്റ് ചെയ്ത കോവിഡ് രോഗിയായ വ്യാപാരിയുടെ മകന് ഉള്പ്പെടെ മൂന്ന് പേര്ക്ക് കോവിഡ്. വീട്ടില് നിരീക്ഷണത്തില് കഴിയുകയായിരുന്ന മകനെക്കൂടാതെ വിദേശത്ത് നിന്നെത്തി ക്വാറന്റൈനിലായിരുന്ന കറവൂര് സ്വദേശിക്കും ബോംബയില് നിന്നെത്തിയ ഉറുകുന്ന് സ്വദേശി എന്നിവര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരും പുനലൂര് ടൗണിലെ വ്യാപാരികളും ഉള്പ്പെടെയുളള 130ഓളം പേരുടെ സ്രവം രണ്ട് ദിവസം മുമ്ബ് ശേഖരിച്ചിരുന്നു. പുനലൂര് നഗരസഭയിലെ മുസാവരികുന്ന് സ്വദേശിയായ വ്യാപാരിയെ അറസ്റ്റ് ചെയ്ത ശേഷം പൊലീസ് സ്റ്റേഷനില് പാര്പ്പിച്ചതിനാല് എല്ലാ പൊലീസുകാരുടെയും സ്രവം ശേഖരിക്കും.
വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്ബര്ക്കം പുലര്ത്തിയെന്ന് സംശയിക്കുന്ന 160പേരുടെ സ്രവം ഇന്നലെ വരെ ശേഖരിച്ചിരുന്നു. കൂടാതെ പുനലൂര് പട്ടണത്തിലെ എല്ലാ വ്യാപാരികളുടെയും സ്രവ പരിശോധന നടത്തും.19ന് പുനലൂര് ഗവ.ഹയര് സെക്കന്ഡറി സ്കൂളിന് സമീപത്തെ വ്യാപാരശാലയില് നിന്നാണ് ലഹരി വസ്തുക്കളുമായി കച്ചവടക്കാരനെ പൊലിസ് അറസ്റ്റ് ചെയ്തത്.
വ്യാപാരിയുമായി സമ്ബര്ക്കം പുലര്ത്തിയ പുനലൂര് സി.ഐ അടക്കം 16 പൊലീസുകാര് ക്വാറന്റൈനില് പ്രവേശിച്ചിരുന്നു. ഇത് കണക്കിലെടുത്ത് നഗരസഭയിലെ ടൗണ് വാര്ഡ് ഉള്പ്പെടെ അഞ്ച് വാര്ഡുകള് കണ്ടെയിന് മെന്റായി പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha

























