കോവിഡ് ബാധിതര് പൊതുവിടങ്ങളില് ; കായംകുളം നഗരത്തില് കര്ശന നിയന്ത്രണം

ആലപ്പുഴ,കായംകുളം നഗരത്തില് കര്ശന നിയന്ത്രണം. കോവിഡ് ബാധിതര് പൊതുവിടങ്ങളില് എത്തിയ സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണം. ചന്ത പൂര്ണമായി അടച്ച് അണുനശീകരണം നടത്തുമെന്ന് നഗരസഭ ചെയര്മാന് എന്. ശിവദാസന് അറിയിച്ചു. വ്യാപാര സ്ഥാപനങ്ങള് തുറക്കില്ല.
നിരീക്ഷണ സംവിധാനങ്ങളില് പാളിച്ചയുണ്ടെന്ന പരാതി വ്യാപകമായതോടെ ജില്ലയില് കര്ശന നിയന്ത്രണങ്ങളാണ് ഏര്പ്പെടുത്തുന്നത്. തദ്ദേശസ്ഥാപനങ്ങള് കേന്ദ്രീകരിച്ച് പ്രത്യേകം നിരീക്ഷണ സ്ക്വാഡുകളെ നിയോഗിച്ചു. ചന്തകളില് തിരക്ക് നിയന്ത്രിക്കാന് കൂടുതല് പോലീസിനെ വിന്യസിക്കും. വീടുകളിലും ഹോട്ടലുകളിലും നിരീക്ഷണത്തില് ഉള്ളവര് പുറത്തിറങ്ങുന്നു എന്ന പരാതി വ്യാപകമായതോടെയാണ് നിയന്ത്രണം. വീട്ടില് നിരീക്ഷണത്തിലിരുന്ന ചെന്നിത്തല സ്വദേശിയും മകനും കഴിഞ്ഞ ദിവസമാണ് ചികിത്സയ്ക്കായി കായംകുളം താലൂക്ക് ആശുപത്രിയിലെത്തിയത്. സ്വകാര്യ ആംബുലന്സില് വന്നവര് തിരികെ പോയത് ഓട്ടോറിക്ഷയിലാണ്. പോകുംവഴി ഇറച്ചിമാര്ക്കറ്റിലും കടകളിലും കയറി. അന്ന് വൈകിട്ട് ഇവര്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha

























