കേരളത്തില് ഒറ്റദിവസം രോഗികള് 195 , 4 മലയാളികള് കൂടി കേരളത്തിനു പുറത്ത് മരിച്ചു

ഇന്നലെ കേരളത്തില്, ഒരു ദിവസം സ്ഥിരീകരിക്കുന്ന കോവിഡ് രോഗികളുടെയും സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചവരുടെയും ഏറ്റവും ഉയര്ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. 195 പേര്ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 15 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.
മലപ്പുറം (10), കൊല്ലം (2), എറണാകുളം, തൃശൂര്, കണ്ണൂര് (ഒന്നു വീതം) ജില്ലകളിലാണ് സമ്പര്ക്കരോഗികള്. മലപ്പുറത്തു മാത്രം 47 പുതിയ രോഗികള്;
പുതിയ രോഗികളില് 118 പേര് വിദേശത്തുനിന്നും 62 പേര് ഇതര സംസ്ഥാനങ്ങളില്നിന്നും വന്നവരാണ്. 102 പേര് രോഗമുക്തരായതാണ് ആശ്വാസവാര്ത്ത. സംസ്ഥാനത്തു മൊത്തം രോഗബാധിതര് 4071 ആയി. നിലവില് ചികിത്സയിലുള്ളവര് 1939; രോഗമുക്തര് 2108.
ഇന്നലെ രോഗം സ്ഥിരീകരിച്ചവര്: മലപ്പുറം 47, പാലക്കാട് 25, തൃശൂര് 22, കോട്ടയം 15, എറണാകുളം 14, ആലപ്പുഴ 13, കൊല്ലം 12, കണ്ണൂര് 11, കാസര്കോട് 11, കോഴിക്കോട് 8, പത്തനംതിട്ട 6, വയനാട് 5, തിരുവനന്തപുരം 4, ഇടുക്കി 2. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരില് സമ്പര്ക്കം വഴി രോഗബാധിതരായവര് 11.82 %. ജൂണ് ആദ്യവാരം ഇത് 10.45 % ആയിരുന്നു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 4071 പേരില് 481 പേരാണു സമ്പര്ക്കം മൂലം രോഗബാധിതരായതെന്നാണു സര്ക്കാരിന്റെ കണക്ക്.
നിലവില് ഉറവിടമറിയാത്ത കേസുകള് വര്ധിക്കുന്നത് തിരുവനന്തപുരത്താണ്; 14.36 % പേരും സമ്പര്ക്കരോഗികള്. ഏറ്റവുമധികം രോഗികള് ഉള്ളത് കാസര്കോട് ജില്ലയിലാണ്- 81. കണ്ണൂരാണു രണ്ടാമത്- 67 പേര്. എന്നാല് രണ്ടിടത്തും സ്ഥിതി ഇപ്പോള് കഴിഞ്ഞ മാസങ്ങളിലെയത്ര ഗുരുതരമല്ല.
കോവിഡ് ബാധിച്ച് കുവൈത്തില് 2 മലയാളികളും മുംബൈയില് ഒരു മലയാളിയും കൂടി മരിച്ചു. ജിദ്ദയില് കഴിഞ്ഞദിവസം മരിച്ച ആള്ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.തൃശൂര് വില്ലന്നൂര് സ്വദേശി പുളിക്കര വളപ്പില് അബ്ദുല് റസാഖ് (60), കണ്ണൂര് താഴെ ചൊവ്വ സ്വദേശി ഹാരിസ് ബാപ്പിനി (67) എന്നിവരാണ് കുവൈത്തില് മരിച്ചത്. അബ്ദുല് റസാഖിന്റെ ഭാര്യ: താഹിറ. മക്കള്: ഫാസില്, ഫൈസല്, നൗഫല്. ഹാരിസ് ബാപ്പിനിയുടെ ഭാര്യ: റസിയ. മക്കള്: റമീസ്, റിഹാബ്, റിസിലി, അസില്, ഫാത്തിമ ഫര്ഹ
കഴിഞ്ഞ ദിവസം പനി ബാധിച്ചു ജിദ്ദയില് മരിച്ച കോട്ടയ്ക്കല് കുറ്റിപ്പുറം ഫാറൂഖ്നഗറിലെ ശറഫുദ്ദീന് (മാനു- 40) കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ: ഖൈറുന്നീസ മക്കള്: മുഹമ്മദ് അന്ഷിഫ്, നാജിയ, മുഹമ്മദ് റയാന്.
മുംബൈ ഗോരെഗാവ് വെസ്റ്റ് ബങ്കൂര് നഗര്, ജനകല്യാണ് സൊസൈറ്റി (ജി/9/2) യില് താമസിച്ചിരുന്ന പാലക്കാട് നൂറണി സ്വദേശി സുബ്രഹ്മണ്യന് (85) കോവിഡ് ബാധിച്ചു മരിച്ചു. ഭാര്യ വീണ. മകന്: ജയറാം (ലണ്ടന്).
https://www.facebook.com/Malayalivartha

























