ബാര് കൗണ്സിലിന്റെ ചരിത്രത്തിലാദ്യമായി ഓണ്ലൈന് എന്റോള്മെന്റ്, 785 പേര് അഭിഭാഷകരായി സത്യപ്രതിജ്ഞ ചെയ്തു

ബാര് കൗണ്സിലിന്റെ ചരിത്രത്തിലാദ്യമായി നവ അഭിഭാഷകര്ക്ക് ഓണ്ലൈന് എന്റോള്മെന്റ് നടത്തി. 785 പേരാണ് അഭിഭാഷകരായി സത്യപ്രതിജ്ഞ ചെയ്തത്.
ഏപ്രില് 19-ന് നടത്താനിരുന്ന എന്റോള്മെന്റ് ചടങ്ങാണ് കോവിഡ് മൂലം മുടങ്ങിയതിനാല് ഓണ്ലൈനായി നടത്തിയത്. ഔദ്യോഗിക അഭിഭാഷക വസ്ത്രങ്ങള് അണിഞ്ഞ് സ്വന്തം വീടുകളില്, കുടുംബാംഗങ്ങള് നോക്കിനില്ക്കെ, സത്യപ്രതിജ്ഞാ വാചകം ചൊല്ലുകയായിരുന്നു
ലോക്ഡൗണ് മൂലം കുടുങ്ങിയ 3 പേര് ഡല്ഹി, തമിഴ്നാട്, ആന്ഡമാന് എന്നിവിടങ്ങളില് നിന്നുമാണു സത്യപ്രതിജ്ഞ ചെയ്തത്. ഹൈക്കോടതി സമുച്ചയത്തിലെ ബാര് കൗണ്സില് ഓഫിസിലിരുന്നുകൊണ്ട് ചെയര്മാന് കെ.പി ജയചന്ദ്രന് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
25 പേര് അടങ്ങുന്ന 33 ബാച്ചുകളായി തിരിച്ചായിരുന്നു സത്യപ്രതിജ്ഞ. ഉദ്ഘാടനത്തിനുശേഷം രാവിലെ 10.30-ന് തുടങ്ങിയ സത്യപ്രതിജ്ഞ വൈകിട്ട് 5.40-നാണ് അവസാനിച്ചത്. എന്റോള്മെന്റ് സര്ട്ടിഫിക്കറ്റ് തപാല് വഴി അയയ്ക്കുമെന്നും റോള് നമ്പര് വെബ്സൈറ്റിലൂടെ നല്കുമെന്നും കേരള ബാര് കൗണ്സില് അറിയിച്ചു.
https://www.facebook.com/Malayalivartha

























