ലോക് ഡൗൺ കാലത്ത് സമയം ചിലവഴിച്ചത് കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കണ്ട് ആസ്വദിച്ച്... മടുക്കുമ്പോൾ പ്രായപൂര്ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കും... ഇടുക്കിയിൽ യുവ ഡോക്ടർ ലീലാവിലാസം പുറത്ത് വന്നതോടെ ഞെട്ടലോടെ നാട്ടുകാർ

കഴിഞ്ഞ ദിവസമാണ് സംഭവം പുറത്ത് വന്നത്. പ്രായപൂര്ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച കേസില് യുവ ഡോക്ടറടക്കം രണ്ട് പേര് അറസ്റ്റില്.
ഇടുക്കി കാമാക്ഷി ഗവ.കുടുംബാരോഗ്യ കേന്ദ്രത്തിലെ തിരുവല്ല സ്വദേശി ഡോ.വി.ജിത്ത് (34), തൊടുപുഴയില് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കോട്ടയം പിഴക് മാനത്തൂര് സ്വദേശിയായ ടിനു തോമസ് (23) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ആര്.കറുപ്പുസ്വാമിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
ഡോക്ടറുടെ മൊബൈല് ഫോണില് നിന്നും ലാപ് ടോപ്പില് നിന്നും നിരവധി നഗ്നചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. ടിനു തോമസിന്റെ മൊബൈല് ഫോണില് നിന്നും അശ്ലീല ചിത്രങ്ങള് സൈബര് സെല് പരിശോധനയില് കണ്ടെത്തി.
കുട്ടികള്ക്ക് നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും സംബന്ധിച്ച് അന്വേഷിക്കുന്ന കേരള പൊലീസിന്റെ പി. ഹണ്ട് ഓപ്പറേഷനിലൂടെയാണ് ഇവരെ കുടുക്കിയത്.
കോട്ടയത്തും കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച മൂന്നു പേര് പിടിയിലായിട്ടുണ്ട്. കോട്ടയത്ത് അഞ്ചു പേര്ക്കെതിരെ കേസെടുത്തിട്ടുമുണ്ട്; കോട്ടയം വെസ്റ്റിലും മുണ്ടക്കയത്തും ചങ്ങനാശേരിയിലും വൈക്കത്തും കുറവിലങ്ങാടുമാണ് കേസെടുത്തത്.
നേരത്തെ കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച 47 പേരെ സംസ്ഥാന വ്യാപകമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഉയര്ന്ന ശമ്ബളത്തില് ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകളടക്കം പിടിയിലായവരുടെ കൂട്ടത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു.സംസ്ഥാനത്തെ 117 കേന്ദ്രങ്ങളിലായിരുന്നു ഓപ്പറേഷന് പി ഹണ്ട് എന്ന് പേരിട്ട റെയ്ഡ് പൊലീസ് നടത്തിയത്.
https://www.facebook.com/Malayalivartha

























