പ്രണയം നടിച്ച് ക്രൂരമായ പീഡനം... ചിത്രങ്ങൾ എടുത്ത് ഭേഷണിപ്പെടുത്തി ജില്ലയിലും പുറത്തും വിവിധ സ്ഥലങ്ങളില് കൊണ്ടുപോയി പീഡനം തുടർന്നു... മുണ്ടക്കയത്ത് കൗമാരക്കാരികള് ആറ്റില് ചാടി ജീവനൊടുക്കാന് ശ്രമിച്ച കേസിൽ കാമുകനും കൂട്ടുകാരും പിടിയിലായതോടെ പുറത്ത് വരുന്നത്...

മുണ്ടക്കയത്ത് കൗമാരക്കാരികളായ രണ്ട് പെണ്കുട്ടികള് വിഷം കഴിച്ച ശേഷം മണിമലയാറ്റില് ചാടി മരിക്കാന് ശ്രമിച്ച കേസ് വഴിത്തിരിവില്.
പെണ്കുട്ടികളില് ഒരാള് പീഡനത്തിന് ഇരയായിരുന്നുവെന്ന് കണ്ടെത്തിയ പോലീസ് പെണ്കുട്ടിയുടെ കാമുകന് അടക്കം മൂന്നു പേരെ അറസ്റ്റു ചെയ്തു. ഒരു പ്രതി ഒളിവിലാണ്. ഇയാള് ലഹരിമരുന്നിന് അടിമയാണ്. അതിനിടെ, ചികിത്സയ്ക്കു ശേഷം പെണ്കുട്ടികള് വീട്ടിലേക്ക് മടങ്ങി.
പെണ്കുട്ടികളില് ഒരാളുടെ കാമുകനായ മഹേഷ്, സുഹൃത്തക്കളായ അനന്തു, രാഹുല്രാജ് എന്നിവരാണ് പിടിയിലായത്. മൂന്നു പേരും മുണ്ടക്കയം സ്വദേശികളാണ്. ഓട്ടോറിക്ഷ ഡ്രൈവറാണ് അനന്തു.
വര്ക്ക്ഷോപ്പ് ജീവനക്കാരനാണ്. ഇവര് പെണ്കുട്ടിയെ ജില്ലയിലും പുറത്തും വിവിധ സ്ഥലങ്ങളില് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് സൂചന. ഈ ചിത്രങ്ങള് ഉപയോഗിച്ച് യുവാക്കള് പെണ്കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു.
മൊബൈല് ഉപയോഗിച്ചതിന് വീട്ടുകാര് വഴക്കുപറഞ്ഞതിലെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാന് കാരണമെന്നാണ് പോലീസിനോട് പെണ്കുട്ടികള് പറഞ്ഞത്. എന്നാല് ഇവരുടെ മൊഴിയിലെ വൈരുദ്ധ്യം പോലീസിന് സംശയം ഉണ്ടാക്കി.
മൊബൈല് ഫോണ് പരിശോധിച്ചപ്പോള് പ്രതികള് അയച്ച ചിത്രങ്ങളും വോയ്സ് മെസേജുകളും ശ്രദ്ധയില്പെട്ടു.
ഇതോടെയാണ് പെണ്കുട്ടി പീഡനത്തിന് ഇരയായി എന്ന് സംശയമുണ്ടായത്. വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയപ്പോള് ഇവരില് ഒരാള് പീഡനത്തിന് ഇരയായി എന്ന് ബോധ്യപ്പെട്ടത്. മുണ്ടക്കയം പോലീസ് അറസ്റ്റു ചെയ്ത പ്രതികളെ ഇന്നു തന്നെ കോടതിയില് ഹാജരാക്കും.
https://www.facebook.com/Malayalivartha

























